Skip to main content

പകർച്ചപ്പനികൾക്കും രോഗപ്രതിരോധശേഷിക്കും നിലവേമ്പ് കുടിനീർ

Article by DrShabel P V, BSMS

നിലവേമ്പ് കുടിനീർ ☘️ ...
കേരളത്തിൽ വർഷകാലത്തേക്കാളും കൃത്യമായി എത്തുന്നത് പകർച്ചപ്പനികളുടെ ഒരു നീണ്ട നിരതന്നെയാണ്. ഹ്രസ്വകാല ജലദോഷപ്പനികൾ മുതൽ മാരക വൈറൽ പനികൾ വരെ കേരളത്തിന്റെ കാലാവസ്ഥയിൽ സർവ  സാധരണമായിരിക്കുന്നു. ഇവയിൽ കേരള ജനതയ്ക്ക് ഏറ്റവും അസ്വസ്ഥത സൃഷ്ടിക്കുന്നത് ജീവഹാനിവരെ പ്രധാനം ചെയ്യുന്ന ഡെങ്കിപ്പനിയും ചിക്കൻ ഗുനിയയുമൊക്കെമാണ്. യഥാവണ്ണം ശ്രദ്ധ ലഭിച്ചില്ലായെങ്കിൽ മരണവും യഥാവിധിയായുള്ള ചികിത്സകൾ ലഭിച്ചില്ലെങ്കിൽ  വർഷങ്ങളോളം നീണ്ടുനിൽക്കുന്ന അസ്ഥികളിലെ നീർക്കെട്ടുകളും രക്‌തദൂഷ്യവും ശരീരവേദനകളുമാണ് ഇത്തരം വൈറൽ പനികളുടെ പ്രത്യേകത.

ഭാരതീയ ചികിത്സാ ശാസ്ത്രമായ സിദ്ധവൈദ്യ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള നിലവേമ്പ് കുടിനീർ എന്ന വിശിഷ്‌ട കഷായ യോഗം എത്ര കടുത്ത പകർച്ച പനികൾക്കും പ്രതിരോധ ഔഷധമായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്  . ഡെങ്കിപ്പനിയുടെ വൈറസ്സുകളെ ഫലപ്രദമായി നേരിടുന്നതിൽ ലോകശ്രദ്ധ ആകർഷിച്ചതാണ് നിലവേമ്പ് കുടിനീർ.

ഡെങ്കിയിൽ പനിക്ക് കാരണമായിട്ടുള്ള ഡെങ്കു വൈറസുകൾ മജ്ജയുടെ കോശനിർമ്മാണ പ്രവർത്തനങ്ങളെ  മന്ദീഭവിപ്പിക്കുന്നു. ഇത്  അസ്ഥി മജ്ജയുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായ  രക്തത്തെ കട്ട പിടിപ്പിക്കുന്ന പ്ലെറ്റ്ലെറ്റുകളുടെ നിർമ്മാണം ക്രമാധീതമായി കുറക്കുകയും അതുവഴി ഈ കുറവ് ചെറു മുറിവുകളിലൂടെയും, ആന്തരിക അവയവങ്ങളിലും രക്തസ്രാവം ഉണ്ടാക്കി മരണത്തിനു കാരണമാകുന്നു. നിലവേമ്പ് കുടിനീരിന്റെ ഉപയോഗം മജ്ജയിലുള്ള platelet നിർമ്മാണം നടത്തുന്ന മെഗാ കാരിയോസൈറ്റ് കോശങ്ങളെ ഉത്തേജിപ്പിച്ചു കോശങ്ങളുടെ നിർമ്മാണ പ്രക്രിയ വർധിപ്പിക്കുന്നതോടൊപ്പം പനിക്ക് കാരണമായ വൈറസ്സുകളെ നശിപ്പിക്കുന്നു. മജ്ജയിൽനിന്നും കരളിൽനിന്നും  നിർമിക്കപ്പെടുന്ന വൈറസ്സുകൾക്കെതിരായ ആന്റി ബോഡികളുടെയും, ഇമ്മ്യുണോഗ്ലോബിനുകളുടെയും നിർമ്മാണം ദ്രുതഗതിയിലാക്കി രക്തത്തിലേക്കും ലിംഫാറ്റിക്  സിസ്റ്റത്തിലേക്കുമുള്ള ഇവയുടെ പ്രവാഹം വർദ്ധിപ്പിക്കുന്നു. ഈ പ്രക്രിയ വൈറസ്സുകളെ പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിന് നൽകുന്നു.

നിലവേമ്പ് കുടിനീരിലെ ഔഷധ ചേരുവകളായ നിലവേമ്പ് (കിരിയാത്ത് ) ,പർപ്പടകപുല്ല് , കാട്ടുപടവലം , രാമച്ചം , ഇരുവേലി , ചന്ദനം ,ചുക്ക്, കുരുമുളക് , മുത്തങ്ങാക്കിഴങ്ങ് തുടങ്ങിയവയുടെ മിശ്രിതം ചേർത്ത് തയ്യാറാക്കുന്ന കഷായ കൽപ്പന 64 തരം പനികളടക്കം എത്ര ഉയർന്ന ജ്വരത്തേയും ശമിപ്പിക്കും ഒപ്പം രക്തശുദ്ധി വരുത്തുകയും ചെയ്യുന്നു. പനി വരാതിരിക്കാനുള്ള പ്രതിരോധ ഔഷധമായും , പനി വന്നാൽ ശമന ഔഷധമായും , പകർച്ചപ്പനികൾ പിടിപെട്ടതിനു ശേഷമുള്ള നീർക്കെട്ടും വേദനകളും പൂർണമായും മാറുന്നതിനും  നിലവേമ്പ് കുടിനീർ അഗ്രൗഷധമാണ്. പനിയുടെ കാഠിന്യവും രോഗത്തിന്റെ നിലയും രോഗിയുടെ ശാരീരിക ക്ഷമതയുമനുസരിച് ഔഷധത്തിന്റെ അളവിലും ദൈഘ്യത്തിലും ഡോക്ടർമാർ ആവശ്യമായ മാറ്റങ്ങൾ വരുത്താറുണ്ട്. യുക്തിയനുസരിച്ചു ബ്രഹ്മാനന്ദ ഭൈരവം ഗുളിക , വസന്ത കുസുമാകാരം ഗുളിക തുടങ്ങിയവയും ചേർത്ത് കൊടുക്കുന്നത് ഫലത്തെ ഇരട്ടിപ്പിക്കുന്നു.

നിലവേമ്പ് കുടിനീരിന്റെ മേല്പറഞ്ഞ എല്ലാ പ്രവർത്തനങ്ങളും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന കിങ്‌സ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് പ്രിവന്റീവ് മെഡിസിൻ ആൻഡ് റിസർച്ച് , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ തുടങ്ങിയ സ്ഥാപനങ്ങൾ  നിലവേമ്പ് കുടിനീർ പഠന വിധേയമാക്കുകയും വിശദാംശങ്ങൾ അടങ്ങിയ പ്രബന്ധം പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് സർക്കാർ മുൻകൈയെടുത്ത് എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഡെങ്കപ്പനി ,ചിക്കൻഗുനിയ എന്നിവയ്ക്ക് പ്രതിരോധ ഔഷധമായി നിലവേമ്പ് കുടിനീർ പദ്ധതിയായി വിതരണം ചെയ്യുകയും എല്ലാ വർഷവും ഇത് ഒരു തുടർ പദ്ധതിയായി നടത്തി വരുകയും ചെയ്യുന്നു. കേരളത്തിൽ ശാന്തിഗിരി ആശ്രമം ആലപ്പുഴ ജില്ലയിൽ ചിക്കൻഗുനിയയും, തിരുവനന്തപുരം കന്യാകുമാരി ജില്ലകളിൽ ഡെങ്കിപ്പനിയും പടർന്നുപിടിച്ച സമയങ്ങളിൽ  നിലവേമ്പ് കുടിനീർ സൗജന്യമായി വിതരണം ചെയ്ത് കേരള ജനതക്ക് ഈയൊരു ഔഷധത്തെ പരിചയപ്പെടുത്തുകയും പകർച്ച പനികളെ ഫലപ്രദമായി പ്രതിരോധിച്ച് ലോകശ്രദ്ധ ആകർഷിച്ചതും സർക്കാരിന്റെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി.

രോഗപ്രതിരോധ കാഴ്ചപ്പാടിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന കേരള ജനത കേവലം നിസ്സാരമായ പകർച്ചവ്യാധികൾക്ക് ആവശ്യമായ മുൻകരുതൽ എടുക്കുന്നുണ്ടോയെന്ന് ഒരു ആത്മപരിശോധന നടത്തേണ്ടതാണ് , ഭാരതത്തിന്റെ സ്വന്തം വൈദ്യശാസ്ത്രങ്ങളായ സിദ്ധവൈദ്യത്തിലും ആയുർവേദ വൈദ്യശാഖയിലും ഇത്തരത്തിൽ നിലവേമ്പ് കുടിനീർ പോലെ വേണ്ടത്ര പ്രചാരം ലഭിക്കാതെ മറഞ്ഞുനിൽക്കുന്ന ഒട്ടനവധി ദിവ്യഔഷധങ്ങളുണ്ട് . അവയെ യഥാക്രമം കണ്ടെത്തി ഉപയോഗപ്പെടുത്തുന്ന അവസ്ഥ വന്നാൽ മാത്രമേ തികച്ചും സന്തുലിതമായ ഒരു ആരോഗ്യ സംരക്ഷണം നമുക്ക് ഓരോരുത്തർക്കും ലഭ്യമാകുകയുള്ളു.

Comments

  1. Buy Nilavembu Kudineer Online
    https://dewcart.com/nilaveembu-kudineer.html
    https://dewcart.com/nilavembu-kudineer-churanam-niku.html
    https://dewcart.com/nilavembu-kudineer.html

    ReplyDelete

Post a Comment

Popular posts from this blog

ചങ്ങലംപരണ്ടയുടെ ഔഷധഗുണങ്ങൾ

☘️ ചങ്ങലം പരണ്ട 【Bone setter】☘️       ശാസ്ത്രനാമം :- Cissus quadrangularis                പേര് സൂചിപ്പിക്കുന്ന  പോലെ തന്നെ ചങ്ങലക്കണ്ണികൾ പോലെ തണ്ടുള്ള മരങ്ങളിൽ പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. ഒടിഞ്ഞ അസ്ഥികളെ യോജിപ്പിക്കാനുള്ള ഔഷധശക്തിയുള്ളതിനാൽ ഇതിനെ സംസ്കൃതത്തിൽ അസ്ഥിസംഹാരി എന്ന് നാമകരണം ചെയ്തിരിക്കുന്നു. കരിം പച്ച നിറത്തിൽ ഹൃദയാകൃതിയിൽ  വളരെ ഇടവിട്ട് ഓരോ ഇലകൾ കാണപ്പെടുന്നു. പൂക്കൾ വളരെ ചെറുതാണ്. കാൽസ്യത്താൽ സമ്പന്നമാണ് തണ്ടുകൾ .കൂടാതെ carotene, ascorbic acid, protein, carbohydrate, pectin, vitamin C എന്നിവയും അടങ്ങിയിരിക്കുന്നു . കേരളത്തിന്റെ ചിലയിടങ്ങളിൽ കർക്കടകക്കഞ്ഞിയിലെ ഒരു  ചേരുവയാണിത്.കഫവാത ശമനമായ ചങ്ങലംപരണ്ട രക്തസ്തംഭനവും ദീപനവും പാചനവുമാണ്(improves digestion)ആർത്തവം ക്രമീകരിക്കുന്നതിനും ഉത്തമം 🌸രസാദി ഗുണങ്ങൾ ആയുർവേദത്തിൽ 🌸     രസം.      : മധുരം     ഗുണം     : രൂക്ഷം, ലഘു     വീര്യം      :  ഉഷ്ണം   ...

കർക്കിടകത്തിൽ മുരിങ്ങയില

കർക്കിടകത്തിലെ അടുക്കള ... അകത്താര്? ... അകത്ത് പത്തില ☘️ പുറത്താര് ? .... പുറത്ത് മുരിങ്ങയില ..🌿 ........................................ മുരിങ്ങയില ഔഷധ ഗുണസമ്പന്നൻ. പക്ഷെ കർക്കിടകത്തിൽ അടുക്കളക്ക് പുറത്ത്. എന്താണ് മുരിങ്ങയില കർക്കിടകത്തിൽ കഴിക്കരുത് എന്ന് പറയുന്നതിന് കാരണം.... നമുക്കു നോക്കാം..... മുരിങ്ങയിലയുടേയും മരത്തിന്റേയും വിവിധ നാട്ടു ചൊല്ലുകളും പഴംപുരാണങ്ങളും  ഉണ്ട്. യക്ഷി ഭൂതബാധയൊക്കെ വിശ്വസിച്ചിരുന്ന കാലത്ത് ഒരു മുരുക്കും മുരിങ്ങയും അടുത്തടുത്ത് നട്ടാൽ യക്ഷിയെയും ചാത്തനെയും പേടിക്കണ്ട എന്ന് പറഞ്ഞ് അത് നടുന്നവർ ഉണ്ടായിരുന്നു. ചിലന്തി, പഴുതാര മുതലായവ കടിച്ചാൽ കടി കൊണ്ടയാൾ മുരിങ്ങ മരത്തിൽ കടിച്ചാൽ വിഷം ഏല്ക്കില്ല എന്നും കേട്ടിട്ടുണ്ട്. കഥകളിലെ ഒരു കഥ അറിഞ്ഞത് ഈയിടെയാണ്. അത് കർക്കിടക കാലത്തെ മുരിങ്ങയിലയോടുള്ള അയിത്തമായിരുന്നു. മതിലിൽ കയറി നിന്ന് ഏന്തി വലിഞ്ഞ് ദേവകിയമ്മ മുരിങ്ങയില കൊമ്പു താഴ്ത്തുമ്പോഴാണ് വഴിയിലൂടെ പോകുകയായിരുന്ന രാജേഷിന്റെ കമന്റ് "മിഥുനമല്ലെ ആയുള്ളൂ ഇപ്പൊ കറി വച്ചോ കർക്കടകമായാൽ തീരെ പാടില്ലെന്നും പറഞ്ഞ് കുറേ പോസ്റ്റുകള് ഫേസ് ബുക്കിലും വാ...

ഹെപ്പറ്റൈറ്റിസ് :- കാരണങ്ങളും വ്യാപനത്തിന്റെ വഴികളും

കരളിനുണ്ടാകുന്ന വീക്കത്തെയാണ് കരള്‍വീക്കം അഥവാ 'ഹെപ്പറ്റൈറ്റിസ് ' എന്നുപറയുന്നത്. ശരീരത്തിന്റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളിലൊന്നാണിത്. രക്തം രക്താംശം എന്നിവയുടെ കലര്‍പ്പിലൂടെയും മലിനമായ ജലം മാലിന്യം കലർന്ന ഭക്ഷ്യവസ്തുക്കൾ  എന്നിവ വഴിയും രണ്ടു തരത്തിലാണു സാധാരണയായി ഈ രോഗം പകരുന്നത്. പല കാരണങ്ങൾ കൊണ്ട് ഹെപ്പറ്റൈറ്റിസ് ബാധിക്കാമെങ്കിലും പൊതുവെ ഇതൊരു വൈറസ് രോഗമാണെന്നു പറയാം. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ്‌ ബി , ഹൈപ്പറ്റെറ്റിസ് സി, ഹെപ്പറ്റൈറ്റിസ് ഡി, ഹെപ്പറ്റൈറ്റിസ് ഇ എന്നിങ്ങനെയാണ് ഈ വൈറസുകളെ നാമകരണം ചെയ്തിരിക്കുന്നത് -◆ Hepatitis A -◆ രോഗാണു ബാധിതമായ ഭക്ഷണത്തിലൂടെയൂം വെള്ളത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാതിരിക്കുക, മാലിന്യ നിർമാർജ്ജന മാർഗ്ഗങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് രോഗബാധ ഉണ്ടാകുന്നത്.ശരിയായ ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിലൂടെയും ശുദ്ധമായ അണുമുക്തമായ വെള്ളം ഉപയോഗിക്കുന്നതിലൂടെയും ഇത് തടയാം -◆ Hepatitis B -◆ രോഗബാധയുള്ള ആളിന്റെ രക്തം, മറ്റ് ശരീര സ്രവങ്ങൾ എന്നിവയിലൂടെയാണ് രോഗാണു മറ്റൊരാ...