Skip to main content

Posts

Showing posts from September, 2018

അമിതവിയർപ്പിന് ചില ഒറ്റമൂലികൾ

അമിതമായ വിയർപ്പ് മിക്കവരിലും സാധാരണമായി കണ്ടുവരാറുള്ളതാണ് . ശരീരത്തിലെ ആന്തരിക ഉഷ്ണം കൊണ്ടും , ഉയർന്ന പിത്തം, അമിതമായ വ്യായാമം, പ്രമേഹം , തൈറോയ്ഡ് രോഗങ്ങൾ, മനസികസമ്മർദം, കരൾ വൃക്ക രോഗങ്ങൾ മുതലായ ഒട്ടനവധി കാര്യങ്ങൾ കൊണ്ട് ഇത് വരാറുണ്ട്. അമിത വിയർപ്പിനുള്ള ചില ഒറ്റമൂലി പ്രയോഗങ്ങൾ താഴെ വിവരിക്കാം. ഒന്ന് പരീക്ഷിച്ചു നോക്കു..  🔸കുരു കളഞ്ഞ കടുക്ക ഉണക്കിപൊടിച്ച് ദേഹത്തു വിതറി ഒരു മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കുളിക്കുക  🔸ഇലഞ്ഞി പൂക്കൾ കഴുകി ഉണക്കി കഷായമിട്ടോ വെള്ളം തിളപ്പിച്ചോ പലപ്പോഴായി കുടിക്കുക , ശരീരം തണുക്കാനും ഇത് വളരെ നല്ലതാണ്  🔸മുതിര തിളപ്പിച്ചാറ്റിയ വെള്ളത്തിൽ നന്നായി അരച്ച് ശരീരത്തിൽ തേച്ചുപിടിപ്പിച്ച് ശേഷം കുളിക്കുക  🔸 ചീവക്ക പൊടിയും ഉലുവാ പൊടിയും സമം എടുത്ത് ശരീരത്തിൽ തേച്ചു കുളിക്കുക  🔸 ശരീരത്തിൽ മഞ്ഞൾ തേച്ചുകുളിക്കുക  🔸 നാരങ്ങാനീര് കുളിക്കുന്ന വെള്ളത്തിൽ ചേർത്ത് കുളിക്കുക  🔸രാമച്ചമിട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിക്കുക

മാതുളയ് മണപാഗ്‌ (മാതള സർബത്ത്) 'ഒരു സമ്പൂർണ സിദ്ധപാനീയം'

മാതളം അഥവാ ഉറുമാമ്പഴം ഔഷധ സമ്പുഷ്ടമായ ഒരു മധുര ഫലമാണ്. ഒരു തികഞ്ഞ സമീകൃത ആഹാരമായ  മാതളം ഒട്ടനവധി രോഗങ്ങൾക്ക്  പ്രതിവിധിയായി പറയപ്പെട്ടിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദമായ ഇത്  ദഹനശക്തിയെ വർധിപ്പിക്കുന്നതോടൊപ്പം രക്തപുഷ്ടിയെ പ്രധാനം ചെയ്യുന്നതും രക്തക്കുറവുകൊണ്ടുള്ള വിളർച്ച, ക്ഷീണം എന്നിവ അകറ്റുന്നതിലും പണ്ടുകാലം മുതൽ ഉപയോഗിച്ച് പോന്നിരുന്നു. ഹൃദയാരോഗ്യം നിലനിർത്തുന്നതിലും രക്തസമ്മർദ്ദം ക്രമീകരിക്കുന്നതിലും മാതള സത്ത് വളരെ മേന്മയേറിയതാണ്. മാതളത്തിന്റെ നിത്യോപയോഗം അസ്ഥിമജ്ജ ശോഷത്തെയും (ഓസ്റ്റിയോപോറോസിസ്) തേയ്മാനത്തെയും , അർബുദ കോശങ്ങളുടെ വളർച്ചയെയും തടയും എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട് . പ്രമേഹ രോഗത്തിന് ഒരു പരിധിവരെ കാരണമായിട്ടുള്ള കോശങ്ങളുടെ ഇൻസുലിന് പ്രതിരോധം (insulin resistance) എന്ന ശാരീരിക പ്രതിഭാസത്തെ തടയുന്നതിൽ മാതളത്തിൽ അടങ്ങിയിരിക്കുന്ന ജൈവ പദാർത്ഥങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിന്റെ അത്യുഷ്ണം , ഗർഭകാലത്തു സ്ത്രീകൾക്കുണ്ടാകുന്ന ഛർദിൽ എന്നിവക്ക് വളരെ പണ്ടുതൊട്ടേ സിദ്ധവൈദ്യത്തിലും ആയുർവേദത്തിലും മാതളത്തിന്റെ ഉപയോഗം...

ദുർമേദസ്സുകൾക്കും, നീർക്കെട്ടുകൾക്കും ജലമഞ്ജരി ചെന്ദൂരം

ശരീരത്തിലെ ഏതുതരം ദുർമാംസ വളർച്ചയെയും, നീർക്കെട്ടുകളെയും, ദുർമേദസ്സുകളെയും ഫലപ്രദമായി അലിയിച്ചുകളയുന്ന ഒരു അത്ഭുത സിദ്ധമരുന്നാണ് ജലമഞ്ജരി ചെന്ദൂരം . ഒട്ടനവധി മറ്റു രോഗങ്ങൾക്കും ജലമഞ്ജരി വിവിധ അനുപാനങ്ങളിലായി ഉപയോഗിക്കാം. ശംഘ് , ഗന്ധകം , സഹസ്രവേദി , കാന്തം , വെങ്കാരം, പടികാരം , ശിലാസത്ത് , കൽനാർ  എന്നിവ 1 പൻക്  , വെടിയുപ്പ്  9 പൻക് എന്നീ 9 കൂട്ടം കാരസാരങ്ങളും, ഉപരസങ്ങളുമായ മരുന്നുകളെ വിധിയാംവണ്ണം ശുദ്ധിചെയ്ത് ഉരുക്കി യോജിപ്പിച്ചു എരിച്ച് പൊടി ചെയ്തു സിന്ദൂരം ചെയ്യുന്ന രീതിയിലാണ് ജലമഞ്ജരി നിർമിക്കുന്നത്. ജലമഞ്ജരിയിലെ ചേരുവകൾ എല്ലാം തന്നെ ശക്തമായ diuretic action ഉള്ളവയാണ്. വൃക്ക,കരൾ എന്നീ രണ്ടു അവയവങ്ങളിലാണ് ജലമഞ്ജരി കൂടുതലായും പ്രവർത്തിക്കുന്നത് ,  പേരിൽ വിവരിക്കുന്നതുപോലെ തന്നെ ശരീരത്തിൽ അടങ്ങിയുള്ള പഞ്ചഭൂതങ്ങളിൽ ജലവുമായി ബന്ധപ്പെട്ടുവരുന്ന രോഗങ്ങൾക്ക് ഇതൊരു പ്രധാന മരുന്നാണ് മൂത്രത്തിൽ കല്ലിനു ജലമഞ്ജരി , ഞണ്ടുക്കൽ ഭസ്മം എന്നിവ സമം അളവ് മാവിലിങ്ക പട്ട ചൂർണം, സിരുപീള ചൂർണം , എന്നിവകളിൽ ഏതെങ്കിലും ഒന്നിൽ ചേർത്ത് അനുപാനമായി കഴിക്കുന്നത് എല്ലാ തരം കല്ലുകളെയ...

മുടി സമൃദ്ധമായി വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Tips and Tricks for Long ,Thick and Black Hair

സ്ത്രീപുരുഷഭേദമന്യേ ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. പരസ്യങ്ങളിൽ കാണുന്ന എണ്ണ മാറി മാറി പരീക്ഷിച്ചിട്ടും മുടിയുടെ എണ്ണം കുറയുന്നു എന്നുതന്നെയാണ് പലരുടെയും പരാതി. കറുപ്പും കരുത്തുമുള്ള നീണ്ട ഇടതൂർന്ന മുടി ഉണ്ടാകുവാൻ അല്പം ശ്രദ്ധയും പരിചരണവും ആവശ്യമാണ്. മുടി കൊഴിച്ചിൽ അകറ്റി മുടി സമൃദ്ധമായി വളരാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.. ★ Healthy diet ★ ആരോഗ്യകരമായ ഭക്ഷണം ശരീരത്തിനെന്നപോലെ മുടിയുടെ കാര്യത്തിലും പ്രധാനമാണ്. ഇലക്കറികൾ, പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ, മത്സ്യം, മാംസം, പാൽ, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക ★ Drink plenty of water★  ദിവസവും 8 ഗ്ലാസ് വെള്ളം നിർബന്ധമായും കുടിക്കാൻ ശ്രദ്ധിക്കുക.ശരീരത്തിലെ toxins പുറന്തള്ളി ശരീരപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ വെള്ളത്തിനു പ്രധാന പങ്കുണ്ട് ★Suitable oil for healthy hair★ ദിവസവും തലയിൽ എണ്ണ തേച്ചു കുളിക്കണമെന്നാണ് ആയുർവേദം അനുശാസിക്കുന്നത്. ആഴ്ചയിൽ 2 തവണ എങ്കിലും മുടിയിൽ നന്നായി എണ്ണ തേച്ചു കുളിക്കുക.ഇത് മുടിക്ക് ബലം നൽകുന്നതിനും മുടി സമ...

ഗർഭകാലത്ത് കഴിക്കാൻ പാടില്ലാത്ത ആഹാരങ്ങൾ

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അതേസമയം വളരെ പ്രാധാന്യമർഹിക്കുന്നതുമായ കാലഘട്ടമാണ് ഗർഭകാലം. ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ കാലമായതിനാൽ തന്നെ ആഹാരകാര്യത്തിൽ വളരെയേറെ നിഷ്കർഷത പാലിക്കേണ്ടതുണ്ട്. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കാൻ ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചില ആഹാരങ്ങൾ ഗർഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളർച്ചയെ ദോഷകരമായി  ബാധിക്കുകയും ഗർഭം അലസുന്നതിന് വരെ കാരണമാവുകയും ചെയ്തേക്കാം.ഗർഭകാലത്ത് നിർബന്ധമായും ഒഴിവാക്കേണ്ട ആഹാരങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം  1) പപ്പായ പാതിപഴുത്തതും പഴുക്കാത്തതുമായ പപ്പായയിലടങ്ങിയിരിക്കുന്ന Latex ഗർഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന Papain എന്ന എൻസൈം ഗർഭാശയ സങ്കോചങ്ങൾക്കും അതുവഴി ഗർഭം അലസുന്നതിനും കാരണമായേക്കാം  2) പൈനാപ്പിൾ     പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന Bromelanin എന്ന എൻസൈം ഗർഭാശയ സങ്കോചങ്ങൾക്ക് കാരണമായേക്കാം.ഇത് ഗർഭം അലസുന്നതിനോ മാസം തികയാതെയുള്ള പ്രസവത്തിനോ കാരണമാകുന്നു. ഏറെ അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ള പൈനാപ്പിൾ ഗർഭധാരണത്തിന്റെ ...