☘️പ്രമേഹത്തിനു നെല്ലിക്കയും മഞ്ഞളും☘️
ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രമേഹം മഹാരോഗങ്ങളുടെ കൂട്ടത്തിൽ പ്രതിപാദിക്കപ്പെട്ട ഒന്നാണ്. പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ലെങ്കിലും ചിട്ടയായ ജീവിതക്രമം , ഭക്ഷണനിയന്ത്രണം , വ്യായാമം എന്നിവകൊണ്ട് പ്രമേഹത്തെ ഒരു പരിധിവരെ നിയന്ത്രിക്കാം.
ആയുർവേദ ശാസ്ത്രപ്രകാരം നെല്ലിക്കയും മഞ്ഞളുമാണ് പ്രമേഹരോഗങ്ങളിൽ അഗ്രൗഷധങ്ങൾ (ഏറ്റവും യുക്തവും ശക്തവുമായ പ്രതിവിധി).
പ്രമേഹശമനത്തിനായി ഇവ എപ്രകാരം ഉപയോഗിക്കാമെന്ന് നോക്കാം...
◆ പച്ചമഞ്ഞളിന്റെയും പച്ചനെല്ലിക്കയുടെയും നീര് തുല്യമായി എടുത്ത് ചെറുതേൻ ചേർത്ത് വെറുംവയറ്റിൽ കഴിക്കുക
◆ നെല്ലിക്ക ഇടിച്ചുപിഴിഞ്ഞ നീരിൽ ഒരു നുള്ള് പച്ചമഞ്ഞൾ ചേർത്ത് വെറുംവയറ്റിൽ കഴിക്കുക
◆ പച്ചനെല്ലിക്കയും പച്ചമഞ്ഞളും തുല്യമായി ചേർത്തരച്ച് വെറുംവയറ്റിൽ സേവിക്കുക
◆ നെല്ലിക്ക കഷായം വെച്ച് അതിൽ മഞ്ഞൾപൊടിയും തേനും ചേർത്ത് വെറുംവയറ്റിൽ സേവിക്കുക
NB :- നിലവിൽ പ്രമേഹത്തിന് ചികിത്സ ചെയ്യുന്ന രോഗികൾ ഇത്തരം ചികിത്സാവിധികളിലേക്കു കടക്കുംമുൻപ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്..

Comments
Post a Comment