Skip to main content

ആർത്തവകാലത്തെ വയറുവേദന കുറയ്ക്കാൻ ചില വഴികൾ

ആർത്തവകാലത്ത് അസഹനീയമായ വയറുവേദനയുണ്ടോ? എങ്കിൽ അത് പരിഹരിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ !!!

             പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട് സ്ത്രീകളിൽ സ്വാഭാവികമായി കണ്ടുവരുന്ന പ്രക്രിയകളിൽ ഒന്നാണ് ആർത്തവം. ഗർഭപാത്രത്തിന്റെ ഉൾപാളി (Endometrium) പൊഴിഞ്ഞ് രക്തത്തോട്കൂടി യോനിയിലൂടെ പുറത്തു പോകുന്നതാണ് ആർത്തവം. ശരീരം അണ്ഡവിസർജനത്തിന് സജ്ജമായി എന്നതിന്റെ സൂചനയാണിത്. കൗമാരത്തിന്റെ ആരംഭത്തിലാണ് പെൺകുട്ടികളിൽ ആദ്യമായി ആർത്തവമുണ്ടാവുക. മസ്തിഷ്കം ഉൾപ്പെടെ വിവിധ ഭാഗങ്ങളിലുള്ള ഗ്രന്ഥികൾ ഉല്പാദിപ്പിക്കുന്ന ഹോർമോണുകളാണ് ആർത്തവത്തെ നിയന്ത്രിക്കുന്നത്. ഹോർമോണുകളുടെ പ്രവർത്തനഫലമായി എല്ലാ മാസവും അണ്ഡവിസർജനസമയത്ത് ഓരോ അണ്ഡം വളർച്ചയെത്തി പുറത്ത് വരുന്നു. ആർത്തവം വരുന്നതിന് തൊട്ട് മുൻപുള്ള ദിവസങ്ങളിൽ ചിലരിൽ ശാരീരികവും  മാനസികവുമായ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ഉറക്കക്കുറവ്, സ്തനങ്ങളിൽ വേദന, വയറുവേദന, പുറംവേദന,മാനസികാവസ്ഥയിലുള്ള വ്യതിയാനങ്ങൾ, മാനസിക പിരിമുറുക്കം, വിഷാദം, ക്ഷീണം, മടുപ്പ് തുടങ്ങിയ പ്രശ്നങ്ങളാണ് സാധാരണയായി കാണപ്പെടുക. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അസഹനീയമായ വയറുവേദന.എന്നാൽ കുറച്ച് ശ്രദ്ധിക്കുകയാണെങ്കിൽ ആർത്തവകാലത്തെ ഈ വയറുവേദന നമുക്ക് പരിഹരിക്കാം. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

1. ആർത്തവ ദിവസം കണക്കാക്കി ഒരാഴ്ച മുൻപ് എങ്കിലും ഭക്ഷണത്തിൽ എരിവും പുളിയും കുറയ്ക്കുക.
2. അധികം എരിവും പുളിയും മസാലയുമില്ലാത്ത, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുക.
3. ധാരാളം വെള്ളം കുടിക്കുക.
4. വയറു മുറുകി കിടക്കുന്ന ഇറുകിയ വസ്ത്രങ്ങള് ഒഴിവാക്കുക. പാന്റ്സും അടിപ്പാവാടയും എല്ലാം അയച്ചുകെട്ടുക.
5.രക്തപ്രസാദമുണ്ടാകുന്ന ഇലക്കറികളും കാരറ്റ് ,ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
6. ചൂടുവെള്ളത്തിൽ കുളിക്കുക.
7. ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
8. ഭക്ഷണം സമയാസമയങ്ങളിൽ കഴിക്കുക. വയറ് കാലിയായി കിടന്നാൽ ഗർഭപാത്രം ചുരുങ്ങുന്നത് വർധിക്കുകയും അസഹ്യമായ വേദന ഉണ്ടാവുകയും ചെയ്യും. ചൂടുള്ള കഞ്ഞി അല്പം നെയ്യൊഴിച്ച് കഴിച്ചാൽ ഏറ്റവും ഉത്തമം
9. ഒരു കുപ്പിയിൽ ചൂടുവെള്ളം നിറച്ച് വയറിൽ ചൂട് കൊടുക്കുക
10.മലമൂത്രവിസർജനം തടയാതിരിക്കുക
11.ആഴ്ചയിൽ 3 ദിവസമെങ്കിലും വയറ്റിലെ പേശികൾക്ക് ചലനമുണ്ടാക്കുന്ന വിധത്തിലുള്ള വ്യായാമം ചെയ്യുക

ഉപകാരപ്രദമെന്നു തോന്നിയാൽ share ചെയ്യുക. നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും comment ചെയ്തു ചോദിക്കാവുന്നതാണ്.കൂടുതൽ ആരോഗ്യപരമായ അറിവുകൾക്കായി ഈ page ലൈക്ക് ചെയ്യുക.....

Comments

Popular posts from this blog

ചങ്ങലംപരണ്ടയുടെ ഔഷധഗുണങ്ങൾ

☘️ ചങ്ങലം പരണ്ട 【Bone setter】☘️       ശാസ്ത്രനാമം :- Cissus quadrangularis                പേര് സൂചിപ്പിക്കുന്ന  പോലെ തന്നെ ചങ്ങലക്കണ്ണികൾ പോലെ തണ്ടുള്ള മരങ്ങളിൽ പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. ഒടിഞ്ഞ അസ്ഥികളെ യോജിപ്പിക്കാനുള്ള ഔഷധശക്തിയുള്ളതിനാൽ ഇതിനെ സംസ്കൃതത്തിൽ അസ്ഥിസംഹാരി എന്ന് നാമകരണം ചെയ്തിരിക്കുന്നു. കരിം പച്ച നിറത്തിൽ ഹൃദയാകൃതിയിൽ  വളരെ ഇടവിട്ട് ഓരോ ഇലകൾ കാണപ്പെടുന്നു. പൂക്കൾ വളരെ ചെറുതാണ്. കാൽസ്യത്താൽ സമ്പന്നമാണ് തണ്ടുകൾ .കൂടാതെ carotene, ascorbic acid, protein, carbohydrate, pectin, vitamin C എന്നിവയും അടങ്ങിയിരിക്കുന്നു . കേരളത്തിന്റെ ചിലയിടങ്ങളിൽ കർക്കടകക്കഞ്ഞിയിലെ ഒരു  ചേരുവയാണിത്.കഫവാത ശമനമായ ചങ്ങലംപരണ്ട രക്തസ്തംഭനവും ദീപനവും പാചനവുമാണ്(improves digestion)ആർത്തവം ക്രമീകരിക്കുന്നതിനും ഉത്തമം 🌸രസാദി ഗുണങ്ങൾ ആയുർവേദത്തിൽ 🌸     രസം.      : മധുരം     ഗുണം     : രൂക്ഷം, ലഘു     വീര്യം      :  ഉഷ്ണം   ...

കർക്കിടകത്തിൽ മുരിങ്ങയില

കർക്കിടകത്തിലെ അടുക്കള ... അകത്താര്? ... അകത്ത് പത്തില ☘️ പുറത്താര് ? .... പുറത്ത് മുരിങ്ങയില ..🌿 ........................................ മുരിങ്ങയില ഔഷധ ഗുണസമ്പന്നൻ. പക്ഷെ കർക്കിടകത്തിൽ അടുക്കളക്ക് പുറത്ത്. എന്താണ് മുരിങ്ങയില കർക്കിടകത്തിൽ കഴിക്കരുത് എന്ന് പറയുന്നതിന് കാരണം.... നമുക്കു നോക്കാം..... മുരിങ്ങയിലയുടേയും മരത്തിന്റേയും വിവിധ നാട്ടു ചൊല്ലുകളും പഴംപുരാണങ്ങളും  ഉണ്ട്. യക്ഷി ഭൂതബാധയൊക്കെ വിശ്വസിച്ചിരുന്ന കാലത്ത് ഒരു മുരുക്കും മുരിങ്ങയും അടുത്തടുത്ത് നട്ടാൽ യക്ഷിയെയും ചാത്തനെയും പേടിക്കണ്ട എന്ന് പറഞ്ഞ് അത് നടുന്നവർ ഉണ്ടായിരുന്നു. ചിലന്തി, പഴുതാര മുതലായവ കടിച്ചാൽ കടി കൊണ്ടയാൾ മുരിങ്ങ മരത്തിൽ കടിച്ചാൽ വിഷം ഏല്ക്കില്ല എന്നും കേട്ടിട്ടുണ്ട്. കഥകളിലെ ഒരു കഥ അറിഞ്ഞത് ഈയിടെയാണ്. അത് കർക്കിടക കാലത്തെ മുരിങ്ങയിലയോടുള്ള അയിത്തമായിരുന്നു. മതിലിൽ കയറി നിന്ന് ഏന്തി വലിഞ്ഞ് ദേവകിയമ്മ മുരിങ്ങയില കൊമ്പു താഴ്ത്തുമ്പോഴാണ് വഴിയിലൂടെ പോകുകയായിരുന്ന രാജേഷിന്റെ കമന്റ് "മിഥുനമല്ലെ ആയുള്ളൂ ഇപ്പൊ കറി വച്ചോ കർക്കടകമായാൽ തീരെ പാടില്ലെന്നും പറഞ്ഞ് കുറേ പോസ്റ്റുകള് ഫേസ് ബുക്കിലും വാ...

ഹെപ്പറ്റൈറ്റിസ് :- കാരണങ്ങളും വ്യാപനത്തിന്റെ വഴികളും

കരളിനുണ്ടാകുന്ന വീക്കത്തെയാണ് കരള്‍വീക്കം അഥവാ 'ഹെപ്പറ്റൈറ്റിസ് ' എന്നുപറയുന്നത്. ശരീരത്തിന്റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളിലൊന്നാണിത്. രക്തം രക്താംശം എന്നിവയുടെ കലര്‍പ്പിലൂടെയും മലിനമായ ജലം മാലിന്യം കലർന്ന ഭക്ഷ്യവസ്തുക്കൾ  എന്നിവ വഴിയും രണ്ടു തരത്തിലാണു സാധാരണയായി ഈ രോഗം പകരുന്നത്. പല കാരണങ്ങൾ കൊണ്ട് ഹെപ്പറ്റൈറ്റിസ് ബാധിക്കാമെങ്കിലും പൊതുവെ ഇതൊരു വൈറസ് രോഗമാണെന്നു പറയാം. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ്‌ ബി , ഹൈപ്പറ്റെറ്റിസ് സി, ഹെപ്പറ്റൈറ്റിസ് ഡി, ഹെപ്പറ്റൈറ്റിസ് ഇ എന്നിങ്ങനെയാണ് ഈ വൈറസുകളെ നാമകരണം ചെയ്തിരിക്കുന്നത് -◆ Hepatitis A -◆ രോഗാണു ബാധിതമായ ഭക്ഷണത്തിലൂടെയൂം വെള്ളത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാതിരിക്കുക, മാലിന്യ നിർമാർജ്ജന മാർഗ്ഗങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് രോഗബാധ ഉണ്ടാകുന്നത്.ശരിയായ ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിലൂടെയും ശുദ്ധമായ അണുമുക്തമായ വെള്ളം ഉപയോഗിക്കുന്നതിലൂടെയും ഇത് തടയാം -◆ Hepatitis B -◆ രോഗബാധയുള്ള ആളിന്റെ രക്തം, മറ്റ് ശരീര സ്രവങ്ങൾ എന്നിവയിലൂടെയാണ് രോഗാണു മറ്റൊരാ...