◆ഡെങ്കിപ്പനിക്കെതിര ജാഗ്രത പാലിക്കുക◆
ഈഡിസ് വിഭാഗത്തിൽപ്പെടുന്ന കൊതുകുകൾ വഴി പകരുന്ന മാരകമായ വൈറസ് രോഗമാണ് ഡെങ്കിപ്പനി. ആദ്യഘട്ടത്തിൽ ഈ രോഗം തനിയെ ഭേദപ്പെടാം.എന്നാൽ ഗുരുതരമായേക്കാവുന്ന ഡെങ്കു ഹെമറാജിക് പനി, ഡെങ്കു ഷോക്ക് സിൻഡ്രോം എന്നിവ പിടിപ്പെട്ടാൽ മരണം വരെ സംഭവിക്കാം.
★ലക്ഷണങ്ങൾ★
വൈറസ് ബാധ ഉണ്ടായാൽ 6 മുതൽ 10 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും.ആകസ്മികമായുണ്ടാകുന്ന കടുത്ത പനി, കഠിനമായ തലവേദന, കണ്ണിന് പിറകിൽ വേദന, നാഡികളിലും പേശികളിലും വേദന,ക്ഷീണം,
ഓക്കാനവും ഛർദ്ദിയും
തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന തുടിപ്പുകൾ എന്നിവയാണ് ലക്ഷണങ്ങൾ
ഹെമറാജിക് ഫീവറായാൽ മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയൽ, ശ്വാസോച്ഛാസത്തിന് വൈഷമ്യം
കറുത്ത നിറത്തിൽ മലം പോകുക
ബോധക്ഷയം എന്നിവയും കാണാം
വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നില്ല. രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയേയുള്ളൂ. ആയിനാൽ രോഗലക്ഷണം കണ്ടുതുടങ്ങിയാൽ ഉടൻ അടുത്തുള്ള ആരോഗ്യസ്ഥാപനത്തിൽ ചികിത്സ തേടുക.സ്വയം ചികിത്സ അരുത്.
★രോഗം വരാതെ സൂക്ഷിക്കാം★
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
പരിസരപ്രദേശങ്ങളിൽ വലിച്ചെറിഞ്ഞിട്ടുള്ള ചിരട്ടകൾ, ടയറുകൾ, പ്ലാസ്റ്റിക് കപ്പുകൾ എന്നിവ ഒഴിവാക്കുക.
റബർ തോട്ടങ്ങളിലെ ചിരട്ടകൾ, കവുങ്ങിൻ തോട്ടത്തിലെ പാളകൾ എന്നിവയിൽ കൊതുകുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കുക. ചെടിച്ചട്ടികൾ, ഫ്രിഡ്ജിന് പിറകിലെ ട്രേ, അടച്ചുവെക്കാത്ത ടാങ്കുകൾ, ടെറസ് എന്നിവയിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന സാഹചര്യം ഒഴിവാക്കുക.
ഒഴിവാക്കാനാവാത്ത വെള്ളകെട്ടുകളിൽ ഗപ്പി മത്സ്യങ്ങളെ വളർത്തുക..
ആഴ്ചയിലൊരു ദിവസം ഡ്രൈഡേ ആചരിക്കുക.നമ്മുടെ ചുറ്റുപാടിൽ കൊതുകുകൾക്ക് വളരാനുള്ള സാഹചര്യം ഇല്ലെന്നു ഉറപ്പാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.
പൊതുസമൂഹത്തിന്റെ അറിവിലേക്കായി share ചെയ്യുക..കൂടുതൽ ആരോഗ്യപരമായ അറിവുകൾക്കായി പേജ് 👍 ചെയ്യുക

Comments
Post a Comment