ആയിരം ലിറ്റര്‍ വെള്ളത്തിന് (ഏകദേശം കിണറിലെ ഒരു തൊടി/ഉറ/റിംഗ്) 5 ഗ്രാം എന്ന കണക്കില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിക്കാവുന്നതാണ്. ആദ്യമായി ഒരു ബക്കറ്റില്‍ ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ (വെള്ളമുള്ള തൊടികളുടെ എണ്ണം ഗുണം 5 ഗ്രാം) അളന്നെടുത്ത് കുറച്ചു വെള്ളം ചേര്‍ത്ത് അതിനെ ഒരു പേസ്റ്റ് പരുവത്തിലാക്കുക. ബക്കറ്റിന്റെ മുക്കാഭാഗം വെള്ളം നിറച്ച് നന്നായി കലക്കിയ ശേഷം 10 മുതല്‍ 15 മിനിറ്റ് വരെ ബക്കറ്റ് അനക്കാതെ വെക്കുക. മുകളിലെ തെളിഞ്ഞ വെള്ളം കിണറിലെ തൊട്ടിയിലേക്ക് ഒഴിച്ച് അത് താഴേക്കിറക്കി വെള്ളത്തില്‍ താഴ്ത്തി നന്നായി ഇളക്കിച്ചേര്‍ക്കുക. ഒരു മണിക്കൂറിനു ശേഷം മാത്രമേ ഈ കിണര്‍ വെളളം ഉപയോഗിക്കാന്‍ പാടുള്ളൂ.
☘️ ചങ്ങലം പരണ്ട 【Bone setter】☘️ ശാസ്ത്രനാമം :- Cissus quadrangularis പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ചങ്ങലക്കണ്ണികൾ പോലെ തണ്ടുള്ള മരങ്ങളിൽ പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. ഒടിഞ്ഞ അസ്ഥികളെ യോജിപ്പിക്കാനുള്ള ഔഷധശക്തിയുള്ളതിനാൽ ഇതിനെ സംസ്കൃതത്തിൽ അസ്ഥിസംഹാരി എന്ന് നാമകരണം ചെയ്തിരിക്കുന്നു. കരിം പച്ച നിറത്തിൽ ഹൃദയാകൃതിയിൽ വളരെ ഇടവിട്ട് ഓരോ ഇലകൾ കാണപ്പെടുന്നു. പൂക്കൾ വളരെ ചെറുതാണ്. കാൽസ്യത്താൽ സമ്പന്നമാണ് തണ്ടുകൾ .കൂടാതെ carotene, ascorbic acid, protein, carbohydrate, pectin, vitamin C എന്നിവയും അടങ്ങിയിരിക്കുന്നു . കേരളത്തിന്റെ ചിലയിടങ്ങളിൽ കർക്കടകക്കഞ്ഞിയിലെ ഒരു ചേരുവയാണിത്.കഫവാത ശമനമായ ചങ്ങലംപരണ്ട രക്തസ്തംഭനവും ദീപനവും പാചനവുമാണ്(improves digestion)ആർത്തവം ക്രമീകരിക്കുന്നതിനും ഉത്തമം 🌸രസാദി ഗുണങ്ങൾ ആയുർവേദത്തിൽ 🌸 രസം. : മധുരം ഗുണം : രൂക്ഷം, ലഘു വീര്യം : ഉഷ്ണം ...

Comments
Post a Comment