ഉദരരോഗങ്ങൾ നമുക്കിടയിൽ സർവ്വസാധാരണമാണ് . വയറിന് വിമ്മിഷ്ടം വരാത്തവരായി ആരും ഉണ്ടാകില്ല എന്നു തന്നെ പറയാം. വയറ്റിലെ അൾസർ, ഉയർന്ന അമ്ലത്വം , വിരശല്യം, ദഹനക്കുറവ് ,അമിതമായ മരുന്നുകളുടെ ഉപയോഗം, കട്ടിയുള്ളതും ദഹിക്കാൻ പ്രയാസമുള്ളതുമായ ഭക്ഷണങ്ങൾ എന്നിവയെല്ലാം തന്നെ ഉദരരോഗങ്ങൾക്ക് കാരണമായേക്കാം. കഠിനമോ അല്ലാത്തതോ ആയ വയറുവേദന വായുക്ഷോഭം, ഗ്യാസ്രം ട്രബിൾ, പുളിച്ചുതികട്ടൽ ,മലബന്ധം, വയറുവീർപ്പ് വയറിളക്കം തുടങ്ങിയ അസ്വസ്ഥതകൾ ഉദരരോഗവുമായി ബന്ധപ്പെട്ട് വന്നേക്കാം. അതുകൊണ്ടു തന്നെ നമ്മുടെ ആമാശയം മതിയാംവണ്ണം രോഗരഹിതമാക്കാൻ ശുദ്ധീകരിക്കുകയും അഗ്നിബലം വർധിപ്പിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ് . പുരാതന സിദ്ധവൈദ്യ ഗ്രന്ഥമായ അഗസ്ത്യർ വൈദ്യ പൂരണത്തിൽ പ്രതിപാദിച്ചിട്ടുള്ള
'വേദാഗ്നി കുമരൻ' പൊടി ഇത്തരത്തിലുള്ള ഉദര പ്രശ്നങ്ങൾക്ക് വളരെ ഫലപ്രദമായി പറയപ്പെടുന്നു.
കുപ്പമേനിയിലയും ജീരകവും വെവ്വേറെ കഴുകി ഉണക്കിപൊടിക്കുക, ശേഷം ഈ പൊടികൾ സമ അളവിൽ യോജിപ്പിച്ച് ഈർപ്പം ഇല്ലാത്ത ഒരു പാത്രത്തിൽ അടച്ചു സൂക്ഷിക്കുക. വിട്ടുമാറാതെ വരുന്ന ഉദരരോഗങ്ങൾ ഉള്ളവർ ഈ പൊടി ഒരു നിശ്ചിത അളവിൽ 41 ദിവസങ്ങൾ മുടങ്ങാതെ കഴിക്കണം. അങ്ങനെ കഴിച്ചാൽ എത്ര കഠിനമായ ഉദരരോഗങ്ങൾക്കും ആശ്വാസം ലഭിക്കും എന്ന് ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. ഒപ്പം തന്നെ വിശപ്പില്ലായ്മയും ദഹനക്കുറവും പരിഹരിച്ച് അഗ്നിബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ചെറുജീവികളുടെ ധ്വംസനം മൂലം ശരീരത്തിൽ നിലനിൽക്കുന്നതും പ്രത്ത്യേകിച്ച് വയറിനെ ബാധിച്ചു നിൽക്കുന്നതുമായ എല്ലാ തരം വിഷയങ്ങളും, വിര കൊണ്ടുള്ള വിഷയങ്ങളും പുറംതള്ളി ആമാശയത്തിന് ശുദ്ധി വരുത്തും.
'വേദാഗ്നി കുമരൻ' പൊടി ഇത്തരത്തിലുള്ള ഉദര പ്രശ്നങ്ങൾക്ക് വളരെ ഫലപ്രദമായി പറയപ്പെടുന്നു.
Comments
Post a Comment