Skip to main content

പിരിമുറുക്കം കുറയ്ക്കാൻ വായന

ഒരിക്കലെങ്കിലും ടെൻഷൻ അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല.നമുക്കെല്ലാം മാനസിക പിരിമുറുക്കം ഉണ്ടാവാം.പക്ഷെ അതെങ്ങനെ മറികടക്കും?? മനസിനെ തഴുകി തലോടുന്ന ഒരു മൃദു ഗാനം ഒരുപക്ഷേ മരുന്നായി പ്രവർത്തിച്ചേക്കാം.എന്നാൽ ഇതിനേക്കാൾ നല്ലൊരു 'ടെൻഷൻ കൊല്ലി' മരുന്നുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്...
പിരിമുറുക്കം കുറയ്ക്കാനുള്ള ഏറ്റവും നല്ല മരുന്ന് വായനയാണെന്നാണ് കണ്ടെത്തൽ.ആറു മിനിറ്റ് നേരത്തെ വായന നിങ്ങളുടെ മാനസിക പിരിമുറുക്കം മൂന്നിലൊന്നായി കുറയ്ക്കുമത്രെ!! മനസ് പൂർണ്ണമായും വായനയിൽ കേന്ദ്രീകരിക്കുന്നതാണ് പിരിമുറുക്കത്തെ  ദൂരെ നിർത്താൻ സഹായിക്കുന്നത്. വായനയുടെ ലോകത്തിലൂടെ വിഹരിക്കുമ്പോൾ മസിലുകളിലെയും ഹൃദയത്തിലെയും പിരിമുറുക്കം കുറയാൻ കാരണമാവുമെന്നു ഗവേഷക സംഘം പറയുന്നു..
ഗ്രന്ഥകർത്താവിന്റെ ഭാവനയിൽ വായനക്കാർ മുഴുകുന്ന അവസ്ഥയ്ക്ക് മറ്റൊരു പ്രയോജനം കൂടി ഉണ്ടെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വായനയിൽ മുഴുകുമ്പോൾ ഗ്രന്ഥകർത്താവിന്റെ ഭാവനാ ലോകത്തിനു സമാനമായ ലോകം വായനക്കാർ സ്വയം സൃഷ്ടിക്കുന്നു.ഇത് സൃഷ്ടിപരമായ കഴിവുകളെ കൂടുതൽ ഉദ്ധീപിപ്പിക്കാൻ സഹായിക്കുന്നു.
പഠനം നടത്തിയവരിൽ  സാമ്പ്രദായികവും
അല്ലാത്തതുമായ രീതികളിലാണ് പിരിമുറുക്കനില പരിശോധിച്ചത്. ആറു മിനിറ്റ് നേരം സ്വസ്ഥമായി വായിച്ചവരിൽ പിരിമുറുക്കനില 68% കുറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.പാട്ട് കേട്ടവരിൽ 61% വും കാപ്പി ,ചായ എന്നിവയ്ക്കു 54% വും നടത്തത്തിന് 42% വും വീഡിയോ ഗെയിം കളിച്ചവരിൽ 21% വും പിരിമുറുക്കനില കുറയുകയുണ്ടായി.സസെക്‌സ് സർവകലാശാലയിൽ Mind Lab International എന്ന കൺസൾട്ടൻസി ആണ് പഠനം നടത്തിയത്.

Comments

  1. Jamboree Casino-Delores, CO - Jtm Hub
    Jamboree Casino-Delores, 공주 출장안마 CO -JTM Hub locations, hours, map, reviews, maps, bonuses and offers. 군포 출장안마 Find 광주 출장안마 the best deal and get your gaming fix in 경산 출장샵 a 용인 출장샵

    ReplyDelete

Post a Comment

Popular posts from this blog

ചങ്ങലംപരണ്ടയുടെ ഔഷധഗുണങ്ങൾ

☘️ ചങ്ങലം പരണ്ട 【Bone setter】☘️       ശാസ്ത്രനാമം :- Cissus quadrangularis                പേര് സൂചിപ്പിക്കുന്ന  പോലെ തന്നെ ചങ്ങലക്കണ്ണികൾ പോലെ തണ്ടുള്ള മരങ്ങളിൽ പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. ഒടിഞ്ഞ അസ്ഥികളെ യോജിപ്പിക്കാനുള്ള ഔഷധശക്തിയുള്ളതിനാൽ ഇതിനെ സംസ്കൃതത്തിൽ അസ്ഥിസംഹാരി എന്ന് നാമകരണം ചെയ്തിരിക്കുന്നു. കരിം പച്ച നിറത്തിൽ ഹൃദയാകൃതിയിൽ  വളരെ ഇടവിട്ട് ഓരോ ഇലകൾ കാണപ്പെടുന്നു. പൂക്കൾ വളരെ ചെറുതാണ്. കാൽസ്യത്താൽ സമ്പന്നമാണ് തണ്ടുകൾ .കൂടാതെ carotene, ascorbic acid, protein, carbohydrate, pectin, vitamin C എന്നിവയും അടങ്ങിയിരിക്കുന്നു . കേരളത്തിന്റെ ചിലയിടങ്ങളിൽ കർക്കടകക്കഞ്ഞിയിലെ ഒരു  ചേരുവയാണിത്.കഫവാത ശമനമായ ചങ്ങലംപരണ്ട രക്തസ്തംഭനവും ദീപനവും പാചനവുമാണ്(improves digestion)ആർത്തവം ക്രമീകരിക്കുന്നതിനും ഉത്തമം 🌸രസാദി ഗുണങ്ങൾ ആയുർവേദത്തിൽ 🌸     രസം.      : മധുരം     ഗുണം     : രൂക്ഷം, ലഘു     വീര്യം      :  ഉഷ്ണം   ...

കർക്കിടകത്തിൽ മുരിങ്ങയില

കർക്കിടകത്തിലെ അടുക്കള ... അകത്താര്? ... അകത്ത് പത്തില ☘️ പുറത്താര് ? .... പുറത്ത് മുരിങ്ങയില ..🌿 ........................................ മുരിങ്ങയില ഔഷധ ഗുണസമ്പന്നൻ. പക്ഷെ കർക്കിടകത്തിൽ അടുക്കളക്ക് പുറത്ത്. എന്താണ് മുരിങ്ങയില കർക്കിടകത്തിൽ കഴിക്കരുത് എന്ന് പറയുന്നതിന് കാരണം.... നമുക്കു നോക്കാം..... മുരിങ്ങയിലയുടേയും മരത്തിന്റേയും വിവിധ നാട്ടു ചൊല്ലുകളും പഴംപുരാണങ്ങളും  ഉണ്ട്. യക്ഷി ഭൂതബാധയൊക്കെ വിശ്വസിച്ചിരുന്ന കാലത്ത് ഒരു മുരുക്കും മുരിങ്ങയും അടുത്തടുത്ത് നട്ടാൽ യക്ഷിയെയും ചാത്തനെയും പേടിക്കണ്ട എന്ന് പറഞ്ഞ് അത് നടുന്നവർ ഉണ്ടായിരുന്നു. ചിലന്തി, പഴുതാര മുതലായവ കടിച്ചാൽ കടി കൊണ്ടയാൾ മുരിങ്ങ മരത്തിൽ കടിച്ചാൽ വിഷം ഏല്ക്കില്ല എന്നും കേട്ടിട്ടുണ്ട്. കഥകളിലെ ഒരു കഥ അറിഞ്ഞത് ഈയിടെയാണ്. അത് കർക്കിടക കാലത്തെ മുരിങ്ങയിലയോടുള്ള അയിത്തമായിരുന്നു. മതിലിൽ കയറി നിന്ന് ഏന്തി വലിഞ്ഞ് ദേവകിയമ്മ മുരിങ്ങയില കൊമ്പു താഴ്ത്തുമ്പോഴാണ് വഴിയിലൂടെ പോകുകയായിരുന്ന രാജേഷിന്റെ കമന്റ് "മിഥുനമല്ലെ ആയുള്ളൂ ഇപ്പൊ കറി വച്ചോ കർക്കടകമായാൽ തീരെ പാടില്ലെന്നും പറഞ്ഞ് കുറേ പോസ്റ്റുകള് ഫേസ് ബുക്കിലും വാ...

ഹെപ്പറ്റൈറ്റിസ് :- കാരണങ്ങളും വ്യാപനത്തിന്റെ വഴികളും

കരളിനുണ്ടാകുന്ന വീക്കത്തെയാണ് കരള്‍വീക്കം അഥവാ 'ഹെപ്പറ്റൈറ്റിസ് ' എന്നുപറയുന്നത്. ശരീരത്തിന്റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളിലൊന്നാണിത്. രക്തം രക്താംശം എന്നിവയുടെ കലര്‍പ്പിലൂടെയും മലിനമായ ജലം മാലിന്യം കലർന്ന ഭക്ഷ്യവസ്തുക്കൾ  എന്നിവ വഴിയും രണ്ടു തരത്തിലാണു സാധാരണയായി ഈ രോഗം പകരുന്നത്. പല കാരണങ്ങൾ കൊണ്ട് ഹെപ്പറ്റൈറ്റിസ് ബാധിക്കാമെങ്കിലും പൊതുവെ ഇതൊരു വൈറസ് രോഗമാണെന്നു പറയാം. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ്‌ ബി , ഹൈപ്പറ്റെറ്റിസ് സി, ഹെപ്പറ്റൈറ്റിസ് ഡി, ഹെപ്പറ്റൈറ്റിസ് ഇ എന്നിങ്ങനെയാണ് ഈ വൈറസുകളെ നാമകരണം ചെയ്തിരിക്കുന്നത് -◆ Hepatitis A -◆ രോഗാണു ബാധിതമായ ഭക്ഷണത്തിലൂടെയൂം വെള്ളത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാതിരിക്കുക, മാലിന്യ നിർമാർജ്ജന മാർഗ്ഗങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് രോഗബാധ ഉണ്ടാകുന്നത്.ശരിയായ ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിലൂടെയും ശുദ്ധമായ അണുമുക്തമായ വെള്ളം ഉപയോഗിക്കുന്നതിലൂടെയും ഇത് തടയാം -◆ Hepatitis B -◆ രോഗബാധയുള്ള ആളിന്റെ രക്തം, മറ്റ് ശരീര സ്രവങ്ങൾ എന്നിവയിലൂടെയാണ് രോഗാണു മറ്റൊരാ...