കരളിനുണ്ടാകുന്ന വീക്കത്തെയാണ് കരള്‍വീക്കം അഥവാ 'ഹെപ്പറ്റൈറ്റിസ് ' എന്നുപറയുന്നത്. ശരീരത്തിന്റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളിലൊന്നാണിത്. രക്തം രക്താംശം എന്നിവയുടെ കലര്‍പ്പിലൂടെയും മലിനമായ ജലം മാലിന്യം കലർന്ന ഭക്ഷ്യവസ്തുക്കൾ എന്നിവ വഴിയും രണ്ടു തരത്തിലാണു സാധാരണയായി ഈ രോഗം പകരുന്നത്. പല കാരണങ്ങൾ കൊണ്ട് ഹെപ്പറ്റൈറ്റിസ് ബാധിക്കാമെങ്കിലും പൊതുവെ ഇതൊരു വൈറസ് രോഗമാണെന്നു പറയാം.
ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി , ഹൈപ്പറ്റെറ്റിസ് സി, ഹെപ്പറ്റൈറ്റിസ് ഡി, ഹെപ്പറ്റൈറ്റിസ് ഇ എന്നിങ്ങനെയാണ് ഈ വൈറസുകളെ നാമകരണം ചെയ്തിരിക്കുന്നത്
-◆ Hepatitis A -◆
രോഗാണു ബാധിതമായ ഭക്ഷണത്തിലൂടെയൂം വെള്ളത്തിലൂടെയുമാണ്
ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാതിരിക്കുക,
മാലിന്യ നിർമാർജ്ജന മാർഗ്ഗങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് രോഗബാധ ഉണ്ടാകുന്നത്.ശരിയായ ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിലൂടെയും ശുദ്ധമായ അണുമുക്തമായ വെള്ളം ഉപയോഗിക്കുന്നതിലൂടെയും ഇത് തടയാം
-◆ Hepatitis B -◆
രോഗബാധയുള്ള ആളിന്റെ രക്തം, മറ്റ് ശരീര സ്രവങ്ങൾ എന്നിവയിലൂടെയാണ് രോഗാണു മറ്റൊരാളിലേക്ക് പകരുന്നത്.പ്രസവ സമയത്ത് അമ്മയിൽ നിന്നും കുഞ്ഞിലേക്കും, റേസർ, ടൂത്ത് ബ്രഷ് എന്നിവ പങ്ക് വയ്ക്കുന്നതിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും കുത്തിവയ്പിനായി സൂചിയും സിറിഞ്ചും പങ്ക് വയ്ക്കൂന്നതിലൂടെയും രോഗം പകരുന്നു.
വാക്സിൻ വഴി പ്രതിരോധിക്കാവുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് ബി. സൂചി, ടൂത്ത് ബ്രഷ്, റേസർ തുടങ്ങിയവ പങ്ക് വയ്ക്കാതിരിക്കുക, സുരക്ഷിതമായ ലൈംഗിക ബന്ധം, എന്നിവയിലൂടെ രോഗബാധ ഒഴിവാക്കാം. ടാറ്റൂ ചെയ്യുക, കമ്മൽ, മൂക്കൂത്തി ഇവ ധരിക്കാനായി ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കുക എന്നിവ സുരക്ഷിതമായ കേന്ദ്രങ്ങളിൽ മാത്രം ചെയ്യുക.
-◆ Hepatitis C -◆
രക്തത്തിൽ കൂടി പകരുന്ന രോഗം. സുരക്ഷിതമല്ലാത്ത കുത്തിവെപ്പ് രീതികൾ, മെഡിക്കൽ ഉപകരണങ്ങൾ ശരിയായി സ്റ്റെറിലൈസേഷൻ ചെയ്യാതിരിക്കുക, രോഗബാധിതരിൽ നിന്നും രക്തം, രക്തഘടകങ്ങൾ എന്നിവ സ്വീകരിക്കുക, സുരക്ഷിതമല്ലാത്ത ലൈംഗിക രീതികൾ എന്നിവയിലൂടെയാണ് രോഗം പകരുന്നത്
പ്രതിരോധ കുത്തിവെപ്പ് ലഭ്യമല്ല . സൂചി, ടൂത്ത് ബ്രഷ്,നെയിൽ കട്ടർ, റേസർ ഇവ പങ്ക് വയ്ക്കരുത്. ടാറ്റൂ ചെയ്യുവാനും കമ്മൽ,മൂക്കൂത്തി ഇവ ധരിക്കുവാൻ സുരക്ഷിതമായ കേന്ദ്രങ്ങളിൽ മാത്രം പോകുക എന്നിവയിലൂടെ രോഗബാധ തടയാം.
-◆ Hepatitis D -◆
ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചവരിൽ മാത്രമാണ് ഹെപ്പറ്റൈറ്റിസ് ഡി ഉണ്ടാകുന്നത്.. ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ എടുക്കുന്നതിലൂടെ ഡി ബാധയും തടയാം..സൂചി, റേസർ, ടൂത്ത് ബ്രഷ്, നെയിൽ കട്ടർ ഇവ പങ്ക് വയ്ക്കാതിരിക്കുക,ടാറ്റൂ ചെയ്യുന്നതും കമ്മൽ,മൂക്കൂത്തി ഇവ ഇടുന്നതിനും സുരക്ഷിതമായ സ്ഥലങ്ങളിൽ മാത്രം പോകുക. എന്നിവയിലൂടെ ഹെപ്പറ്റൈറ്റിസ് ഡി ബാധ തടയാം
-◆ Hepatitis E -◆
മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നു.ശുചിത്വം പാലിക്കുന്നതിലൂടെയും
ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കുന്നതിലൂടെയും രോഗബാധ തടയാം
ശാരീരിക പരിശോധനകൾ, Liver function test, ultrasound Scan, മറ്റ് രക്തപരിശോധനകൾ തുടങ്ങിയവയാണ് ഹെപ്പറ്റൈറ്റിസ്
നിർണയിക്കാനുള്ള പരിശോധനകൾ

Comments
Post a Comment