ശരീരത്തിലെ ഏതുതരം ദുർമാംസ വളർച്ചയെയും, നീർക്കെട്ടുകളെയും, ദുർമേദസ്സുകളെയും ഫലപ്രദമായി അലിയിച്ചുകളയുന്ന ഒരു അത്ഭുത സിദ്ധമരുന്നാണ് ജലമഞ്ജരി ചെന്ദൂരം . ഒട്ടനവധി മറ്റു രോഗങ്ങൾക്കും ജലമഞ്ജരി വിവിധ അനുപാനങ്ങളിലായി ഉപയോഗിക്കാം.
ശംഘ് , ഗന്ധകം , സഹസ്രവേദി , കാന്തം , വെങ്കാരം, പടികാരം , ശിലാസത്ത് , കൽനാർ എന്നിവ 1 പൻക് , വെടിയുപ്പ് 9 പൻക് എന്നീ 9 കൂട്ടം കാരസാരങ്ങളും, ഉപരസങ്ങളുമായ മരുന്നുകളെ വിധിയാംവണ്ണം ശുദ്ധിചെയ്ത് ഉരുക്കി യോജിപ്പിച്ചു എരിച്ച് പൊടി ചെയ്തു സിന്ദൂരം ചെയ്യുന്ന രീതിയിലാണ് ജലമഞ്ജരി നിർമിക്കുന്നത്.
ജലമഞ്ജരിയിലെ ചേരുവകൾ എല്ലാം തന്നെ ശക്തമായ diuretic action ഉള്ളവയാണ്. വൃക്ക,കരൾ എന്നീ രണ്ടു അവയവങ്ങളിലാണ് ജലമഞ്ജരി കൂടുതലായും പ്രവർത്തിക്കുന്നത് , പേരിൽ വിവരിക്കുന്നതുപോലെ തന്നെ ശരീരത്തിൽ അടങ്ങിയുള്ള പഞ്ചഭൂതങ്ങളിൽ ജലവുമായി ബന്ധപ്പെട്ടുവരുന്ന രോഗങ്ങൾക്ക് ഇതൊരു പ്രധാന മരുന്നാണ്
മൂത്രത്തിൽ കല്ലിനു ജലമഞ്ജരി , ഞണ്ടുക്കൽ ഭസ്മം എന്നിവ സമം അളവ് മാവിലിങ്ക പട്ട ചൂർണം, സിരുപീള ചൂർണം , എന്നിവകളിൽ ഏതെങ്കിലും ഒന്നിൽ ചേർത്ത് അനുപാനമായി കഴിക്കുന്നത് എല്ലാ തരം കല്ലുകളെയും അലിയിച്ചുകളയും. ശരീരത്തിൽ തങ്ങി നിൽക്കുന്ന ഏതു തരം നീർകെട്ടുകൾക്കും ജലമഞ്ജരി നൽകാം . മൂത്ര നാളിയിലും, വൃക്കയിലും, മൂത്രസഞ്ചിയിലും ദശ വന്നു അടഞ്ഞതും അല്ലാതെയും വരുന്ന വിവിധ വിഭാഗങ്ങളിൽ പെട്ട മൂത്ര തടസ്സങ്ങൾക്ക് കരിക്കിൻ വെള്ളത്തിലോ , വാഴപ്പിണ്ടി നീരിലോ , ചുവന്നുള്ളി ചാറിലോ , ചെറുനാരങ്ങാ നീരിലോ യുക്തിപോലെ അനുപാനമാക്കി കഴിച്ചാൽ നീർകെട്ടുകൾ മാറി മൂത്രം സംഗമമായി ഒഴുകും.
ശരീരത്തിൽ ഉയർന്ന യൂറിക് ആസിഡ് കൊണ്ട് വരുന്ന ഗൗട്ടി ആർത്രൈറ്റിസിന് ജലമഞ്ജരി വിവിധ അനുപാനങ്ങളിലായി കൊടുക്കാം. അമുക്കുര ചൂർണം , ത്രിഫല ചൂർണം എന്നിവയിൽ ഏതെങ്കിലും ഒന്നിൽ യുക്തിപോലെ ചേർത്ത് കഴിക്കാവുന്നതാണ്.
Ovarian cyst / PCOS അവസ്ഥകളിൽ അണ്ടാശയങ്ങളിൽ ഉള്ള നീർകെട്ടുകളും സിസ്റ്റുകളും പൊട്ടിച്ചും അലിയിച്ചും കളയുന്നതിനു ജലമഞ്ജരി ഉപയോഗിച്ചുള്ള പ്രയോഗങ്ങൾ ഫലംകാണാറുണ്ട് , ത്രിഫല ചൂർണം , അശോകപ്പട്ട ചൂർണം , ഗുല്ഗുലു പഞ്ചപല ചൂർണം മുതലായവകളിൽ നൽകുന്നത് ഗർഭാശയ നീർക്കെട്ടുകളെ ചുരുക്കും . മൂത്രത്തിൽ വരുന്ന പഴുപ്പുകൾ , യൂറിനറി ട്രാക്റ്റ്റ്റ് ഇൻഫെക്ഷനുകൾ എന്നിവക്ക് ഞെരിഞ്ഞിൽ കുടിനീർ ജലമഞ്ജരി ചേർത്ത് കഴിക്കുന്നത് പഴുപ്പ് ശമിപിക്കും
ശരീരത്തിലെ അമിത കൊഴുപ്പ് , cholesterol , fatty liver , ഉദരത്തിലെ നീർകെട്ടുകൾ (Ascitis) , അമിതവണ്ണം എന്നിവ ഫലപ്രദമായി കുറയ്ക്കുന്നതിനും ജലമഞ്ജരി നല്ലൊരു ഔഷധമാണ്. ത്രിഫല ചൂർണ്ണത്തിൽ ജലമഞ്ജരി, അന്നഭേദി സിന്ദൂരം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്ത് ചൂടുവെള്ളത്തിൽ ചെറുതേനും ചെറുനാരങ്ങാ നീര് അനുപാനമായി പ്രത്യേക സമയങ്ങളിൽ കഴിച്ചുവന്നാൽ ശരീരത്തിലെ കൊഴുപ്പ് അലിയും. അസ്ഥിസംബന്ധമായി വരുന്ന ആമാവസ്ഥയിലും , ആമവാതം കൊണ്ടുവരുന്ന നീർകെട്ടുകൾക്കും അമുക്കുര ചൂർണത്തിൽ ജലമഞ്ജരിയും അറുമുഖ സിന്ദൂരവും ചേർത്ത് തക്കതായ അനുപാനത്തിൽ കൊടുത്താൽ ആമാവസ്ഥ കുറയും , സന്ധികളിലെ നീർകെട്ടുകൾ വറ്റും.
200 മുതൽ 300 മില്ലിഗ്രാം വരെ രണ്ടു നേരങ്ങളിലായി തേൻ , ചെറുനാരങ്ങാനീര് , ചൂടുവെള്ളം , ചുവന്നുള്ളി നീര് , വാഴപ്പിണ്ടി നീര് എന്നിവയെല്ലാം പൊതുവായ ആനുപാനമായി നൽകാം. കഴിക്കുമ്പോൾ ഒരു വിദഗ്ദ്ധ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം ഉപയോഗിക്കുക . തെരയ്യർ കരിസൽ 151 എന്ന ഗ്രന്ഥത്തിലും, ആത്മരക്ഷാമൃതം എന്ന മറ്റൊരു സിദ്ധ ഗ്രന്ഥത്തിലുമാണ് ജലമഞ്ജരിയെക്കുറിച്ചു വിവരിച്ചിരിക്കുന്നത് .
Dr. Shabel PV B.S.M.S
drshabel@gmail.com, 7012386141.

plz translate in English it will be very useful
ReplyDeleteOk...Will do
DeleteThank u so much
ReplyDeleteBuy jalamangeri chendooram online
ReplyDeletehttps://dewcart.com/jala-manjari-chendooram.html