പ്രായം കൂടുംതോറും പലതരത്തിലുള്ള ശാരീരിക അവശതകൾ നമുക്ക് അനുഭവിക്കേണ്ടി വരാറുണ്ട്. പ്രമേഹം,രക്തസമ്മർദ്ദം,ഹൃദയാഘാതം എന്നിവ അവയിൽ ചിലതാണ്.ഏകദേശം 30-50% ആളുകൾക്ക് ശരീരികപ്രശ്നങ്ങളോടൊപ്പം മാനസികപ്രശ്നങ്ങളും നേരിടേണ്ടിവരുന്നു.പ്രത്യേകിച്ചു ശാരീരിക പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവരിലും വിഷാദ രോഗലക്ഷണങ്ങളും ഉത്കണ്ഠയും മറവിരോഗവും കാണപ്പെടുന്നുണ്ട്. മറവിരോഗത്തെ പ്രതിരോധിക്കാൻ ചില കാര്യങ്ങൾ നമുക്കു ശ്രദ്ധിക്കാം...
◆ തലച്ചോറിന്റെ സംരക്ഷണത്തിനായി ആരോഗ്യപരമായ ഭക്ഷണരീതികൾ ശീലിക്കുക
◆ കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
◆ അമിതവണ്ണം നിയന്ത്രിക്കുക
◆ ആഴ്ചയിൽ 5 ദിവസമെങ്കിലും അര മണിക്കൂറിനു മുകളിൽ ശാരീരിക വ്യായാമങ്ങളിലോ കായികാധ്വാനങ്ങളിലോ ഏർപ്പെടുക.തലച്ചോറിനുകൂടി ഉതകുന്ന ശാരീരിക വ്യായാമങ്ങൾ ചെയ്യുക
◆ മസ്തിഷ്കത്തിന്റെ കഴിവുകൾ ഉപയോഗിച്ചില്ലെങ്കിൽ കാലക്രമേണ അവ ഉപയോഗശൂന്യമാകും.പുതിയ കാര്യങ്ങൾ പഠിക്കുക, നൂതനമായ അറിവുകൾ ശേഖരിക്കുക, വായന, പദപ്രശ്നങ്ങൾ തുടങ്ങിയ മാനസിക വ്യായാമങ്ങളിൽ ഏർപ്പെടുക
◆ തലച്ചോറിന് ക്ഷതമേൽക്കാത്തവിധം അപകടങ്ങളിൽ നിന്നും മുൻകരുതലുകൾ എടുക്കുക
◆ ഓരോരുത്തരുടെ അഭിരുചിക്കും താത്പര്യത്തിനുമനുസരിച്ചുള്ള മാനസികോല്ലാസത്തിലേർപ്പെടുക
◆ സാമൂഹിക പങ്കാളിത്തവും സമൂഹത്തിലെ സാന്നിധ്യവും നിലനിർത്തുക
◆ പുകവലി, മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയ അനാരോഗ്യശീലങ്ങൾ ഒഴിവാക്കുക
◆ രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയവ നിയന്ത്രിക്കുക ; ഹൃദയാരോഗ്യം സംരക്ഷിക്കുക
◆ 30 വയസിനുശേഷം രക്തസമ്മർദം, കൊളസ്‌ട്രോൾ, പ്രമേഹം തുടങ്ങിയവ യാഥാസമായങ്ങളിൽ പരിശോധിച്ചു ആവശ്യമുള്ള ചികിത്സ ഉറപ്പുവരുത്തുക
◆ സമയാസമയങ്ങളിൽ വൈദ്യപരിശോധനകളും വിദഗ്ധ ഉപദേശങ്ങളും സ്വീകരിക്കുക
◆ മാനസിക പിരിമുറുക്കം ഉള്ളവർ യോഗ, ധ്യാനം തുടങ്ങിയവ ശീലിക്കുക
കടപ്പാട്: Alzheimer's and related disorders society of India

Comments
Post a Comment