കപ്പ കഴിക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് കേരളീയർ. അരിയുടെ കുറവ് കപ്പ കൊണ്ട് പരിഹരിച്ചു വന്നിരുന്ന ഒരു കാലം തന്നെ കേരളീയർക്കുണ്ടായിരുന്നു. പോഷകഗുണങ്ങൾ ഏറെയടങ്ങിയിട്ടുള്ള കപ്പ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നിരുന്നാലും കപ്പ സ്ഥിരമായി കഴിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. നമുക്ക് നോക്കാം..
കപ്പയുടെ കിഴങ്ങ്, കിഴങ്ങിന്റെ തൊലി, ഇലകൾ തുടങ്ങിയവ പച്ചയ്ക്ക് തിന്നുന്നത് വിഷകരമാണ്. Linamarin, Lotaustralin എന്നീ Cyanogenic glucosides കപ്പയിലുള്ളതാണ് ഇതിനു കാരണം. കപ്പയിലടങ്ങിയിരിക്കുന്ന Linamarin എന്ന enzyme ഇവയെ വിഘടിപ്പിച്ചു ഹൈഡ്രജൻ സയനൈഡ് (HCN) ഉത്പാദിപ്പിക്കുന്നു. കയ്പ്പില്ലാത്ത 1kg കപ്പകിഴങ്ങിൽ ഏകദേശം 20mg സയനൈഡ് ഉള്ളപ്പോൾ കയ്പുള്ള കപ്പയിൽ 1g സയനൈഡ് അടങ്ങിയിരിക്കുന്നു.
പണ്ടുള്ളവർ കപ്പയും മീനും അല്ലെങ്കിൽ
കപ്പയും ഇറച്ചിയും ചേർത്തു മാത്രമേ വീടുകളിൽ കഴിച്ചിരുന്നുള്ളൂ.എന്നാൽ കാലം മാറിയപ്പോൾ കപ്പയോടൊപ്പം ചമ്മന്തിയും മുളകുകറിയും മാത്രമായി. മറ്റു പല ആഹാരങ്ങളിലും കപ്പ ഒരു ഭാഗമായി. മീനിലും ഇറച്ചിയിലും പയറിലും കടലയിലും അടങ്ങിയിട്ടുള്ള നൈട്രൈറ്റുകൾ ഈ വിഷവസ്തുവായ സയനൈഡിനെ പൂർണ്ണമായും നിർവീര്യമാക്കും.
അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിർബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നത്.
ഭക്ഷണത്തിൽ മാംസത്തിന്റെ അംശം തീരെയില്ലത്ത ആഫ്രിക്കൻ രാജ്യങ്ങളിൽ കപ്പ മാത്രം കഴിക്കുന്നവരുടെ ഇടയിൽ ഗോയിറ്റർ, വാമനത്തം, ബുദ്ധിമാന്ദ്യം തുടങ്ങിയ തകരാറുകൾ കണ്ടുവരുന്നു.
-◆കപ്പയിലുള്ള സയനൈഡ് എങ്ങനെ നീക്കം ചെയ്യാം???
കപ്പ ചെറിയ കഷ്ണങ്ങളായി നുറുക്കി വെള്ളത്തിൽ പല പ്രാവശ്യം കഴുകുക.ഹൈഡ്രജൻ സയനൈഡ് വെള്ളത്തിൽ നന്നായി ലയിക്കും. കൂടാതെ തിളപ്പിക്കുമ്പോൾ ആദ്യത്തെ വെള്ളം ഊറ്റിക്കളഞ്ഞു 1 പ്രാവശ്യം കൂടി പച്ചവെള്ളത്തിൽ തിളപ്പിക്കുക. വെള്ളം പൂർണമായും ഊറ്റി കളഞ്ഞതിനുശേഷം മാത്രം ഉപ്പും അരപ്പും ചേർക്കുക.
പാചക രീതിയിലെ പിഴവ് മൂലം മിച്ചം വരുന്ന സയനൈഡ് അംശം ഗോയിറ്റർ, നാഡീ രോഗമായ അടാക്സിയ, പാൻക്രിയാസ് വീക്കം എന്നിവ ഉണ്ടാക്കിയേക്കാം..
ഈ അറിവ് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി കൂടി ഷെയർ ചെയ്യൂ...

Comments
Post a Comment