മാതളം അഥവാ ഉറുമാമ്പഴം ഔഷധ സമ്പുഷ്ടമായ ഒരു മധുര ഫലമാണ്. ഒരു തികഞ്ഞ സമീകൃത ആഹാരമായ മാതളം ഒട്ടനവധി രോഗങ്ങൾക്ക് പ്രതിവിധിയായി പറയപ്പെട്ടിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദമായ ഇത് ദഹനശക്തിയെ വർധിപ്പിക്കുന്നതോടൊപ്പം രക്തപുഷ്ടിയെ പ്രധാനം ചെയ്യുന്നതും രക്തക്കുറവുകൊണ്ടുള്ള വിളർച്ച, ക്ഷീണം എന്നിവ അകറ്റുന്നതിലും പണ്ടുകാലം മുതൽ ഉപയോഗിച്ച് പോന്നിരുന്നു. ഹൃദയാരോഗ്യം നിലനിർത്തുന്നതിലും രക്തസമ്മർദ്ദം ക്രമീകരിക്കുന്നതിലും മാതള സത്ത് വളരെ മേന്മയേറിയതാണ്. മാതളത്തിന്റെ നിത്യോപയോഗം അസ്ഥിമജ്ജ ശോഷത്തെയും (ഓസ്റ്റിയോപോറോസിസ്) തേയ്മാനത്തെയും , അർബുദ കോശങ്ങളുടെ വളർച്ചയെയും തടയും എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട് . പ്രമേഹ രോഗത്തിന് ഒരു പരിധിവരെ കാരണമായിട്ടുള്ള കോശങ്ങളുടെ ഇൻസുലിന് പ്രതിരോധം (insulin resistance) എന്ന ശാരീരിക പ്രതിഭാസത്തെ തടയുന്നതിൽ മാതളത്തിൽ അടങ്ങിയിരിക്കുന്ന ജൈവ പദാർത്ഥങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിന്റെ അത്യുഷ്ണം , ഗർഭകാലത്തു സ്ത്രീകൾക്കുണ്ടാകുന്ന ഛർദിൽ എന്നിവക്ക് വളരെ പണ്ടുതൊട്ടേ സിദ്ധവൈദ്യത്തിലും ആയുർവേദത്തിലും മാതളത്തിന്റെ ഉപയോഗം നിഷ്കർഷിച്ചിട്ടുണ്ട്. ഡെങ്കിപ്പനി മൂലമുണ്ടാകുന്ന രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ കുറവ് അതിശീഘ്രം വീണ്ടെടുക്കുന്നതിൽ മാതളം ഉപയോഗിക്കുന്നത് ഇന്ന് സർവസാധാരണമാണ്.
മാതുളയ് മണപാഗ് എന്ന സിദ്ധ ശാസ്ത്രീയ ഔഷധം (മാതള സർബത്ത്) ഇത്തരത്തിൽ വിവിധ രോഗങ്ങൾക്ക് ഫലശ്രുതിയായിട്ടുള്ള മാതളത്തിന്റെ ഔഷധത്തനിമ ഒട്ടും ചോരാതെ സംസ്കരിച്ചെടുത്തതും പ്രായഭേദമന്യേ ഏവർക്കും ഉപയോഗിക്കാവുന്നതുമാണ്.
ഉപയോഗക്രമം : 10 മുതൽ 15 മില്ലി ലിറ്റർ വീതം തിളപ്പച്ചാറ്റിയ വെള്ളത്തിൽ ചേർത്ത് രണ്ടു നേരം ഉപയോഗിക്കുക.
Comments
Post a Comment