കന്നുകാലികളെ ബാധിക്കുന്ന മാള്‍ട്ടപ്പനി അഥവാ ബ്രൂസെല്ലോസിസ് എന്ന രോഗബാധ തൃശൂരില്‍ സ്ഥിരീകരിച്ചു. നേരത്തെ പാലക്കാട് ജില്ലയില്‍ മാള്‍ട്ടപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കന്നുകാലികളെ ദയാവധം നടത്തി കുഴിച്ചുമൂടിയിരുന്നതായി നിങ്ങൾ അറിഞ്ഞുകാണുമല്ലോ.. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു പടരുന്ന രോഗമായതിനാല്‍ത്തന്നെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Brucella എന്ന ബാക്ടീരിയയാണ് മാള്‍ട്ടപ്പനി പരത്തുന്നത്. കന്നുകാലി, ആട്, പന്നി തുടങ്ങിയവയിലാണ് പ്രധാനമായും ഈ രോഗം കാണപ്പെടുന്നത്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് വിസർജ്യങ്ങളിലൂടെ വളരെ പെട്ടെന്ന് പകരുന്ന ഈ രോഗം മനുഷ്യരില്‍ ഗര്‍ഭച്ഛിദ്രമുള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം ..
മാൾട്ടപ്പനി ബാധിച്ച കന്നുകാലികളുടെ പാൽ, ഇറച്ചി എന്നിവയുടെ ഉപയോഗം മൂലവും വായുവിലൂടെയും രോഗം മനുഷ്യരിലേക്ക് പടരാം.അമ്മയിൽനിന്നു കുഞ്ഞിലേക്ക് ഗർഭത്തിലൂടെയും മുലപ്പാലിലൂടെയും രോഗബാധ പകരാം. ഇടവിട്ടുണ്ടാകുന്ന പനി, സന്ധിവേദന, തലവേദന, വയറുവേദന, വിശപ്പില്ലായ്മ, ക്ഷീണം തുടങ്ങിയവയാണ് മനുഷ്യരിലുണ്ടാകുന്ന രോഗലക്ഷണങ്ങൾ..
തിളപ്പിച്ച പാലും നന്നായി വേവിച്ച ഇറച്ചിയും മാത്രം ഉപയോഗിക്കുക. കന്നുകാലികളുമായി ഇടപഴകുന്നവര്‍ അവയെ കൃത്യമായി നിരീക്ഷിക്കുകയും കുത്തിവെപ്പ് നടത്തുകയും ചെയ്യുക എന്നിവയാണ് രോഗം വരാതിരിക്കാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍..
Comments
Post a Comment