Skip to main content

കൊളസ്‌ട്രോൾ അറിയേണ്ടതെല്ലാം....




ശരീരകലകളിലും രക്തത്തിലും കാണപ്പെടുന്ന ഒരു തരം കൊഴുപ്പ് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളം വരുന്ന കൊളസ്ട്രോൾ ശാരീരിക പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നു. ശരീരത്തിലെ കോശ ഭിത്തിയുടെ നിർമ്മാണത്തിനും കോശങ്ങളുടെ വളർച്ചയ്ക്കും ഒരു മുഖ്യഘടകമാണിത്. അതുപോലെ തന്നെ  ആൻഡ്രജൻ, ഈസ്ട്രജൻ , കോർട്ടിസോൾ മുതലായ ഹോർമോണുകളുടെ ഉത്പാദനത്തിനും, വിറ്റാമിൻ
A, D, E, K കളെ പ്രയോജനപ്പെടുത്തുവാനും, സൂര്യപ്രകാശത്തെ വിറ്റാമിൻ ഡി യാക്കി മാറ്റുവാനും കൊളസ്ട്രോൾ സഹായകമാണ്

നമ്മുടെ ശരീരത്തിനാവശ്യമായ ആകെ കൊളസ്ട്രോളിന്റെ 80 ശതമാനവും  ഉത്പാപാദിപ്പിക്കുന്നത് കരൾ തന്നെയാണ്. ബാക്കി 20 ശതമാനം കൊളസ്ട്രോൾ മാത്രമേ കഴിക്കുന്ന ആഹാരത്തിൽ നിന്നും ശരീരത്തിനു ലഭിക്കുന്നുള്ളൂ.
രക്‌തത്തിൽ ലയിച്ച് ചേരാത്ത കൊളസ്ട്രോൾ പ്രോട്ടീനുമായി കൂടിച്ചേർന്ന് ലിപോപ്രോട്ടീൻ കണികയായി രക്‌തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. ശരീരത്തിനു വേണ്ട അളവിൽ മാത്രമുള്ള കൊളസ്ട്രോൾ ആരോഗ്യകരമായ ജീവിതത്തിന് വളരെ അനിവാര്യമാണ്. എന്നാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്‌  നിശ്ചിതപരിധിയിൽ കൂടിയാൽ മാരകമായ പല രോഗങ്ങൾക്കും കാരണമായേക്കാം

1, LDL (എൽഡിഎൽ)

Low Density Lipoprotein അഥവാ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് രക്‌തത്തിൽ അധികരിച്ചാൽ അവ രക്‌തധമനികൾക്കുള്ളിൽ അടിഞ്ഞുകൂടുകയും തുടർന്ന് ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാക്കി അപകടകരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.ഹൃദ്രോഗങ്ങളുടെ  പ്രധാന കാരണക്കാരനായ എൽഡിഎൽ ന്റെ അളവ് 100 mg/dL ഇൽ കുറവായിരിക്കുന്നതാണ് സുരക്ഷിതം.

2, HDL (എച്ച്ഡിഎൽ)

High Density Lipoprotein അഥവാ നല്ല കൊളസ്ട്രോൾ അധികമുള്ള കൊളസ്ട്രോളിനെ തിരികെ കരളിലെത്തിക്കുക വഴി ഹൃദയാരോഗ്യം സംരക്ഷിക്കുന്നു..ഇത് 40 mg/dL കുറയുന്നത് എൽഡിഎൽ കൂടുതൽ അടിയാൻ കാരണമാകും.

3, VLDL (വിഎൽ.ഡിഎൽ)

Very Low Density Lipoprotein അഥവാ
വി എൽ ഡി എൽ ഏറ്റവും കൂടുതൽ ട്രൈഗ്ലിസറൈഡുകൾ കാണപ്പെടുന്ന കൊഴുപ്പു കണികയാണ്. ഇത് വളരെ സാന്ദ്രത കുറഞ്ഞ കൊളസ്ട്രോളിനെ രക്‌തത്തിലൂടെ സഞ്ചരിക്കുവാൻ സഹായിക്കുന്നു.വിഎൽഡിഎൽ ന്റെ  അളവ് 30 mg/dL ഇൽ കൂടാതിരിക്കുന്നതാണ് സുരക്ഷിതം.

4, Triglycerides (റ്റി. ജി)

T. G അഥവാ ട്രൈഗ്ലിസറൈഡുകൾ സാധാരണ കൊഴുപ്പാണ്. ഇവ ഊർജ്‌ജം സൂക്ഷിച്ചുവച്ച് ആവശ്യമുള്ളപ്പോൾ ശരീരത്തിനു അധിക ഊർജ്‌ജം നല്കുന്നു. എൽഡിഎൽ രക്‌തധമനികളിൽ അടിഞ്ഞുകൂടാൻ ഇവ കാരണമാകുന്നു
 രക്‌തധമനികളിൽ കൊഴുപ്പ് അടിയാൻ കാരണമാകുമെന്നതിനാൽ  ഇതിന്റെ അളവ് 150 mg/dL ഇൽ താഴ്ന്നു നില്ക്കുന്നതാണ് നല്ലത്

Total Cholesterol

എൽ.ഡി.എൽ, എച്ച്.ഡി.എൽ, വി.എൽ.ഡി.എൽ, എന്നീ മൂന്നു കൊളസ്ട്രോൾ ഘടകങ്ങളും കൂടിച്ചേരുന്നതാണ് Total Cholesterol.
ഇത് രക്‌ത പരിശോധനയിൽ 200 mg/dL താഴെയായിരിക്കുന്നതാണ് ഉത്തമം

പ്രധാന പരിശോധനകൾ:

രണ്ടു വിധത്തിലുള്ള പരിശോധനകളാണ് പൊതുവേ കൊളസ്ട്രോൾ നിർണ്ണയത്തിനുള്ളത്.

* രക്‌തത്തിലെ ടോട്ടൽ കൊളസ്ട്രോൾ അളവ് നിർണ്ണയം
* ലിപിഡ് പ്രൊഫൈൽ പരിശോധന

നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് വളരെ കുറഞ്ഞും, ചീത്ത കൊളസ്ട്രോളായ എൽഡിഎല്ലിന്റെ അളവ് കൂടിയും ഇരിക്കുന്ന അപകടാവസ്‌ഥയിലും ടോട്ടൽ കൊളസ്ട്രോൾ സുരക്ഷിത നിലയിലായിരിക്കും. വേർതിരിച്ചുള്ള കൃത്യമായ അളവ് ലിപിഡ് പ്രൊഫൈലിൽ നിന്നും കൃത്യമായി അറിയാം എന്നതിനാൽ ലിപിഡ് പ്രൊഫൈൽ പരിശോധനയാണ് കൂടുതൽ അഭികാമ്യം

പരിശോധനയ്ക്കു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ::

* രാവിലെ ആഹാരം കഴിക്കുന്നതിനു മുൻപ് ഏകദേശം 9- 12 മണിക്കൂർ ഉപവാസത്തിനു ശേഷം വേണം രക്തം പരിശോധനയ്ക്ക് കൊടുക്കേണ്ടത്.വെള്ളം കുടിക്കുന്നതിൽ കുഴപ്പമില്ല

* പ്രമേഹരോഗികൾ, ഹൃദ്രോഗികൾ, പക്ഷാഘാതം വന്നവർ, പുകവലിക്കുന്നവർ, ഉയർന്ന രക്‌തസമ്മർദ്ദമുള്ളവർ, പാരമ്പര്യമായി ഹൃദയാഘാതസാധ്യത ഉള്ളവർ തുടങ്ങിയവർക്ക് കൊളസ്ട്രോൾ പരിശോധന അനിവാര്യമാണ്.

* 20 വയസാകുമ്പോൾ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്ത് തുടങ്ങണം. ഫലം നല്ലതാണെങ്കിൽ അഞ്ച് വർഷത്തിലൊരിക്കൽ ടെസ്റ്റ് ചെയ്താൽ മതി. അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചുരുങ്ങിയത് വർഷത്തിലൊരിക്കൽ പരിശോധന നടത്തണം.

* പരിശോധനയ്ക്കു മുൻപ് വ്യായാമം പാടില്ല. കാരണം വ്യായാമത്തിൽ ഏർപ്പെട്ടാൽ കൊഴുപ്പ് ഊർജ്‌ജമായ് മാറുന്നതിന്റെ അളവ് വർദ്ധിക്കും

കൊളസ്ട്രോളും രോഗങ്ങളും:

ഹൃദയം: ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞ് ഹൃദയത്തിലേക്ക് രക്‌തയോട്ടം കുറഞ്ഞാൽ ഹൃദയ പേശികൾ നിർജീവമായ് ഹൃദയാഘാതം വരാം.

സ്ട്രോക്ക്:തലച്ചോറിലേക്കുള്ള രക്‌തക്കുഴലുകളിൽ തടസ്സം വന്നാൽ സ്ട്രോക്ക് ഉണ്ടാകാം.
ഉയർന്ന ബിപി: കൊഴുപ്പ് അടിഞ്ഞു കൂടി ധമനികൾ ഇടുങ്ങിയാൽ ഹൃദയത്തിന്റെ ജോലി ഭാരം കൂടി ബിപി വളരെ കൂടുന്നു.

വൃക്ക: വൃക്കകളിലെ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി വൃക്കകൾ പൂർണ്ണമായും
പ്രവർത്തനരഹിതമാകാം.

കാലുകൾ: കാലുകളിലെ രക്‌തക്കുഴലുകളുടെ വ്യാസം കുറഞ്ഞ് രക്‌തയോട്ടം കുറയുന്നതുമൂലം രോഗങ്ങൾ ഉണ്ടാകാം.

ലൈംഗികശേഷിക്കുറവ്: ഉദ്ധാരണശേഷിക്കുറവ് പോലെയുള്ള രോഗങ്ങൾക്കുള്ള സാധ്യത.

Comments

Popular posts from this blog

ചങ്ങലംപരണ്ടയുടെ ഔഷധഗുണങ്ങൾ

☘️ ചങ്ങലം പരണ്ട 【Bone setter】☘️       ശാസ്ത്രനാമം :- Cissus quadrangularis                പേര് സൂചിപ്പിക്കുന്ന  പോലെ തന്നെ ചങ്ങലക്കണ്ണികൾ പോലെ തണ്ടുള്ള മരങ്ങളിൽ പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. ഒടിഞ്ഞ അസ്ഥികളെ യോജിപ്പിക്കാനുള്ള ഔഷധശക്തിയുള്ളതിനാൽ ഇതിനെ സംസ്കൃതത്തിൽ അസ്ഥിസംഹാരി എന്ന് നാമകരണം ചെയ്തിരിക്കുന്നു. കരിം പച്ച നിറത്തിൽ ഹൃദയാകൃതിയിൽ  വളരെ ഇടവിട്ട് ഓരോ ഇലകൾ കാണപ്പെടുന്നു. പൂക്കൾ വളരെ ചെറുതാണ്. കാൽസ്യത്താൽ സമ്പന്നമാണ് തണ്ടുകൾ .കൂടാതെ carotene, ascorbic acid, protein, carbohydrate, pectin, vitamin C എന്നിവയും അടങ്ങിയിരിക്കുന്നു . കേരളത്തിന്റെ ചിലയിടങ്ങളിൽ കർക്കടകക്കഞ്ഞിയിലെ ഒരു  ചേരുവയാണിത്.കഫവാത ശമനമായ ചങ്ങലംപരണ്ട രക്തസ്തംഭനവും ദീപനവും പാചനവുമാണ്(improves digestion)ആർത്തവം ക്രമീകരിക്കുന്നതിനും ഉത്തമം 🌸രസാദി ഗുണങ്ങൾ ആയുർവേദത്തിൽ 🌸     രസം.      : മധുരം     ഗുണം     : രൂക്ഷം, ലഘു     വീര്യം      :  ഉഷ്ണം   ...

കർക്കിടകത്തിൽ മുരിങ്ങയില

കർക്കിടകത്തിലെ അടുക്കള ... അകത്താര്? ... അകത്ത് പത്തില ☘️ പുറത്താര് ? .... പുറത്ത് മുരിങ്ങയില ..🌿 ........................................ മുരിങ്ങയില ഔഷധ ഗുണസമ്പന്നൻ. പക്ഷെ കർക്കിടകത്തിൽ അടുക്കളക്ക് പുറത്ത്. എന്താണ് മുരിങ്ങയില കർക്കിടകത്തിൽ കഴിക്കരുത് എന്ന് പറയുന്നതിന് കാരണം.... നമുക്കു നോക്കാം..... മുരിങ്ങയിലയുടേയും മരത്തിന്റേയും വിവിധ നാട്ടു ചൊല്ലുകളും പഴംപുരാണങ്ങളും  ഉണ്ട്. യക്ഷി ഭൂതബാധയൊക്കെ വിശ്വസിച്ചിരുന്ന കാലത്ത് ഒരു മുരുക്കും മുരിങ്ങയും അടുത്തടുത്ത് നട്ടാൽ യക്ഷിയെയും ചാത്തനെയും പേടിക്കണ്ട എന്ന് പറഞ്ഞ് അത് നടുന്നവർ ഉണ്ടായിരുന്നു. ചിലന്തി, പഴുതാര മുതലായവ കടിച്ചാൽ കടി കൊണ്ടയാൾ മുരിങ്ങ മരത്തിൽ കടിച്ചാൽ വിഷം ഏല്ക്കില്ല എന്നും കേട്ടിട്ടുണ്ട്. കഥകളിലെ ഒരു കഥ അറിഞ്ഞത് ഈയിടെയാണ്. അത് കർക്കിടക കാലത്തെ മുരിങ്ങയിലയോടുള്ള അയിത്തമായിരുന്നു. മതിലിൽ കയറി നിന്ന് ഏന്തി വലിഞ്ഞ് ദേവകിയമ്മ മുരിങ്ങയില കൊമ്പു താഴ്ത്തുമ്പോഴാണ് വഴിയിലൂടെ പോകുകയായിരുന്ന രാജേഷിന്റെ കമന്റ് "മിഥുനമല്ലെ ആയുള്ളൂ ഇപ്പൊ കറി വച്ചോ കർക്കടകമായാൽ തീരെ പാടില്ലെന്നും പറഞ്ഞ് കുറേ പോസ്റ്റുകള് ഫേസ് ബുക്കിലും വാ...

ഹെപ്പറ്റൈറ്റിസ് :- കാരണങ്ങളും വ്യാപനത്തിന്റെ വഴികളും

കരളിനുണ്ടാകുന്ന വീക്കത്തെയാണ് കരള്‍വീക്കം അഥവാ 'ഹെപ്പറ്റൈറ്റിസ് ' എന്നുപറയുന്നത്. ശരീരത്തിന്റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളിലൊന്നാണിത്. രക്തം രക്താംശം എന്നിവയുടെ കലര്‍പ്പിലൂടെയും മലിനമായ ജലം മാലിന്യം കലർന്ന ഭക്ഷ്യവസ്തുക്കൾ  എന്നിവ വഴിയും രണ്ടു തരത്തിലാണു സാധാരണയായി ഈ രോഗം പകരുന്നത്. പല കാരണങ്ങൾ കൊണ്ട് ഹെപ്പറ്റൈറ്റിസ് ബാധിക്കാമെങ്കിലും പൊതുവെ ഇതൊരു വൈറസ് രോഗമാണെന്നു പറയാം. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ്‌ ബി , ഹൈപ്പറ്റെറ്റിസ് സി, ഹെപ്പറ്റൈറ്റിസ് ഡി, ഹെപ്പറ്റൈറ്റിസ് ഇ എന്നിങ്ങനെയാണ് ഈ വൈറസുകളെ നാമകരണം ചെയ്തിരിക്കുന്നത് -◆ Hepatitis A -◆ രോഗാണു ബാധിതമായ ഭക്ഷണത്തിലൂടെയൂം വെള്ളത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാതിരിക്കുക, മാലിന്യ നിർമാർജ്ജന മാർഗ്ഗങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് രോഗബാധ ഉണ്ടാകുന്നത്.ശരിയായ ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിലൂടെയും ശുദ്ധമായ അണുമുക്തമായ വെള്ളം ഉപയോഗിക്കുന്നതിലൂടെയും ഇത് തടയാം -◆ Hepatitis B -◆ രോഗബാധയുള്ള ആളിന്റെ രക്തം, മറ്റ് ശരീര സ്രവങ്ങൾ എന്നിവയിലൂടെയാണ് രോഗാണു മറ്റൊരാ...