☘️ ചങ്ങലം പരണ്ട 【Bone setter】☘️
ശാസ്ത്രനാമം :- Cissus quadrangularis
പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ചങ്ങലക്കണ്ണികൾ പോലെ തണ്ടുള്ള മരങ്ങളിൽ പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. ഒടിഞ്ഞ അസ്ഥികളെ യോജിപ്പിക്കാനുള്ള ഔഷധശക്തിയുള്ളതിനാൽ ഇതിനെ സംസ്കൃതത്തിൽ അസ്ഥിസംഹാരി എന്ന് നാമകരണം ചെയ്തിരിക്കുന്നു.
കരിം പച്ച നിറത്തിൽ ഹൃദയാകൃതിയിൽ വളരെ ഇടവിട്ട് ഓരോ ഇലകൾ കാണപ്പെടുന്നു. പൂക്കൾ വളരെ ചെറുതാണ്.
കാൽസ്യത്താൽ സമ്പന്നമാണ് തണ്ടുകൾ .കൂടാതെ carotene, ascorbic acid, protein, carbohydrate, pectin, vitamin C എന്നിവയും അടങ്ങിയിരിക്കുന്നു .
കേരളത്തിന്റെ ചിലയിടങ്ങളിൽ കർക്കടകക്കഞ്ഞിയിലെ ഒരു ചേരുവയാണിത്.കഫവാത ശമനമായ ചങ്ങലംപരണ്ട രക്തസ്തംഭനവും ദീപനവും പാചനവുമാണ്(improves digestion)ആർത്തവം ക്രമീകരിക്കുന്നതിനും ഉത്തമം
🌸രസാദി ഗുണങ്ങൾ ആയുർവേദത്തിൽ 🌸
രസം. : മധുരം
ഗുണം : രൂക്ഷം, ലഘു
വീര്യം : ഉഷ്ണം
വിപാകം : മധുരം
ചങ്ങലംപരണ്ടയുടെ വള്ളിയും ഇലയും ഇടിച്ചു പിഴിഞ്ഞ നീര് സമം തേനും ചേർത്ത് സേവിക്കുന്നത് ആർത്തവം ക്രമീകരിക്കാൻ ഉത്തമമാണ്.
വയറു വേദനയ്ക്ക് ഇതിന്റെ തണ്ട് ഉണക്കി പൊടിച്ച് വാളൻപുളിയും ഉപ്പും ചേർത്ത് കഴിക്കാറുണ്ട്.
ചങ്ങലംപരണ്ടയുടെ തണ്ട് വാട്ടിപിഴിഞ്ഞ നീര് ചെറു ചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവി വേദന, ചെവിയിലെ പഴുപ്പ്, നീര് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.
ഒടിവും ചതവും ഉള്ള ഭാഗത്ത് ഇതിന്റെ തണ്ട് പതിവായി വച്ച് കെട്ടുന്നത് നല്ലതാണ്. ചങ്ങലംപരണ്ടയുടെ സ്വരസത്തിൽ അതുതന്നെ കൽക്കമാക്കി എള്ളെണ്ണ ചേർത്ത് പാകത്തിൽ കാച്ചി അരിച്ചെടുത്ത് ഒടിവിനും ചതവിനും ഉപയോഗിക്കാം.
കുരുന്നു തണ്ടും ഇലയും തണലിൽ ഉണക്കി പൊടിച്ചെടുത്ത് പതിവായി കഴിക്കുന്നത് വിശപ്പില്ലായ്മ, അരുചി ,ദഹനക്കുറവ് എന്നിവ ശമിപ്പിക്കുന്നു
🌿ചങ്ങലംപരണ്ട ചമ്മന്തി 🌿
ആവശ്യമുള്ള സാധങ്ങൾ
1. ചങ്ങലം പരണ്ട - ഒരു കഷണം 20-25 cm നീളം
2. എണ്ണ - ഒരു ടേബിൾ സ്പൂണ്‍
3. വാളൻപുളി - ഇടത്തരംനെല്ലിക്കാ വലുപ്പം
4. കടുക് - കാൽ ടീസ്പൂണ്‍
5. കായം - ഒരു ചെറിയ കഷ്ണം
6. ഉഴുന്ന് - 1-2 ടേബിൾ സ്പൂണ്‍
7. വറ്റൽ മുളക് - നാലെണ്ണം നുറുക്കിയത്
8. കറിവേപ്പില - രണ്ട് മൂന്ന് തണ്ട്
9. ഇഞ്ചി - ചെറിയ കഷ്ണം
10. ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യേണ്ടുന്ന വിധം:-
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉഴുന്ന്, കായം, കടുക്, വറ്റൽ മുളക് എന്നിവ മൂപ്പിക്കുക അതിലേക്ക് കരിം തൊലി ചെത്തി കളഞ്ഞ് ചെറിയ കഷണങ്ങൾ ആക്കിയ ചങ്ങലം പരണ്ട കൂടി ചേർത്ത് വഴറ്റുക. നന്നായി വഴറ്റി കഴിഞ്ഞ് പുളിയും ഉപ്പും ചേർത്ത് കല്ലിൽ അരച്ചെടുക്കുക. കൂടെ ഇഞ്ചിയും കറിവേപ്പിലയും കൂടി ചതച്ച് ചേർക്കുക..
എണ്ണയിൽ വഴറ്റിയ ചങ്ങലം പരണ്ടയും, മഞ്ഞൾപൊടിയും, ഉപ്പും, ഇഞ്ചിയും ഉപയോഗിച്ചും ചമ്മന്തി അരയ്ക്കാം.
🍁ചങ്ങലംപരണ്ട തോരൻ🍁
ചങ്ങലംപരണ്ട
തൊലി കളഞ്ഞ് കഴുകിയെടുക്കുക . വെളുത്തുള്ളി, ചെറിയുള്ളി എന്നിവചേർത്ത് വഴറ്റി അതിൽ തേങ്ങ ജീരകം മഞ്ഞൾപ്പൊടി, പച്ചമുളക് ഇവ ചതച്ചതും, ഉപ്പും ചേർത്ത് അടച്ചു വച്ച് വേവിക്കുക .
ചില സ്ഥലങ്ങളിൽ ഉത്സവനാളിൽ ഉണ്ടാക്കുന്ന മുറുക്കിൽ ചങ്ങലംപരണ്ട ചേർക്കാറുണ്ട്.ഭരണി തൂക്കം ഉള്ള അമ്പലങ്ങളിൽ വിശേഷിച്ചും.
ചങ്ങലംപരണ്ട കഴിക്കുമ്പോൾ ചൊറിച്ചിലുണ്ടാകാതിരിക്കാൻ പാചകം ചെയ്യുന്നതിന് മുൻപ് പുളി വെള്ളത്തിലോ, ചുണ്ണാമ്പു വെള്ളത്തിലോ മുക്കി വയ്ക്കുകയോ എണ്ണയിൽ വഴറ്റി ഉപയോഗിക്കുകയോ ചെയ്യാം. ആദ്യമായികഴിക്കുന്നവർക്ക് ചെറിയ വയറിളക്കം ഉണ്ടാകുമെങ്കിലും പേടിക്കേണ്ടതില്ല. ഉപയോഗിക്കുമ്പോൾ ചൊറിച്ചിൽ ഉണ്ടായാൽ വെളിച്ചെണ്ണ തൂക്കുക, വായ്ക്കകം ചൊറിഞ്ഞാൽ പനംകല്ക്കണ്ടമോ കരിപ്പെട്ടിയോ കഴിക്കുക.
കാൽസ്യത്തിന്റെ കലവറയായ ചങ്ങലംപരണ്ട ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു സഹായകം .....
ഉപകാരപ്രദമെന്നു തോന്നിയാൽ share ചെയ്യുക..

Comments
Post a Comment