ദിവസവും ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് പഴമൊഴി. പഠനങ്ങൾ തെളിയിക്കുന്നതും അതുതന്നെ..
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കാൻസർ മുതലായ മാരകരോഗങ്ങളെ തടയുന്നതിനും ചർമ്മസംരക്ഷണത്തിനുമൊക്കെ ആപ്പിൾ വളരെ ഉത്തമമാണ്..
എന്നാൽ ആപ്പിളിന്റെ കുരുവിൽ ചെറിയ അളവിൽ വിഷപദാർത്ഥം അടങ്ങിയിരിക്കുന്നു എന്നത് നിങ്ങൾക്കറിയാമോ ???
ആപ്പിൾ കുരു കഴിക്കരുതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.. അതിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം...
ആപ്പിളിന്റെ കുരുവിൽ Amygdalin എന്ന സംയുക്തം അടങ്ങിയിരിക്കുന്നു.
ആപ്പിൾ കുരു നമ്മൾ ചവച്ചരച്ച് കഴിയ്ക്കുന്നതോടെ Amygdalin നമ്മുടെ ദഹനരസവുമായി ചേര്‍ന്ന് പ്രവർത്തിച്ചു Hydrogen cyanide (HCN) രൂപപ്പെടുകയാണ് ചെയ്യുന്നത്.സയനൈഡുകൾ ഏറ്റവും മാരകമായ വിഷങ്ങളുടെ ഗണത്തിൽ പ്പെടുന്നവയാണെന്നു നമുക്കെല്ലാവർക്കും അറിവുള്ളതാണല്ലോ..തലച്ചോറിനെയും ഹൃദയത്തെയുമാണ് സയനൈഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. Hydrogen Cyanide ന് രക്തത്തിന്റെ oxygen നെ വഹിക്കുന്നതിനുള്ള കഴിവിനെ തടസ്സപ്പെടുത്താനുള്ള കഴിവുണ്ട്. ഇതുമൂലം ശ്വാസതടസ്സമുണ്ടാകാം. അതായത് ഉയർന്ന അളവിൽ സയനൈഡ് ശരീരത്തിനകത്ത് ചെന്നാൽ മരണം വരെ സംഭവിക്കാം..
1g ആപ്പിൾ കുരുവിൽ 1-4 mg amygdalin മാത്രമേ അടങ്ങിയിട്ടുള്ളൂ..0.7g ആണ് 1 ആപ്പിൾ കുരുവിന്റെ ഭാരം.ഇത് ചവച്ചരച്ച് കഴിക്കുമ്പോൾ 0.06-0.24 mg സയനൈഡ് ആണ് ശരീരത്തിൽ രൂപപ്പെടുന്നത്. ചുരുങ്ങിയത് 50 mg സയനൈഡ് എങ്കിലും വേണം ആരോഗ്യവാനായ ഒരു മനുഷ്യന്റെ ജീവഹാനിക്ക് കാരണമാകാൻ.. അതുകൊണ്ട്തതന്നെ ആപ്പിൾ കുരു അറിയാതെ വിഴുങ്ങിപ്പോയതുകൊണ്ടോ ഒന്നോ രണ്ടോ കുരുക്കൾ ചവച്ചിറക്കിയതു കൊണ്ടോ പേടിക്കാനില്ല..ചെറിയ അളവിലാണ് സയനൈഡ് ശരീരത്തിലെത്തുന്നതെങ്കിൽ സ്വാഭാവിക പ്രക്രിയയിലൂടെ ശരീരം തന്നെ അതിനെ പുറന്തള്ളും..എന്നിരുന്നാലും കൊച്ചു കുട്ടികൾക്കും രോഗികൾക്കും വളർത്തുമൃഗങ്ങൾക്കും മറ്റും ആപ്പിൾ നൽകുമ്പോൾ കുരു കളഞ്ഞ് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക..
ആപ്പിളിൽ മാത്രമല്ല ചെറി, പ്ലം, പീച്ച് മുതലായ പഴങ്ങളിലും Amygdalin അടങ്ങിയിരിക്കുന്നു. കീടങ്ങളെ അകറ്റി വിത്തിനെ സംരക്ഷിച്ച് ജീവപരമ്പര നിലനിർത്താനുള്ള പ്രകൃതിയുടെ സംരക്ഷണകവചമാണിത്..
പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യൂക...
Comments
Post a Comment