Skip to main content

നീലച്ചായ പതിവാക്കാം..അഴകും ആരോഗ്യവും സ്വന്തമാക്കാം...

നീലച്ചായ പതിവാക്കാം, അഴകും ആരോഗ്യവും സ്വന്തമാക്കാം

ബ്ലാക്ക് ടീ, ഗ്രീന്‍ ടീ, വൈറ്റ് ടീ, അങ്ങനെ ചായയുടെ പട്ടിക നീളുകയാണ്..പലതരം ചായയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നീല ചായയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അങ്ങനെ ഒന്നുണ്ടെന്ന് അറിഞ്ഞോളൂ. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും മുന്‍പന്തിയിലാണ് ബ്ലൂ ടീ. അഴകും ആരോഗ്യവും തരുന്ന നീലച്ചായ ഉണ്ടാക്കുന്നതാവട്ടെ നമ്മുടെ നാട്ടില്‍ സുലഭമായ നീല ശംഖുപുഷ്പം ഉപയോഗിച്ചാണ്.കഫിൻ അടങ്ങിയിട്ടില്ല എന്നത് നീല ചായയുടെ ഒരു പ്രത്യേകത ആണ്. ബ്ലൂ ടീ യുടെ ഔഷധഗുണങ്ങൾ നമുക്കു മനസിലാക്കാം

★ആന്റി ഓക്‌സിഡന്റ് പ്രോപ്പര്‍ട്ടീസ് ★

 ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാന ഗുണം. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കുന്നതിനും ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായകം

★ആന്റി ഡയബറ്റിക്★

ഒരു കപ്പ് നീലച്ചായ ഭക്ഷണത്തിന് ശേഷം നിത്യവും കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.ഭക്ഷണത്തിൽ നിന്നും ഗ്ലുക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ചു type 2 പ്രമേഹം തടയാൻ സഹായിക്കുന്നു. ഡയബറ്റിക് രോഗികളിലുണ്ടാവുന്ന അണുബാധ തടയുന്നതിനും ഹൃദയാരോഗ്യത്തിനും നീലച്ചായ ഉത്തമം.

★മുടിക്കും ചര്‍മ്മസൗന്ദര്യത്തിനും★

നീല ചായയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും നല്‍കുന്നു. ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിച്ച് അകാല വാര്‍ധക്യം തടയാനും നീലച്ചായയ്ക്ക് കഴിയും.

★ബുദ്ധിവികാസത്തിന്★

ശംഖുപുഷ്പം ബുദ്ധിവികാസത്തെ സഹായിക്കുന്നുവെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നീലച്ചായ പതിവാക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും ഓർമശക്തി വർധിപ്പിക്കുകയും ചെയുന്നു

★വിഷാദമകറ്റാന്‍★

നീലച്ചായയിലടങ്ങിയിരിക്കുന്ന anxiolytic properties മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും വിഷാദ രോഗത്തെ ചെറുക്കാനും സഹായിക്കും

★ക്യാന്‍സര്‍ പ്രതിരോധം★

നീലച്ചായയിലടങ്ങിയിരിക്കുന്ന
ആന്റി ഓക്‌സിഡന്റുകള്‍ക്ക് ക്യാന്‍സറിനു കാരണമാകുന്ന കോശങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത് ക്യാന്‍സര്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ തീവ്രത കുറയ്ക്കുന്നു.

★ആസ്ത്മയ്ക്ക് ശമനം ★

ചുമ ,ജലദോഷം ,ആസ്ത്മ ഇവയിൽ നിന്നെല്ലാം ആശ്വാസമേകാൻ നീലച്ചായയ്ക്ക്‌ കഴിയും.ശ്വാസകോശത്തിൽ നിന്നും ശ്വാസനാളിയിൽ നിന്നും കഫം ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു .നല്ലൊരു expectorant ആയി പ്രവർത്തിക്കുന്നു.


Comments

Popular posts from this blog

ചങ്ങലംപരണ്ടയുടെ ഔഷധഗുണങ്ങൾ

☘️ ചങ്ങലം പരണ്ട 【Bone setter】☘️       ശാസ്ത്രനാമം :- Cissus quadrangularis                പേര് സൂചിപ്പിക്കുന്ന  പോലെ തന്നെ ചങ്ങലക്കണ്ണികൾ പോലെ തണ്ടുള്ള മരങ്ങളിൽ പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. ഒടിഞ്ഞ അസ്ഥികളെ യോജിപ്പിക്കാനുള്ള ഔഷധശക്തിയുള്ളതിനാൽ ഇതിനെ സംസ്കൃതത്തിൽ അസ്ഥിസംഹാരി എന്ന് നാമകരണം ചെയ്തിരിക്കുന്നു. കരിം പച്ച നിറത്തിൽ ഹൃദയാകൃതിയിൽ  വളരെ ഇടവിട്ട് ഓരോ ഇലകൾ കാണപ്പെടുന്നു. പൂക്കൾ വളരെ ചെറുതാണ്. കാൽസ്യത്താൽ സമ്പന്നമാണ് തണ്ടുകൾ .കൂടാതെ carotene, ascorbic acid, protein, carbohydrate, pectin, vitamin C എന്നിവയും അടങ്ങിയിരിക്കുന്നു . കേരളത്തിന്റെ ചിലയിടങ്ങളിൽ കർക്കടകക്കഞ്ഞിയിലെ ഒരു  ചേരുവയാണിത്.കഫവാത ശമനമായ ചങ്ങലംപരണ്ട രക്തസ്തംഭനവും ദീപനവും പാചനവുമാണ്(improves digestion)ആർത്തവം ക്രമീകരിക്കുന്നതിനും ഉത്തമം 🌸രസാദി ഗുണങ്ങൾ ആയുർവേദത്തിൽ 🌸     രസം.      : മധുരം     ഗുണം     : രൂക്ഷം, ലഘു     വീര്യം      :  ഉഷ്ണം   ...

കർക്കിടകത്തിൽ മുരിങ്ങയില

കർക്കിടകത്തിലെ അടുക്കള ... അകത്താര്? ... അകത്ത് പത്തില ☘️ പുറത്താര് ? .... പുറത്ത് മുരിങ്ങയില ..🌿 ........................................ മുരിങ്ങയില ഔഷധ ഗുണസമ്പന്നൻ. പക്ഷെ കർക്കിടകത്തിൽ അടുക്കളക്ക് പുറത്ത്. എന്താണ് മുരിങ്ങയില കർക്കിടകത്തിൽ കഴിക്കരുത് എന്ന് പറയുന്നതിന് കാരണം.... നമുക്കു നോക്കാം..... മുരിങ്ങയിലയുടേയും മരത്തിന്റേയും വിവിധ നാട്ടു ചൊല്ലുകളും പഴംപുരാണങ്ങളും  ഉണ്ട്. യക്ഷി ഭൂതബാധയൊക്കെ വിശ്വസിച്ചിരുന്ന കാലത്ത് ഒരു മുരുക്കും മുരിങ്ങയും അടുത്തടുത്ത് നട്ടാൽ യക്ഷിയെയും ചാത്തനെയും പേടിക്കണ്ട എന്ന് പറഞ്ഞ് അത് നടുന്നവർ ഉണ്ടായിരുന്നു. ചിലന്തി, പഴുതാര മുതലായവ കടിച്ചാൽ കടി കൊണ്ടയാൾ മുരിങ്ങ മരത്തിൽ കടിച്ചാൽ വിഷം ഏല്ക്കില്ല എന്നും കേട്ടിട്ടുണ്ട്. കഥകളിലെ ഒരു കഥ അറിഞ്ഞത് ഈയിടെയാണ്. അത് കർക്കിടക കാലത്തെ മുരിങ്ങയിലയോടുള്ള അയിത്തമായിരുന്നു. മതിലിൽ കയറി നിന്ന് ഏന്തി വലിഞ്ഞ് ദേവകിയമ്മ മുരിങ്ങയില കൊമ്പു താഴ്ത്തുമ്പോഴാണ് വഴിയിലൂടെ പോകുകയായിരുന്ന രാജേഷിന്റെ കമന്റ് "മിഥുനമല്ലെ ആയുള്ളൂ ഇപ്പൊ കറി വച്ചോ കർക്കടകമായാൽ തീരെ പാടില്ലെന്നും പറഞ്ഞ് കുറേ പോസ്റ്റുകള് ഫേസ് ബുക്കിലും വാ...

ഹെപ്പറ്റൈറ്റിസ് :- കാരണങ്ങളും വ്യാപനത്തിന്റെ വഴികളും

കരളിനുണ്ടാകുന്ന വീക്കത്തെയാണ് കരള്‍വീക്കം അഥവാ 'ഹെപ്പറ്റൈറ്റിസ് ' എന്നുപറയുന്നത്. ശരീരത്തിന്റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളിലൊന്നാണിത്. രക്തം രക്താംശം എന്നിവയുടെ കലര്‍പ്പിലൂടെയും മലിനമായ ജലം മാലിന്യം കലർന്ന ഭക്ഷ്യവസ്തുക്കൾ  എന്നിവ വഴിയും രണ്ടു തരത്തിലാണു സാധാരണയായി ഈ രോഗം പകരുന്നത്. പല കാരണങ്ങൾ കൊണ്ട് ഹെപ്പറ്റൈറ്റിസ് ബാധിക്കാമെങ്കിലും പൊതുവെ ഇതൊരു വൈറസ് രോഗമാണെന്നു പറയാം. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ്‌ ബി , ഹൈപ്പറ്റെറ്റിസ് സി, ഹെപ്പറ്റൈറ്റിസ് ഡി, ഹെപ്പറ്റൈറ്റിസ് ഇ എന്നിങ്ങനെയാണ് ഈ വൈറസുകളെ നാമകരണം ചെയ്തിരിക്കുന്നത് -◆ Hepatitis A -◆ രോഗാണു ബാധിതമായ ഭക്ഷണത്തിലൂടെയൂം വെള്ളത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാതിരിക്കുക, മാലിന്യ നിർമാർജ്ജന മാർഗ്ഗങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് രോഗബാധ ഉണ്ടാകുന്നത്.ശരിയായ ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിലൂടെയും ശുദ്ധമായ അണുമുക്തമായ വെള്ളം ഉപയോഗിക്കുന്നതിലൂടെയും ഇത് തടയാം -◆ Hepatitis B -◆ രോഗബാധയുള്ള ആളിന്റെ രക്തം, മറ്റ് ശരീര സ്രവങ്ങൾ എന്നിവയിലൂടെയാണ് രോഗാണു മറ്റൊരാ...