Skip to main content

അഗ്രൗഷധങ്ങൾ

☘️☘️☘️  അഗ്രൗഷധങ്ങൾ
🌿🌿🌿

രോഗത്തിനും മറ്റു ശാരീരിക ദൗർബല്യങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കുവാൻ കഴിയുന്ന ഔഷധങ്ങളും പരിഹാരങ്ങളുമാണ് അഗ്രൗഷധങ്ങൾ  എന്ന നിലയ്ക്ക് ആയുർവേദം പറഞ്ഞിട്ടുള്ളത്. "ഏറ്റവും യുക്തവും ശക്തവുമായ പ്രതിവിധി" എന്ന അർത്ഥത്തിലാണ് അഗ്രൗഷധങ്ങൾ എന്ന് വിവക്ഷിച്ചിട്ടുള്ളത്...

1) ജ്വരത്തിൽ- മുത്തങ്ങയും
പർപ്പടകപ്പുല്ലും ചേർത്തുള്ള കഷായം

2) വെള്ള ദാഹത്തിൽ -ചട്ടിയിൽ മണ്ണ് ഇട്ടു വറുത്തു അതിൽ ഒഴിച്ച് തിളപ്പിച്ചെടുത്ത വെള്ളം

3) ഛർദിയിൽ -മലരിട്ടു വെന്ത വെള്ളം

4) വസ്തി രോഗങ്ങളിൽ -കന്മദം

5) പ്രമേഹ രോഗങ്ങളിൽ -നെല്ലിക്കാ നീരിൽ മഞ്ഞൾപ്പൊടി ചേർത്തത്

6) വിളർച്ചയിൽ - ഉരുക്കിൻ ഭസ്മം

7) വാത കഫ രോഗങ്ങളിൽ - കടുക്ക

8)പ്ലീഹാ രോഗങ്ങളിൽ - തിപ്പലി

9) മുറിവ് യോജിപ്പിക്കുന്നതിനു -കോലരക്ക്

10) വിഷ ബാധയിൽ -നെന്മേനി വാക

11) മേദസ്സിനെ ആശ്രയിച്ചുള്ള
 വാത കോപത്തിൽ -ഗുല്ഗുലു

12) രക്ത പിത്തത്തിൽ - ആടലോടകം

13) വയറിളക്കത്തിൽ -കുടകപ്പാല

14) അർശസിൽ -ചേർക്കുരു

15) കൂട്ടുവിഷത്തിൽ -സ്വർണം

16) തടിച്ച ശരീരമുള്ളവർക്കു ഉണ്ടാകുന്ന രോഗങ്ങളിൽ -മാക്കീര കല്ല്

17) കൃമി രോഗങ്ങളിൽ -വിഴാലരി

18) ശരീരം ശോഷിച്ചു വരുന്ന
അവസ്ഥയിൽ -സുരാ മദ്യവും ആട്ടിൻ പാലും മാംസവും

19) കണ്ണിനു ഉണ്ടാകുന്ന രോഗങ്ങളിൽ -ത്രിഫല

20) വാത പിത്ത രോഗങ്ങളിൽ -ചിറ്റമൃത്

21) ഗ്രഹണി രോഗത്തിൽ -വെള്ളം ചേർക്കാതെ തൈര് കലക്കിയെടുത്ത മോര്

22) കുഷ്ഠ രോഗത്തിൽ -കരിങ്ങാലി

23) സർവ്വരോഗങ്ങളിലും -കന്മദം

24)ഭ്രാന്തിനു -പഴകിയ നെയ്യ്

25) ദുഃഖത്തിൽ -മദ്യം

26) ഓർമക്കുറവിൽ -ബ്രഹ്മി

27) ഉറക്കമില്ലായ്മയിൽ -പാല്

28) പീനസത്തിൽ - രസാള എന്ന പാനീയം

29) കൃശതയിൽ - മാംസം

30) വാതത്തിൽ - വെളുത്തുള്ളി

31) ശരീരസ്തംഭത്തിൽ - സ്വേദം

32) ചുമല്, തോള്, കയ്യ് എന്നീ
ഭാഗങ്ങളിൽ ഉള്ള വേദനക്ക് -പൂളപ്പശ കൊണ്ടുള്ള നസ്യം

33) അർദ്ദിതത്തിൽ -വെണ്ണ ചേർത്ത കൽക്കണ്ടം

34) മഹോദരത്തിൽ -ഒട്ടകത്തിന്റെ മൂത്രവും പാലും

35) ശിരോ രോഗങ്ങളിൽ -നസ്യ കർമം

36) താൽക്കാലികമായ വിദ്രധിയിൽ -രക്ത മോക്ഷണം

37) വായ്ക്കുള്ളിൽ ഉണ്ടാകുന്ന രോഗങ്ങളിൽ -നസ്യവും, ഔഷധ വീര്യമുള്ള കഷായം കവിള് കൊള്ളുകയും

38) കണ്ണിനുണ്ടാകുന്ന വേദനയ്ക്ക് -നസ്യവും അഞ്ജനവും തർപ്പണ ക്രിയയും

39) വാർദ്ധക്യത്തിൽ -പാലും നെയ്യും

40) ബോധക്ഷയത്തിൽ -തണുത്ത വെള്ളവും കാറ്റും

41) മന്ദാഗ്നിയിൽ -ശുഷ്കവും ആർദ്രവുമായ ആഹാരത്തിന്റെ സമമായ മാത്രയിലുള്ള ഉപയോഗം

42)ക്ഷീണത്തിന് -സുരാ മദ്യം

43) ദുഃഖം സഹിക്കാനുള്ള പ്രാപ്തിക്ക് -സ്നാനം

44) ശരീരത്തിന്റെ ദൃഢതയ്ക്ക് -വ്യായാമം

45) മൂത്ര തടസത്തിനു -ഞെരിഞ്ഞിൽ

46) ചുമയിൽ -ചെറു വഴുതിന വേര്

47) ശരീരത്തിന്റെ ഇരു പാർശ്വങ്ങളിലും ഉണ്ടാകുന്ന വേദനയ്ക്ക് -പുഷ്ക്കര മൂലത്തിന്റെ വേര്

48) യൗവ്വനം നിലനിർത്തുന്നതിന് -നെല്ലിക്ക

49) വ്രണത്തിൽ -ത്രിഫലയും ഗുല്ഗുലുവും

50) വാത രോഗങ്ങളിൽ -വസ്തി

51) പിത്ത രോഗങ്ങളിൽ -വിരേചനം

52) കഫ രോഗങ്ങളിൽ -ഛർദ്ധിപ്പിക്കൽ

53) കഫ ശമനത്തിന് -തേൻ

54) പിത്ത ശമനത്തിന് -നെയ്യ്

55) വാത ശമനത്തിന് -എണ്ണ
                                                                                      Ref: അഷ്ടാംഗഹൃദയം

Comments

Popular posts from this blog

ചങ്ങലംപരണ്ടയുടെ ഔഷധഗുണങ്ങൾ

☘️ ചങ്ങലം പരണ്ട 【Bone setter】☘️       ശാസ്ത്രനാമം :- Cissus quadrangularis                പേര് സൂചിപ്പിക്കുന്ന  പോലെ തന്നെ ചങ്ങലക്കണ്ണികൾ പോലെ തണ്ടുള്ള മരങ്ങളിൽ പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. ഒടിഞ്ഞ അസ്ഥികളെ യോജിപ്പിക്കാനുള്ള ഔഷധശക്തിയുള്ളതിനാൽ ഇതിനെ സംസ്കൃതത്തിൽ അസ്ഥിസംഹാരി എന്ന് നാമകരണം ചെയ്തിരിക്കുന്നു. കരിം പച്ച നിറത്തിൽ ഹൃദയാകൃതിയിൽ  വളരെ ഇടവിട്ട് ഓരോ ഇലകൾ കാണപ്പെടുന്നു. പൂക്കൾ വളരെ ചെറുതാണ്. കാൽസ്യത്താൽ സമ്പന്നമാണ് തണ്ടുകൾ .കൂടാതെ carotene, ascorbic acid, protein, carbohydrate, pectin, vitamin C എന്നിവയും അടങ്ങിയിരിക്കുന്നു . കേരളത്തിന്റെ ചിലയിടങ്ങളിൽ കർക്കടകക്കഞ്ഞിയിലെ ഒരു  ചേരുവയാണിത്.കഫവാത ശമനമായ ചങ്ങലംപരണ്ട രക്തസ്തംഭനവും ദീപനവും പാചനവുമാണ്(improves digestion)ആർത്തവം ക്രമീകരിക്കുന്നതിനും ഉത്തമം 🌸രസാദി ഗുണങ്ങൾ ആയുർവേദത്തിൽ 🌸     രസം.      : മധുരം     ഗുണം     : രൂക്ഷം, ലഘു     വീര്യം      :  ഉഷ്ണം   ...

കർക്കിടകത്തിൽ മുരിങ്ങയില

കർക്കിടകത്തിലെ അടുക്കള ... അകത്താര്? ... അകത്ത് പത്തില ☘️ പുറത്താര് ? .... പുറത്ത് മുരിങ്ങയില ..🌿 ........................................ മുരിങ്ങയില ഔഷധ ഗുണസമ്പന്നൻ. പക്ഷെ കർക്കിടകത്തിൽ അടുക്കളക്ക് പുറത്ത്. എന്താണ് മുരിങ്ങയില കർക്കിടകത്തിൽ കഴിക്കരുത് എന്ന് പറയുന്നതിന് കാരണം.... നമുക്കു നോക്കാം..... മുരിങ്ങയിലയുടേയും മരത്തിന്റേയും വിവിധ നാട്ടു ചൊല്ലുകളും പഴംപുരാണങ്ങളും  ഉണ്ട്. യക്ഷി ഭൂതബാധയൊക്കെ വിശ്വസിച്ചിരുന്ന കാലത്ത് ഒരു മുരുക്കും മുരിങ്ങയും അടുത്തടുത്ത് നട്ടാൽ യക്ഷിയെയും ചാത്തനെയും പേടിക്കണ്ട എന്ന് പറഞ്ഞ് അത് നടുന്നവർ ഉണ്ടായിരുന്നു. ചിലന്തി, പഴുതാര മുതലായവ കടിച്ചാൽ കടി കൊണ്ടയാൾ മുരിങ്ങ മരത്തിൽ കടിച്ചാൽ വിഷം ഏല്ക്കില്ല എന്നും കേട്ടിട്ടുണ്ട്. കഥകളിലെ ഒരു കഥ അറിഞ്ഞത് ഈയിടെയാണ്. അത് കർക്കിടക കാലത്തെ മുരിങ്ങയിലയോടുള്ള അയിത്തമായിരുന്നു. മതിലിൽ കയറി നിന്ന് ഏന്തി വലിഞ്ഞ് ദേവകിയമ്മ മുരിങ്ങയില കൊമ്പു താഴ്ത്തുമ്പോഴാണ് വഴിയിലൂടെ പോകുകയായിരുന്ന രാജേഷിന്റെ കമന്റ് "മിഥുനമല്ലെ ആയുള്ളൂ ഇപ്പൊ കറി വച്ചോ കർക്കടകമായാൽ തീരെ പാടില്ലെന്നും പറഞ്ഞ് കുറേ പോസ്റ്റുകള് ഫേസ് ബുക്കിലും വാ...

ഹെപ്പറ്റൈറ്റിസ് :- കാരണങ്ങളും വ്യാപനത്തിന്റെ വഴികളും

കരളിനുണ്ടാകുന്ന വീക്കത്തെയാണ് കരള്‍വീക്കം അഥവാ 'ഹെപ്പറ്റൈറ്റിസ് ' എന്നുപറയുന്നത്. ശരീരത്തിന്റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളിലൊന്നാണിത്. രക്തം രക്താംശം എന്നിവയുടെ കലര്‍പ്പിലൂടെയും മലിനമായ ജലം മാലിന്യം കലർന്ന ഭക്ഷ്യവസ്തുക്കൾ  എന്നിവ വഴിയും രണ്ടു തരത്തിലാണു സാധാരണയായി ഈ രോഗം പകരുന്നത്. പല കാരണങ്ങൾ കൊണ്ട് ഹെപ്പറ്റൈറ്റിസ് ബാധിക്കാമെങ്കിലും പൊതുവെ ഇതൊരു വൈറസ് രോഗമാണെന്നു പറയാം. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ്‌ ബി , ഹൈപ്പറ്റെറ്റിസ് സി, ഹെപ്പറ്റൈറ്റിസ് ഡി, ഹെപ്പറ്റൈറ്റിസ് ഇ എന്നിങ്ങനെയാണ് ഈ വൈറസുകളെ നാമകരണം ചെയ്തിരിക്കുന്നത് -◆ Hepatitis A -◆ രോഗാണു ബാധിതമായ ഭക്ഷണത്തിലൂടെയൂം വെള്ളത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാതിരിക്കുക, മാലിന്യ നിർമാർജ്ജന മാർഗ്ഗങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് രോഗബാധ ഉണ്ടാകുന്നത്.ശരിയായ ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിലൂടെയും ശുദ്ധമായ അണുമുക്തമായ വെള്ളം ഉപയോഗിക്കുന്നതിലൂടെയും ഇത് തടയാം -◆ Hepatitis B -◆ രോഗബാധയുള്ള ആളിന്റെ രക്തം, മറ്റ് ശരീര സ്രവങ്ങൾ എന്നിവയിലൂടെയാണ് രോഗാണു മറ്റൊരാ...