Skip to main content

കർക്കിടകത്തിൽ മുരിങ്ങയില

കർക്കിടകത്തിലെ അടുക്കള ... അകത്താര്? ... അകത്ത് പത്തില ☘️
പുറത്താര് ? .... പുറത്ത് മുരിങ്ങയില ..🌿
........................................
മുരിങ്ങയില ഔഷധ ഗുണസമ്പന്നൻ. പക്ഷെ കർക്കിടകത്തിൽ അടുക്കളക്ക് പുറത്ത്.
എന്താണ് മുരിങ്ങയില കർക്കിടകത്തിൽ കഴിക്കരുത് എന്ന് പറയുന്നതിന് കാരണം....
നമുക്കു നോക്കാം.....
മുരിങ്ങയിലയുടേയും മരത്തിന്റേയും വിവിധ നാട്ടു ചൊല്ലുകളും പഴംപുരാണങ്ങളും  ഉണ്ട്. യക്ഷി ഭൂതബാധയൊക്കെ വിശ്വസിച്ചിരുന്ന കാലത്ത് ഒരു മുരുക്കും മുരിങ്ങയും അടുത്തടുത്ത് നട്ടാൽ യക്ഷിയെയും ചാത്തനെയും പേടിക്കണ്ട എന്ന് പറഞ്ഞ് അത് നടുന്നവർ ഉണ്ടായിരുന്നു. ചിലന്തി, പഴുതാര മുതലായവ കടിച്ചാൽ കടി കൊണ്ടയാൾ മുരിങ്ങ മരത്തിൽ കടിച്ചാൽ വിഷം ഏല്ക്കില്ല എന്നും കേട്ടിട്ടുണ്ട്.
കഥകളിലെ ഒരു കഥ അറിഞ്ഞത് ഈയിടെയാണ്.
അത് കർക്കിടക കാലത്തെ മുരിങ്ങയിലയോടുള്ള അയിത്തമായിരുന്നു.

മതിലിൽ കയറി നിന്ന് ഏന്തി വലിഞ്ഞ്
ദേവകിയമ്മ മുരിങ്ങയില കൊമ്പു താഴ്ത്തുമ്പോഴാണ് വഴിയിലൂടെ
പോകുകയായിരുന്ന രാജേഷിന്റെ
കമന്റ്

"മിഥുനമല്ലെ ആയുള്ളൂ
ഇപ്പൊ കറി വച്ചോ
കർക്കടകമായാൽ തീരെ പാടില്ലെന്നും
പറഞ്ഞ് കുറേ പോസ്റ്റുകള് ഫേസ് ബുക്കിലും വാട്സ് ആപ്പിലും വായിച്ചായിരുന്നു."

"അതിനിപ്പൊ കർക്കടകമൊക്കെ
പഴയ പോലാണോ രാജേഷേ?"

ദേവകിയമ്മ വിടാൻ ഭാവമില്ല.

''പത്തു മുപ്പതു കൊല്ലം മുന്നത്തെ
കർക്കിടകം
ഇരുട്ടും തണുപ്പും ദാരിദ്ര്യവും ഒക്കെ
മഴയോടൊപ്പം കുത്തിയൊലിച്ച് പെയ്യുന്ന കാലല്ലേ അത്.... "

കർക്കടകത്തിൽ കഴിക്കാൻ പറയുന്ന
പത്തിലകളിൽ മുരിങ്ങയില ഇല്ല എന്നതാണ് ഈ നവ മാധ്യമ പോസ്റ്റുകൾക്ക് ബലം കൊടുക്കുന്നത്.

മഴ പെയ്ത് പടുമുളയായി വരുന്ന
ഇലകളെയാണ് ഈ പത്തിലകളിൽ
കൂടുതലായി പരിഗണിക്കുന്നത്.
പടുമുളയെ നാടൻ തമാശയിൽ ഒരു പരിചരണവുമില്ലാതെ പടച്ചവൻ മുളപ്പിച്ച് വളർത്തിയതെന്ന് പറയും.
താള് - തകര ...ചേമ്പില - ചേനയില -ചീര ..പയർ - നെയ്യുണ്ണി -മത്ത നില - കുമ്പളം ഇല - തഴുതാമ എന്നിവയെയാണ് പൊതുവിൽ പത്തിലകളായി കണക്കാക്കുന്നത് ( ദേശ മനുസരിച്ച് വ്യത്യാസമുണ്ടാകാം) . കർക്കടകത്തിലെ ആദ്യചൊവ്വാഴ്ച പത്തില ഉപ്പേരിയും (തോരൻ ) ആദ്യ വെള്ളിയാഴ്ച തവിട്ടs ചുട്ട് ഉപ്പില്ലാതെ ഭക്ഷിക്കുന്ന രീതിയായിരുന്നു മുൻ കാലങ്ങളിലുള്ളത്.

വാമൊഴിയുടെ ഭാഗമായാണ് ഇത്തരമൊരു കീഴ്വഴക്കം (കർക്കിടക കാലത്തെ മുരിങ്ങയില അയിത്തം) പ്രചരിച്ചതെന്ന് കരുതുന്നു.അതിന്റെ കാരണത്തെ കുറിച്ച് കുറച്ചു വർഷങ്ങളായി ദിനം പ്രതി വ്യത്യസ്ത തിയറികളിറങ്ങാറുമുണ്ട് .

ഇതിന് മുത്തശ്ശിമാരിൽ നിന്ന് ലഭിച്ച കാരണങ്ങളും വ്യത്യസ്തമായവ  ആയിരുന്നു .മഴക്കാലത്ത് സകല അഴുക്കും വഹിച്ചു വരുന്ന ജലത്തിലെ വിഷാംശം എല്ലാം മുരിങ്ങ വലിച്ചെടുക്കും ആയതിനാൽ ആ സമയത്ത് ഉപയോഗിച്ചാൽ രോഗം ഉണ്ടാകും.
വേറൊന്ന് കർക്കടക മാസത്തിൽ ഏതെങ്കിലും ഒരു ദിവസം മുരിങ്ങയിലയിൽ "കട്ട് " ഉണ്ടാകുന്നു .അത് വിഷമയമാണ്. അത് ഏത് ദിവസം എന്ന് അറിയായ്കയാൽ കർക്കിടകത്തിൽ മുഴുവൻ മുരിങ്ങയില ഉപേക്ഷിക്കുന്നു.
കുറച്ച് ലോജിക് കൂടിയ അമ്മമാർ പറഞ്ഞത് ഇലകൾ തിങ്ങിനിറഞ്ഞതും മഴവെള്ളം പറ്റിപ്പിടിക്കാത്തതുമായ മുരിങ്ങയില വർഷ കാലത്ത് പ്രാണികളുടെ സുരക്ഷിത താവളമാണ്. ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്താൽ അപകടം .അതൊഴിവാക്കുക എന്ന ലക്ഷ്യം. ഈ വാമൊഴികളെ ഏറ്റുവാങ്ങി ചെടിയും ആയുർവേദവും തമ്മിലുള്ള ഭേദാഭേദ ബന്ധത്തിന്റെ ഭാഗമായി ഗ്രന്ഥങ്ങളിൽ മുരിങ്ങയിലയെ ഒന്ന് അടർത്തി നോക്കി.

ആയുർവേദ ഗ്രന്ഥങ്ങളിലൊന്നും
കൃത്യമായി ഇത്തരമൊരു മുരിങ്ങയില നിഷേധത്തെ കുറിച്ച് സൂചനയില്ല.
നിത്യം ശീലിക്കാൻ ആയുർവേദം ഉപദേശിച്ചിരിക്കുന്ന ആഹാര ദ്രവ്യങ്ങളിൽ മുരിങ്ങ ഉൾപ്പെടുന്നില്ല.എന്നാൽ ശീലിക്കാൻ പാടില്ലാത്തവയുടെ കൂട്ടത്തിലും പറഞ്ഞിട്ടില്ല.എന്നിരുന്നാലും ശാകങ്ങളുടെ നിരന്തര ഉപയോഗം പറയുന്നുമില്ല .ശാകവർഗ്ഗങ്ങളിൽ ഗുരുത്വം കുറഞ്ഞ ഭാഗം ഇലകളാണ്‌. എങ്കിലും സ്വതസിദ്ധമായ ഗുരു ഗുണം ദഹന വൈഷമ്യമുണ്ടാക്കാം. മാത്രമല്ല മുരിങ്ങയില വിഡ്ഭേദി (മലം ഇളക്കുന്നത് ) ഗുണമുള്ള താണ്. ഈ രണ്ടു കാരണങ്ങളാൽ മഴക്കാലത്ത് മുരിങ്ങയില കഴിക്കാതിരിക്കുന്നതാണു നല്ലത്.        എന്നാൽ ആധുനിക ശാസ്ത്ര പ്രകാരം മുരിങ്ങയില ഒന്നാം തരം
antioxident ആകുന്നു . Minerals, vitamins എന്നിവ ധാരാളമുണ്ട്'' ഇരുമ്പ്  കാൽസ്യം, Viti A, C and Eഎന്നിവ പ്രധാനം. ആയതിനാൽ iron deficiency ഉണ്ടാകാതിരിക്കുവാനും കാൻസറിനെ പ്രതിരോധിക്കുവാനും മുരിങ്ങ ഇല,  മുരിങ്ങക്കായ് എന്നിവ ഉപകാരപ്പെടും. ദഹനശക്തി അനുസരിച്ച് ഇവ ഉപയോഗിക്കണം.

തിരിമുറിയാതെ പെയ്യുന്ന ഞാറ്റുവേലകൾ കഴിഞ്ഞ് മഴ കുറഞ്ഞ് വെള്ളം കലക്കം വിട്ട് തെളിഞ്ഞ് ക്രമേണ അടുത്ത മാസത്തിൽ വരുന്ന ഓണത്തിന് പൂക്കൾ ഒരുക്കാൻ തുടങ്ങുന്ന കർക്കിടകം യഥാർത്ഥത്തിൽ ശരൽക്കാലത്തിൻ്റെ തുടക്കത്തെയാണ് കേരളത്തിൽ കാണിക്കുന്നത്. വർഷകാലത്ത് ചയിക്കുന്ന പിത്തം ശരത്തെത്തുംമുമ്പെ മുരിങ്ങയിലയുടെ ഉഷ്ണംകൊണ്ടു കോപിക്കുവാനും അതിന്റെ അനുബലമായി രൂക്ഷതകൊണ്ടുള്ള വാതവൃദ്ധിയും ഉണ്ടാകും. ശരീരത്തിൽ inflammation and allergy കൾക്ക് സഹായകമായ അന്തരീക്ഷം ഉണ്ടാക്കുന്നു.

മുരിങ്ങയില ഉഷ്ണ വീര്യം, ആകുന്നത്തിന് പുറമെ, തീഷ്‌ണം, സരം, ലഘു, രൂക്ഷം എന്നീ ഗുണങ്ങൾ കാണുന്നു.  nitril glycosides, niazirin, mustard oil glycosides
niazinin and niazimicin ഇവയുടെ അളവിലെ വ്യത്യാസത്തെ പരിഗണിക്കാതെ വയ്യ.
അവയാണ് ഗാസ്ട്രിക് മൊബിലിറ്റി കൂട്ടി ശോധന വർധിപ്പിക്കുന്നത്. Gastric irritations ഉണ്ടാകുന്നത് ഇത്തരം രാസ വസ്തുക്കൾ പ്രവർത്തനം ഫലമാണ്. [ തീക്ഷ്‌ണം, സരം എന്നീ ഗുണങ്ങൾ ഇതുമായി ബന്ധപ്പെട്ട് ആലോചിക്കേണ്ടിയിരിക്കുന്നു.] കൊഴുപ്പുള്ള ഭക്ഷണത്തോടൊപ്പം മുരിങ്ങയില കൂടെ കഴിയ്ക്കുന്നത് കൊഴുപ്പിന്റെ ആഗിരണത്തെ കുറയ്ക്കുന്നതായി പoനങ്ങൾ പറയുന്നു.
കാത്സ്യം ,പ്രോട്ടീൻ ,വിറ്റാമിൻ സി ഇവയൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്ന വിഭവമാണെങ്കിലും കൊഴുപ്പിനെ കുറക്കുന്ന വിഭവമാണെന്നതിനാലാവണം പൊതുവെ പഞ്ഞമാസമായ കർക്കിടകത്തിൽ അത് ഒഴിവാക്കപ്പെട്ടിരുന്നത്.

വിഷം വലിച്ചെടുക്കുന്ന തിയറി അത്രമാത്രം  വിശ്വാസയോഗ്യമല്ല  കാരണം അങ്ങനെയുള്ള യുക്തിക്ക് നിരക്കുന്ന ഒന്നും ആയുർവേദത്തിലോ പഠനങ്ങളിലോ കാണുന്നില്ല.പൊതുവേ ഇലകൾ ദഹിപ്പിക്കാനുള്ള cellulases എന്ന enzyme മനുഷ്യരിൽ കുറവാണ്. Cellulomonus എന്ന symbiotic Anaerobic bacteria ആണ് പശു പോലുള്ള സസ്യ ഭുക്കുകളിൽ ഇതിന് സഹായകമാകുന്നത്.
കർക്കിടകത്തിൽ പറയുന്ന പത്തിലകൾ സാമാന്യം സെല്ലുലോസ് content കുറഞ്ഞവയും ദഹിക്കാൻ വലിയ വിഷമമില്ലാത്തതുമാണ്.
എന്നാൽ കർക്കടകത്തിൽ പൊതുവേ ദഹനശക്തി ഏറിയും കുറഞ്ഞുമിരിക്കുമ്പോൾ മുരിങ്ങയില പോലെ ഉള്ള ഒരു മരത്തിന്റെ (leaves of trees  have more cellulose )ഇലകൾ കഴിക്കുന്നത്‌ ദഹന പ്രശ്നം ഉണ്ടാക്കും. പണ്ടു കാലം കർക്കിടകം ദേഹ അധ്വാനം കുറഞ്ഞ കാലവുമായിരുന്നു.

ലഭിച്ചിട്ടുള്ള പഠനങ്ങളിൽ വേനൽക്കാലത്ത് ഇലകളിൽ പ്രോട്ടീന്റെയും ഫാറ്റിന്റേയും അളവ് കൂടുതലാണെന്ന് കാണുന്നു. ഇതിൽ നിന്നും കാലാവസ്ഥാ വ്യതിയാനങ്ങൾ ചെടിയിലെ ഗുണങ്ങളിൽ വ്യത്യാസം വരുത്തുന്നു എന്ന് കാണാം. ആയതിനാൽ
മുരിങ്ങയിലയുടെ പഠനം കർക്കിടകത്തിന്റെ കേരളീയാന്തരീക്ഷത്തിൽ നടത്തേണ്ടതുണ്ട്. കാരണം സാധാരണക്കാരന് ഇരുമ്പ് അംശം പ്രദാനം ചെയ്ത് രക്തക്കുറവിനെ പരിഹരിക്കുന്ന ഒരു പ്രധാന ഭക്ഷണവിഭവമെന്ന നിലക്ക് അതിന് സാമൂഹ്യ പ്രസക്തിയുണ്ട്

കടപ്പാട് :- Info Drs Ayurveda FBPage

Comments

Popular posts from this blog

Fruits To Avoid During Pregnancy

     Pregnancy changes everything in a woman's life. It is the most delicate period for her and her baby. Food hygiene should be given primary importance throughout the pregnancy. Fruits should be an integral part of every pregnancy diet. However there are certain fruits that should be avoided during pregnancy.. Lets have a look on it... 1. Papaya Papayas, especially the unripe and semi ripe ones are rich in latex which is known to trigger uterine contractions leading to early labour or miscarriage 2. Pineapple Pineapples are rich in bromelanin which can cause softening of the cervix which may induce early labour 3. Grapes  Eating grapes during pregnancy is shrouded in controversy. Most experts advise to avoid it because of the amount of pesticides sprayed on it to keep away insects. Moreover the presence of resveratrol in grapes can cause toxicity for the expectant mother  4. Dates  Eating dates during...

പനിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

പനിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ 1) പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട, രോഗിയെ ജാഗ്രതയോടെ പരിചരിക്കൂ. 2)  പനികൾ പൊതുവേ വൈറൽ പനികളാണ്, അവയ്ക്ക് മിക്കപ്പോഴും പലതരം പരിശോധനകളും നിരവധി ഔഷധങ്ങളും വേണ്ട. 3) സാധാരണ വൈറൽ പനികൾ സുഖമാകാൻ മൂന്നു മുതൽ അഞ്ചു ദിവസം വരെ വേണ്ടി വന്നേക്കും. 4) പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും  - ഏറ്റവും ലളിതമായ പാരസെറ്റോമോൾ പോലും - ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുന്നതാണ് നല്ലത്. 5) ആശുപത്രിയിലായാലും വീട്ടിലായാലും ശരീരത്തിനു വേണ്ടത്ര ശ്രദ്ധയും പരിചരണവും നൽകേണ്ടതാണ്. രോഗം വിട്ടു മാറാനും, പനി മാറിയതിനു ശേഷമുള്ള ക്ഷീണം കുറയ്ക്കാനും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക: -◆ചൂടുള്ള പാനീയങ്ങൾ ക്രമമായി നിരന്തരം കുടിയ്ക്കുക. ഉപ്പു ചേർത്ത കട്ടിയുള്ള കഞ്ഞി വെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവ കട്ടൻ ചായ, കട്ടൻ കാപ്പി, ജീരക വെള്ളം, ചൂടു വെള്ളം എന്നിവയേക്കാൾ നല്ലതാണ്. -◆ നന്നായി വേവിച്ച മൃദുവായ. പോഷകാഹാരവും ചുറ്റുവട്ടത്ത് ലഭ്യമായ പഴങ്ങളും ചെറിയ അളവിൽ ഇടവിട്ടു തുടർച്ചയായി കഴിക്കുക. -◆ പനി പൂർണ്ണമായി മാറും വരെ വിശ്രമിക്കുക. രോഗം വേ...

ആപ്പിൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...🍎🍎🍎

ദിവസവും ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് പഴമൊഴി. പഠനങ്ങൾ തെളിയിക്കുന്നതും അതുതന്നെ.. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കാൻസർ മുതലായ മാരകരോഗങ്ങളെ തടയുന്നതിനും ചർമ്മസംരക്ഷണത്തിനുമൊക്കെ ആപ്പിൾ വളരെ ഉത്തമമാണ്.. എന്നാൽ ആപ്പിളിന്റെ കുരുവിൽ ചെറിയ അളവിൽ വിഷപദാർത്ഥം അടങ്ങിയിരിക്കുന്നു എന്നത് നിങ്ങൾക്കറിയാമോ ??? ആപ്പിൾ കുരു കഴിക്കരുതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.. അതിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം... ആപ്പിളിന്റെ കുരുവിൽ Amygdalin എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ആപ്പിൾ കുരു നമ്മൾ ചവച്ചരച്ച് കഴിയ്ക്കുന്നതോടെ Amygdalin നമ്മുടെ ദഹനരസവുമായി ചേര്‍ന്ന് പ്രവർത്തിച്ചു  Hydrogen cyanide (HCN) രൂപപ്പെടുകയാണ് ചെയ്യുന്നത്.സയനൈഡുകൾ ഏറ്റവും മാരകമായ വിഷങ്ങളുടെ ഗണത്തിൽ പ്പെടുന്നവയാണെന്നു നമുക്കെല്ലാവർക്കും അറിവുള്ളതാണല്ലോ..തലച്ചോറിനെയും ഹൃദയത്തെയുമാണ് സയനൈഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.  Hydrogen Cyanide ന് രക്തത്തിന്റെ oxygen നെ വഹിക്കുന്നതിനുള്ള കഴിവിനെ തടസ്സപ്പെടുത്താനുള്ള കഴിവുണ്ട്. ...