ഒരിക്കലെങ്കിലും കൃമിശല്യം ഉണ്ടായിട്ടില്ലാത്തവര്‍ അപൂര്‍വ്വമായിരിക്കും, അത്രയേറെ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒരു അവസ്ഥയാണിത് . മണ്ണില്‍ കളിക്കുന്ന ചെറിയ കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെങ്കിലും കുട്ടികള്‍ വഴി വീട്ടിലുള്ളവർക്കും എളുപ്പത്തില്‍ പകരാവുന്ന ഒന്നാണ് കൃമിശല്യം/വിരശല്യം.
വിരബാധ കുട്ടികളുടെ വ്യക്തിത്വ വികാസത്തെ പ്രതികൂലമായി ബാധിക്കുന്നു. കുട്ടികളിലുണ്ടാകുന്ന വിരശല്യം തടയുന്നതിനും അതിലൂടെ ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ല വർഷവും ആഗസ്റ്റ് 10 വിരവിമുക്തദിനമായി ആചരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ പ്രളയബാധയെത്തുടർന്ന് എല്ലാ വർഷവും ഓഗസ്റ്റ് പത്താം തീയതി ആചരിച്ചു വന്നിരുന്ന വിരവിമുക്ത ദിനം ഈ വർഷം ഒക്ടോബർ 25ലേക്ക് മാറ്റിയിരിക്കുകയാണ്.
★★ എന്താണ് വിരശല്യം?
നമ്മുടെ കുടലുകളിൽ കാണുന്ന ചെറുജീവികൾ ആണ് വിരകൾ.
കൃമി ( enterobius vermicularis), ഉരുളൻ വിര( ascaris lumbricoids),
നാട വിര( tape worm ) എന്നിവയാണ് സാധാരണ കാണുന്ന വിരകൾ.ഇവ ശരീരത്തിൽ പലവിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നു
★★ എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ വിരകൾ എത്തിപ്പെടുന്നത്?
മണ്ണിൽ നിന്നുമാണ് പ്രധാനമായും വിരകളുടെ മുട്ടകൾ കുഞ്ഞുങ്ങളുടെ ശരീരത്തിൽ എത്തിപ്പെടുന്നത്. നഖങ്ങൾക്കിടയിലെ അഴുക്കിലൂടെയും, ഭക്ഷണത്തിന് മുമ്പ് കൈകൾ കഴുകാതിരിക്കുന്നതിലൂടെയും, നല്ലവണ്ണം വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിലൂടെയുമാണ് ഈ വിരമുട്ടകൾ കുട്ടികളുടെ കുടലുകളിൽ എത്തി ചേരുന്നത്.
★★ വിരബാധയുടെ ലക്ഷണങ്ങള്‍ ★★
വിരബാധയുള്ള കുട്ടികള്‍ കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങള്‍ കുടലിനുള്ളില്‍ എത്തുമ്പോള്‍ വിര ആഗിരണം ചെയ്യുകയും കുട്ടികള്‍ക്ക് പോഷകവൈകല്യം ഉണ്ടാകുകയും ചെയ്യുന്നു. ഇത് കുട്ടികളില്‍ വിളര്‍ച്ച, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും ഇത്തരം കുട്ടികളില്‍ കുറയുന്നു. വിരബാധയുടെ തോത് കൂടുതലുള്ള കുട്ടികള്‍ക്ക് വയറിളക്കം, ഛര്‍ദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. വിരബാധ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
★★ വിരബാധ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ★★
ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാർഗ്ഗം
◆പാദരക്ഷകള്‍ ശീലമാക്കുക
◆നഖം വെട്ടുകയും കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക
◆ആഹാരത്തിനു മുന്‍പും മലവിസര്‍ജ്യത്തിനുശേഷവും കൈകള്‍ സോപ്പിട്ട് കഴുകുക
◆പഴവര്‍ഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക
◆കുടിക്കുവാന്‍ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക
◆തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കുക
◆ഭക്ഷണം എപ്പോഴും മൂടിവയ്ക്കുകയും ചൂടോടെ ഉപയോഗിക്കുകയും ചെയ്യുക
★★ വിരശല്യം മാറാൻ ഒറ്റമൂലികൾ ★★
◆ പപ്പായ പുഴുങ്ങി കഴിക്കുകയോ പച്ചപപ്പായ തൊലിയും കുരുവും കളഞ്ഞ് കഷ്ണങ്ങളാക്കി അരിഞ്ഞു 1ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചശേഷം ആ വെള്ളം ദിവസവും 3 നേരം കുടിക്കുക
◆ മുയൽച്ചെവിയൻ ഉണക്കിപ്പൊടിച്ചു തേനിൽ ചാലിച്ച് 1tsp വീതം ദിവസവും രാത്രി കഴിക്കുക
◆ തുളസിവേരരച്ച് ചെറുചൂടുവെള്ളത്തിൽ കഴിക്കുക
◆ തൊട്ടാവാടി സമൂലം കഷായം വെച്ച് 1 tablespoon വീതം രാത്രി ആഹാരത്തിനു ശേഷം കഴിക്കുക
◆ ഇഞ്ചിനീരും ചുവന്നുള്ളിനീരും സമം എടുത്ത് ചെറുതേനോ പഞ്ചസാരയോ ചേർത്ത് രാത്രി കിടക്കുന്നതിനു മുൻപായി കഴിക്കുക
◆ പച്ചമഞ്ഞളും ജീരകവും ചേർത്തരച്ച് കഴിക്കുക
◆ കറിവേപ്പിലയുടെ നീര് 5ml വീതം ദിവസവും കുടിക്കുക
◆ കൈതച്ചക്കയുടെ നീരിൽ തിപ്പലി ചേർത്ത് കഴിക്കുക
◆ 1tsp മാതളത്തോട് പൊടിച്ചത് 1/2 ഗ്ലാസ് ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക
Comments
Post a Comment