സ്ത്രീപുരുഷഭേദമന്യേ ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. പരസ്യങ്ങളിൽ കാണുന്ന എണ്ണ മാറി മാറി പരീക്ഷിച്ചിട്ടും മുടിയുടെ എണ്ണം കുറയുന്നു എന്നുതന്നെയാണ് പലരുടെയും പരാതി. കറുപ്പും കരുത്തുമുള്ള നീണ്ട ഇടതൂർന്ന മുടി ഉണ്ടാകുവാൻ അല്പം ശ്രദ്ധയും പരിചരണവും ആവശ്യമാണ്. മുടി കൊഴിച്ചിൽ അകറ്റി മുടി സമൃദ്ധമായി വളരാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
★ Healthy diet ★
ആരോഗ്യകരമായ ഭക്ഷണം ശരീരത്തിനെന്നപോലെ മുടിയുടെ കാര്യത്തിലും പ്രധാനമാണ്. ഇലക്കറികൾ, പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ, മത്സ്യം, മാംസം, പാൽ, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക
★ Drink plenty of water★
ദിവസവും 8 ഗ്ലാസ് വെള്ളം നിർബന്ധമായും കുടിക്കാൻ ശ്രദ്ധിക്കുക.ശരീരത്തിലെ toxins പുറന്തള്ളി ശരീരപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ വെള്ളത്തിനു പ്രധാന പങ്കുണ്ട്
★Suitable oil for healthy hair★
ദിവസവും തലയിൽ എണ്ണ തേച്ചു കുളിക്കണമെന്നാണ് ആയുർവേദം അനുശാസിക്കുന്നത്.
ആഴ്ചയിൽ 2 തവണ എങ്കിലും മുടിയിൽ നന്നായി എണ്ണ തേച്ചു കുളിക്കുക.ഇത് മുടിക്ക് ബലം നൽകുന്നതിനും മുടി സമൃദ്ധമായി വളരുന്നതിനും സഹായിക്കും
★Scalp massage★
വിരലഗ്രം വെച്ച് ശിരോചർമം നന്നായി മസ്സാജ് ചെയ്യാം.ചൂടാക്കിയ എണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നതാണ് ഉത്തമം.ഇത് മുടിവേരുകൾക്ക് ആരോഗ്യം നൽകുകയും രക്തചംക്രമണം വർധിപ്പിച്ചു മുടി തഴച്ചുവളരാൻ സഹായിക്കുകയും ചെയ്യുന്നു.
★Always keep your hair and scalp clean★
മുടിയും ശിരോചർമ്മവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.താരൻ, പേൻശല്യം, മുടിക്കായ മുതലായ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
★Avoid use of shampoo ★
മുടിയുടെ സംരക്ഷണത്തിനായി പ്രകൃതിദത്ത മാർഗങ്ങൾ മാത്രം സ്വീകരിക്കുക. അമിതമായ ഷാംപൂ ഉപയോഗം മൂലം മുടി വരളുകയും ആരോഗ്യം നഷ്‌ട്ടപ്പെടുകയും തന്മൂലം മുടിയിഴകൾ പൊട്ടിപ്പോകുന്നതിന് കാരണമാകുകയും ചെയ്യും
★Use conditioner everytime you shampoo★
ഷാംപൂ ഉപയോഗിക്കുന്നവർ നിർബന്ധമായും conditioner ഉപയോഗിക്കുക. മുടി വരണ്ടുപോകാതെ ഈർപ്പം പിടിച്ചുനിർത്തി മുടി സംരക്ഷിക്കുന്നതിന് ഇത് സഹായിക്കും
★Take care while brushing★
മുടി ഒതുങ്ങിക്കിടക്കാൻ ചീപ്പ് നിർബന്ധമാണെങ്കിലും അമിതോപയോഗം ഒഴിവാക്കുക.നനഞ്ഞ മുടി വേഗത്തിൽ പൊട്ടാനുള്ള സാധ്യത ഉള്ളതിനാൽ കുളി കഴിഞ്ഞ ഉടനെ ചീകുന്നത് ഒഴിവാക്കുക.പല്ലകലമുള്ള തടി കൊണ്ടുണ്ടാക്കിയ ചീപ്പ് ഉപയോഗിക്കുന്നതാണ് ഉത്തമം
★Always wash your hair with cold water★
മുടി കഴുകുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കുക
★Dry your hair gently with a soft towel★
കുളി കഴിഞ്ഞു മുടി ഉണക്കാനായി മൃദുലമായ തുണി ഉപയോഗിക്കുക.മൃദുവായി തുവർത്താനും ശ്രദ്ധിക്കുക.മുടിയിഴകൾക്ക് കേടുപാടുണ്ടാകാതിരിക്കാൻ ഇത് സഹായിക്കും
★Trim your hair regularly ★
3 മാസം കൂടുമ്പോൾ മുടിയുടെ അറ്റം വെട്ടുന്നത് ശീലമാക്കുക.ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നത് തടയുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു
★Avoid heat styling tools★
മുടി straight ചെയ്യുന്നതിനും ഉണക്കുന്നതിനുമൊക്കെ കൃത്രിമമാർഗങ്ങൾ ഒഴിവാക്കുക.ചൂട് തട്ടുന്ന ഇത്തരം ഉപകരണങ്ങൾ മുടിയെ ദോഷകരമായി ബാധിക്കും
★Avoid tight hairstyles★
മുടി വലിഞ്ഞുമുറുകുന്ന തരത്തിലുള്ള hairstyle കൾ മുടിയുടെ വളർച്ചയെ തടയുമെന്ന് മാത്രമല്ല മുടിയിഴകൾക്ക് കേടുപാടുണ്ടാക്കുകയും ചെയ്യും.തലയ്ക്കും മുടിയിഴകൾക്കും ആയാസം തോന്നാത്ത ഹെയർസ്റ്റൈൽ പരീക്ഷിക്കാൻ ശ്രദ്ധിക്കുക
★Use natural hairpacks★
മുടിക്കു ചേരുന്ന പ്രകൃതിദത്ത ഹെയർ പാക്കുകൾ കണ്ടെത്തി ആഴ്ചയിലൊരിക്കൽ ഉപയോഗിക്കാം
★Stay stress free★
അമിതമായ മാനസിക സമ്മർദ്ദം മുടികൊഴിച്ചിൽ വർധിപ്പിക്കും.ദിവസവും 6 മുതൽ 8 മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കുക.മാനസികപ്രയാസങ്ങളും പിരിമുറുക്കവും കഴിയുന്നത്ര ഒഴിവാക്കാൻ ശ്രമിക്കുക
★Sleep on a silk pillow case★
മുടിയിലെ ജലാംശം നിലനിർത്തുന്നതിന് satin തലയിണക്കവറുകൾ ഉപയോഗിക്കുക. satin , silk തുണിത്തരങ്ങൾ മൃദുലമായതിനാൽ മുടിയിഴകൾക്ക് കേടുപാടുണ്ടാകാതിരിക്കാനും ജട കെട്ടതിരിക്കാനും സഹായിക്കും
Comments
Post a Comment