Skip to main content

ദുർമേദസ്സുകൾക്കും, നീർക്കെട്ടുകൾക്കും ജലമഞ്ജരി ചെന്ദൂരം



ശരീരത്തിലെ ഏതുതരം ദുർമാംസ വളർച്ചയെയും, നീർക്കെട്ടുകളെയും, ദുർമേദസ്സുകളെയും ഫലപ്രദമായി അലിയിച്ചുകളയുന്ന ഒരു അത്ഭുത സിദ്ധമരുന്നാണ് ജലമഞ്ജരി ചെന്ദൂരം . ഒട്ടനവധി മറ്റു രോഗങ്ങൾക്കും ജലമഞ്ജരി വിവിധ അനുപാനങ്ങളിലായി ഉപയോഗിക്കാം.
ശംഘ് , ഗന്ധകം , സഹസ്രവേദി , കാന്തം , വെങ്കാരം, പടികാരം , ശിലാസത്ത് , കൽനാർ  എന്നിവ 1 പൻക്  , വെടിയുപ്പ്  9 പൻക് എന്നീ 9 കൂട്ടം കാരസാരങ്ങളും, ഉപരസങ്ങളുമായ മരുന്നുകളെ വിധിയാംവണ്ണം ശുദ്ധിചെയ്ത് ഉരുക്കി യോജിപ്പിച്ചു എരിച്ച് പൊടി ചെയ്തു സിന്ദൂരം ചെയ്യുന്ന രീതിയിലാണ് ജലമഞ്ജരി നിർമിക്കുന്നത്.

ജലമഞ്ജരിയിലെ ചേരുവകൾ എല്ലാം തന്നെ ശക്തമായ diuretic action ഉള്ളവയാണ്. വൃക്ക,കരൾ എന്നീ രണ്ടു അവയവങ്ങളിലാണ് ജലമഞ്ജരി കൂടുതലായും പ്രവർത്തിക്കുന്നത് ,  പേരിൽ വിവരിക്കുന്നതുപോലെ തന്നെ ശരീരത്തിൽ അടങ്ങിയുള്ള പഞ്ചഭൂതങ്ങളിൽ ജലവുമായി ബന്ധപ്പെട്ടുവരുന്ന രോഗങ്ങൾക്ക് ഇതൊരു പ്രധാന മരുന്നാണ്

മൂത്രത്തിൽ കല്ലിനു ജലമഞ്ജരി , ഞണ്ടുക്കൽ ഭസ്മം എന്നിവ സമം അളവ് മാവിലിങ്ക പട്ട ചൂർണം, സിരുപീള ചൂർണം , എന്നിവകളിൽ ഏതെങ്കിലും ഒന്നിൽ ചേർത്ത് അനുപാനമായി കഴിക്കുന്നത് എല്ലാ തരം കല്ലുകളെയും അലിയിച്ചുകളയും. ശരീരത്തിൽ തങ്ങി നിൽക്കുന്ന ഏതു തരം നീർകെട്ടുകൾക്കും ജലമഞ്ജരി നൽകാം . മൂത്ര നാളിയിലും, വൃക്കയിലും, മൂത്രസഞ്ചിയിലും ദശ വന്നു അടഞ്ഞതും അല്ലാതെയും വരുന്ന വിവിധ വിഭാഗങ്ങളിൽ പെട്ട മൂത്ര തടസ്സങ്ങൾക്ക് കരിക്കിൻ വെള്ളത്തിലോ , വാഴപ്പിണ്ടി നീരിലോ , ചുവന്നുള്ളി ചാറിലോ , ചെറുനാരങ്ങാ നീരിലോ യുക്തിപോലെ അനുപാനമാക്കി കഴിച്ചാൽ നീർകെട്ടുകൾ മാറി മൂത്രം സംഗമമായി ഒഴുകും.

ശരീരത്തിൽ ഉയർന്ന യൂറിക് ആസിഡ് കൊണ്ട് വരുന്ന ഗൗട്ടി ആർത്രൈറ്റിസിന് ജലമഞ്ജരി വിവിധ അനുപാനങ്ങളിലായി കൊടുക്കാം. അമുക്കുര ചൂർണം , ത്രിഫല ചൂർണം എന്നിവയിൽ ഏതെങ്കിലും ഒന്നിൽ  യുക്തിപോലെ ചേർത്ത് കഴിക്കാവുന്നതാണ്.

Ovarian cyst / PCOS അവസ്ഥകളിൽ അണ്ടാശയങ്ങളിൽ ഉള്ള നീർകെട്ടുകളും സിസ്റ്റുകളും പൊട്ടിച്ചും അലിയിച്ചും കളയുന്നതിനു ജലമഞ്ജരി ഉപയോഗിച്ചുള്ള പ്രയോഗങ്ങൾ ഫലംകാണാറുണ്ട് , ത്രിഫല ചൂർണം , അശോകപ്പട്ട ചൂർണം , ഗുല്ഗുലു പഞ്ചപല ചൂർണം മുതലായവകളിൽ നൽകുന്നത് ഗർഭാശയ നീർക്കെട്ടുകളെ ചുരുക്കും . മൂത്രത്തിൽ വരുന്ന പഴുപ്പുകൾ , യൂറിനറി ട്രാക്റ്റ്റ്റ്  ഇൻഫെക്ഷനുകൾ എന്നിവക്ക് ഞെരിഞ്ഞിൽ കുടിനീർ ജലമഞ്ജരി ചേർത്ത് കഴിക്കുന്നത് പഴുപ്പ് ശമിപിക്കും

ശരീരത്തിലെ അമിത കൊഴുപ്പ് , cholesterol , fatty liver , ഉദരത്തിലെ നീർകെട്ടുകൾ (Ascitis) , അമിതവണ്ണം എന്നിവ ഫലപ്രദമായി കുറയ്ക്കുന്നതിനും ജലമഞ്ജരി നല്ലൊരു ഔഷധമാണ്. ത്രിഫല ചൂർണ്ണത്തിൽ ജലമഞ്ജരി, അന്നഭേദി സിന്ദൂരം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്ത് ചൂടുവെള്ളത്തിൽ ചെറുതേനും ചെറുനാരങ്ങാ നീര് അനുപാനമായി പ്രത്യേക സമയങ്ങളിൽ കഴിച്ചുവന്നാൽ ശരീരത്തിലെ കൊഴുപ്പ് അലിയും. അസ്ഥിസംബന്ധമായി വരുന്ന ആമാവസ്ഥയിലും , ആമവാതം കൊണ്ടുവരുന്ന നീർകെട്ടുകൾക്കും അമുക്കുര ചൂർണത്തിൽ ജലമഞ്ജരിയും അറുമുഖ സിന്ദൂരവും ചേർത്ത് തക്കതായ അനുപാനത്തിൽ കൊടുത്താൽ ആമാവസ്ഥ കുറയും , സന്ധികളിലെ നീർകെട്ടുകൾ വറ്റും.

200 മുതൽ 300 മില്ലിഗ്രാം വരെ രണ്ടു നേരങ്ങളിലായി തേൻ , ചെറുനാരങ്ങാനീര് , ചൂടുവെള്ളം , ചുവന്നുള്ളി നീര് , വാഴപ്പിണ്ടി നീര് എന്നിവയെല്ലാം പൊതുവായ ആനുപാനമായി നൽകാം. കഴിക്കുമ്പോൾ ഒരു വിദഗ്ദ്ധ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം ഉപയോഗിക്കുക . തെരയ്യർ കരിസൽ 151 എന്ന ഗ്രന്ഥത്തിലും,  ആത്മരക്ഷാമൃതം എന്ന മറ്റൊരു സിദ്ധ ഗ്രന്ഥത്തിലുമാണ് ജലമഞ്ജരിയെക്കുറിച്ചു വിവരിച്ചിരിക്കുന്നത് .

Courtesy
Dr. Shabel PV   B.S.M.S
drshabel@gmail.com, 7012386141.

Comments

Post a Comment

Popular posts from this blog

ചങ്ങലംപരണ്ടയുടെ ഔഷധഗുണങ്ങൾ

☘️ ചങ്ങലം പരണ്ട 【Bone setter】☘️       ശാസ്ത്രനാമം :- Cissus quadrangularis                പേര് സൂചിപ്പിക്കുന്ന  പോലെ തന്നെ ചങ്ങലക്കണ്ണികൾ പോലെ തണ്ടുള്ള മരങ്ങളിൽ പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. ഒടിഞ്ഞ അസ്ഥികളെ യോജിപ്പിക്കാനുള്ള ഔഷധശക്തിയുള്ളതിനാൽ ഇതിനെ സംസ്കൃതത്തിൽ അസ്ഥിസംഹാരി എന്ന് നാമകരണം ചെയ്തിരിക്കുന്നു. കരിം പച്ച നിറത്തിൽ ഹൃദയാകൃതിയിൽ  വളരെ ഇടവിട്ട് ഓരോ ഇലകൾ കാണപ്പെടുന്നു. പൂക്കൾ വളരെ ചെറുതാണ്. കാൽസ്യത്താൽ സമ്പന്നമാണ് തണ്ടുകൾ .കൂടാതെ carotene, ascorbic acid, protein, carbohydrate, pectin, vitamin C എന്നിവയും അടങ്ങിയിരിക്കുന്നു . കേരളത്തിന്റെ ചിലയിടങ്ങളിൽ കർക്കടകക്കഞ്ഞിയിലെ ഒരു  ചേരുവയാണിത്.കഫവാത ശമനമായ ചങ്ങലംപരണ്ട രക്തസ്തംഭനവും ദീപനവും പാചനവുമാണ്(improves digestion)ആർത്തവം ക്രമീകരിക്കുന്നതിനും ഉത്തമം 🌸രസാദി ഗുണങ്ങൾ ആയുർവേദത്തിൽ 🌸     രസം.      : മധുരം     ഗുണം     : രൂക്ഷം, ലഘു     വീര്യം      :  ഉഷ്ണം   ...

കർക്കിടകത്തിൽ മുരിങ്ങയില

കർക്കിടകത്തിലെ അടുക്കള ... അകത്താര്? ... അകത്ത് പത്തില ☘️ പുറത്താര് ? .... പുറത്ത് മുരിങ്ങയില ..🌿 ........................................ മുരിങ്ങയില ഔഷധ ഗുണസമ്പന്നൻ. പക്ഷെ കർക്കിടകത്തിൽ അടുക്കളക്ക് പുറത്ത്. എന്താണ് മുരിങ്ങയില കർക്കിടകത്തിൽ കഴിക്കരുത് എന്ന് പറയുന്നതിന് കാരണം.... നമുക്കു നോക്കാം..... മുരിങ്ങയിലയുടേയും മരത്തിന്റേയും വിവിധ നാട്ടു ചൊല്ലുകളും പഴംപുരാണങ്ങളും  ഉണ്ട്. യക്ഷി ഭൂതബാധയൊക്കെ വിശ്വസിച്ചിരുന്ന കാലത്ത് ഒരു മുരുക്കും മുരിങ്ങയും അടുത്തടുത്ത് നട്ടാൽ യക്ഷിയെയും ചാത്തനെയും പേടിക്കണ്ട എന്ന് പറഞ്ഞ് അത് നടുന്നവർ ഉണ്ടായിരുന്നു. ചിലന്തി, പഴുതാര മുതലായവ കടിച്ചാൽ കടി കൊണ്ടയാൾ മുരിങ്ങ മരത്തിൽ കടിച്ചാൽ വിഷം ഏല്ക്കില്ല എന്നും കേട്ടിട്ടുണ്ട്. കഥകളിലെ ഒരു കഥ അറിഞ്ഞത് ഈയിടെയാണ്. അത് കർക്കിടക കാലത്തെ മുരിങ്ങയിലയോടുള്ള അയിത്തമായിരുന്നു. മതിലിൽ കയറി നിന്ന് ഏന്തി വലിഞ്ഞ് ദേവകിയമ്മ മുരിങ്ങയില കൊമ്പു താഴ്ത്തുമ്പോഴാണ് വഴിയിലൂടെ പോകുകയായിരുന്ന രാജേഷിന്റെ കമന്റ് "മിഥുനമല്ലെ ആയുള്ളൂ ഇപ്പൊ കറി വച്ചോ കർക്കടകമായാൽ തീരെ പാടില്ലെന്നും പറഞ്ഞ് കുറേ പോസ്റ്റുകള് ഫേസ് ബുക്കിലും വാ...

ഹെപ്പറ്റൈറ്റിസ് :- കാരണങ്ങളും വ്യാപനത്തിന്റെ വഴികളും

കരളിനുണ്ടാകുന്ന വീക്കത്തെയാണ് കരള്‍വീക്കം അഥവാ 'ഹെപ്പറ്റൈറ്റിസ് ' എന്നുപറയുന്നത്. ശരീരത്തിന്റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളിലൊന്നാണിത്. രക്തം രക്താംശം എന്നിവയുടെ കലര്‍പ്പിലൂടെയും മലിനമായ ജലം മാലിന്യം കലർന്ന ഭക്ഷ്യവസ്തുക്കൾ  എന്നിവ വഴിയും രണ്ടു തരത്തിലാണു സാധാരണയായി ഈ രോഗം പകരുന്നത്. പല കാരണങ്ങൾ കൊണ്ട് ഹെപ്പറ്റൈറ്റിസ് ബാധിക്കാമെങ്കിലും പൊതുവെ ഇതൊരു വൈറസ് രോഗമാണെന്നു പറയാം. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ്‌ ബി , ഹൈപ്പറ്റെറ്റിസ് സി, ഹെപ്പറ്റൈറ്റിസ് ഡി, ഹെപ്പറ്റൈറ്റിസ് ഇ എന്നിങ്ങനെയാണ് ഈ വൈറസുകളെ നാമകരണം ചെയ്തിരിക്കുന്നത് -◆ Hepatitis A -◆ രോഗാണു ബാധിതമായ ഭക്ഷണത്തിലൂടെയൂം വെള്ളത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാതിരിക്കുക, മാലിന്യ നിർമാർജ്ജന മാർഗ്ഗങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് രോഗബാധ ഉണ്ടാകുന്നത്.ശരിയായ ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിലൂടെയും ശുദ്ധമായ അണുമുക്തമായ വെള്ളം ഉപയോഗിക്കുന്നതിലൂടെയും ഇത് തടയാം -◆ Hepatitis B -◆ രോഗബാധയുള്ള ആളിന്റെ രക്തം, മറ്റ് ശരീര സ്രവങ്ങൾ എന്നിവയിലൂടെയാണ് രോഗാണു മറ്റൊരാ...