Skip to main content

Posts

Showing posts from October, 2018

വിരശല്യം ... അറിയേണ്ടതെല്ലാം

                                        ഒരിക്കലെങ്കിലും കൃമിശല്യം ഉണ്ടായിട്ടില്ലാത്തവര്‍ അപൂര്‍വ്വമായിരിക്കും, അത്രയേറെ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒരു അവസ്ഥയാണിത് . മണ്ണില്‍ കളിക്കുന്ന ചെറിയ കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെങ്കിലും കുട്ടികള്‍ വഴി വീട്ടിലുള്ളവർക്കും എളുപ്പത്തില്‍ പകരാവുന്ന ഒന്നാണ് കൃമിശല്യം/വിരശല്യം. വിരബാധ കുട്ടികളുടെ വ്യക്തിത്വ വികാസത്തെ പ്രതികൂലമായി ബാധിക്കുന്നു. കുട്ടികളിലുണ്ടാകുന്ന വിരശല്യം തടയുന്നതിനും അതിലൂടെ ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ല വർഷവും ആഗസ്റ്റ് 10 വിരവിമുക്തദിനമായി ആചരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ  പ്രളയബാധയെത്തുടർന്ന് എല്ലാ വർഷവും ഓഗസ്റ്റ് പത്താം തീയതി ആചരിച്ചു വന്നിരുന്ന വിരവിമുക്ത ദിനം ഈ വർഷം ഒക്ടോബർ 25ലേക്ക് മാറ്റിയിരിക്കുകയാണ്. ★★ എന്താണ് വിരശല്യം? നമ്മുടെ കുടലുകളിൽ കാണുന്ന ചെറുജീവികൾ ആണ് വിരകൾ. കൃമി ( enterobius vermicularis),  ഉരുളൻ വിര( ascaris lumbricoids),  നാട വ...

Liver Cirrhosis :- അറിയേണ്ടതെല്ലാം

സിറോസിസ് : രോഗത്തിന്റെ ലക്ഷണങ്ങൾ, കാരണങ്ങൾ   An article by DrPhilip Augustine, Gastroenterologist കരൾ കോശങ്ങളുടെ ദീർഘകാലത്തെ നാശം കൊണ്ട് ഉണ്ടാകുന്ന സിറോസിസ് (Cirrhosis) എന്ന കരൾ രോഗത്തിന് പല കാരണങ്ങൾ ഉണ്ട്. കരളിന്റെ നാശം ഫൈബ്രോസിസ് (Fibrosis) എന്ന ഘടനാപരമായ മാറ്റത്തിനും, കരളിന്റെ മിനുസമായ പ്രതലത്തിൽ കട്ടിയുള്ള നിരവധി മുഴകൾക്കും കാരണമാകും. കരളിന്റെ അന്തർഭാഗത്തുള്ള സമ്മർദ്ദം വർദ്ധിക്കുകയും (Portal Hypertension), രോഗം വർദ്ധിച്ച് കരളിന് തകർച്ച (Liver Failure) ഉണ്ടാകുകയും ചെയ്യും. സിറോസിസിന്റെ കാരണങ്ങൾ സ്ത്രീപുരുഷഭേദമെന്യേ ചെറുപ്പക്കാരെയും പ്രായംചെന്നവരെയും സീറോസിസ് ബാധിക്കാറുണ്ട്. പ്രതിദിനം 80 ഗ്രാമിലധികം ശുദ്ധമായ മദ്യത്തിന് തുല്യമായ മദ്യപാനീയങ്ങൾ ഉപയോഗിക്കുന്ന പുരുഷന്മാരിലും 40 ഗ്രാമിലധികം ഉപയോഗിക്കുന്ന സ്ത്രീകളിലും സീറോസിസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഹെപ്പറ്റൈറ്റിസ് ബി, സി, ഹീമോ സിഡോറോസിസ് (Hemosiderosis) വിൽസൺസ് രോഗം (Wilson’s Disease) തുടങ്ങി പാരമ്പര്യസ്വാധീനമുള്ള കരൾ രോഗങ്ങൾ എന്നിവയും സീറോസിസിന് കാരണമാകും. അമിതമായ ശരീരഭാരം, പ്രമേഹം, രക്...

മാൾട്ടപ്പനി അഥവാ ബ്രൂസെലോസിസ്...വേണം കരുതൽ...

കന്നുകാലികളെ ബാധിക്കുന്ന മാള്‍ട്ടപ്പനി അഥവാ ബ്രൂസെല്ലോസിസ് എന്ന രോഗബാധ തൃശൂരില്‍ സ്ഥിരീകരിച്ചു. നേരത്തെ പാലക്കാട് ജില്ലയില്‍ മാള്‍ട്ടപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കന്നുകാലികളെ ദയാവധം നടത്തി കുഴിച്ചുമൂടിയിരുന്നതായി നിങ്ങൾ അറിഞ്ഞുകാണുമല്ലോ.. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു പടരുന്ന രോഗമായതിനാല്‍ത്തന്നെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. Brucella എന്ന ബാക്ടീരിയയാണ് മാള്‍ട്ടപ്പനി പരത്തുന്നത്. കന്നുകാലി, ആട്, പന്നി തുടങ്ങിയവയിലാണ് പ്രധാനമായും ഈ രോഗം കാണപ്പെടുന്നത്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് വിസർജ്യങ്ങളിലൂടെ വളരെ പെട്ടെന്ന് പകരുന്ന ഈ രോഗം  മനുഷ്യരില്‍ ഗര്‍ഭച്ഛിദ്രമുള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം .. മാൾട്ടപ്പനി ബാധിച്ച കന്നുകാലികളുടെ പാൽ, ഇറച്ചി എന്നിവയുടെ ഉപയോഗം മൂലവും വായുവിലൂടെയും രോഗം മനുഷ്യരിലേക്ക് പടരാം.അമ്മയിൽനിന്നു കുഞ്ഞിലേക്ക് ഗർഭത്തിലൂടെയും മുലപ്പാലിലൂടെയും രോഗബാധ പകരാം. ഇടവിട്ടുണ്ടാകുന്ന പനി, സന്ധിവേദന, തലവേദന, വയറുവേദന, വിശപ്പില്ലായ്മ, ക്ഷീണം തുടങ്ങിയവയാണ് മനുഷ്യരിലുണ്ടാകുന്ന രോഗലക്ഷണങ്ങൾ.. തിളപ്പിച്ച പാലു...

ആപ്പിൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...🍎🍎🍎

ദിവസവും ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് പഴമൊഴി. പഠനങ്ങൾ തെളിയിക്കുന്നതും അതുതന്നെ.. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കാൻസർ മുതലായ മാരകരോഗങ്ങളെ തടയുന്നതിനും ചർമ്മസംരക്ഷണത്തിനുമൊക്കെ ആപ്പിൾ വളരെ ഉത്തമമാണ്.. എന്നാൽ ആപ്പിളിന്റെ കുരുവിൽ ചെറിയ അളവിൽ വിഷപദാർത്ഥം അടങ്ങിയിരിക്കുന്നു എന്നത് നിങ്ങൾക്കറിയാമോ ??? ആപ്പിൾ കുരു കഴിക്കരുതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.. അതിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം... ആപ്പിളിന്റെ കുരുവിൽ Amygdalin എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ആപ്പിൾ കുരു നമ്മൾ ചവച്ചരച്ച് കഴിയ്ക്കുന്നതോടെ Amygdalin നമ്മുടെ ദഹനരസവുമായി ചേര്‍ന്ന് പ്രവർത്തിച്ചു  Hydrogen cyanide (HCN) രൂപപ്പെടുകയാണ് ചെയ്യുന്നത്.സയനൈഡുകൾ ഏറ്റവും മാരകമായ വിഷങ്ങളുടെ ഗണത്തിൽ പ്പെടുന്നവയാണെന്നു നമുക്കെല്ലാവർക്കും അറിവുള്ളതാണല്ലോ..തലച്ചോറിനെയും ഹൃദയത്തെയുമാണ് സയനൈഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.  Hydrogen Cyanide ന് രക്തത്തിന്റെ oxygen നെ വഹിക്കുന്നതിനുള്ള കഴിവിനെ തടസ്സപ്പെടുത്താനുള്ള കഴിവുണ്ട്. ...

രക്തസമ്മർദ്ദം നിയന്ത്രിക്കാം ആയുർവേദത്തിലൂടെ ...

“ രക്തസമ്മർദ്ദം" നിയന്ത്രിക്കാന്‍ അറിയേണ്ടതും ശീലിക്കേണ്ടതും ജീവിത ശൈലീരോഗങ്ങളില്‍ (Life style Diseases) പ്രമേഹം കഴിഞ്ഞാല്‍ മുന്നിട്ട് നില്‍ക്കുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ധം (Hypertension). “നിശബ്ദനായ കൊലയാളി”  എന്ന വിളിപ്പേരുള്ള രക്താതിസമ്മര്‍ദ്ദമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ മരണത്തിനിടയാക്കുന്ന ഹൃദയാഘാതത്തിനുള്ള പ്രധാന കാരണം. കേരളത്തിലെ കണക്കുകള്‍ പ്രകാരം 40 നും 60 നും മധ്യേ പ്രായമുള്ളവരില്‍ 43% ആളുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തിന്‍റെ പിടിയിലാണ്. വര്‍ഷം തോറും കൂടി വരുന്ന ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് നമ്മുടെ സമൂഹം ഇന്ന് തെറ്റായ ജീവിതശീലങ്ങള്‍ക്കും ആഹാരരീതികള്‍ക്കും എത്രമാത്രം അടിമപ്പെട്ടിരിക്കുന്നു എന്നതാണ്. ⭐️ എന്താണ് രക്തസമ്മര്‍ദ്ദം ? ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യാനുസരണം ശുദ്ധരക്തം എത്തിക്കുന്നത് ഹൃദയമാണ്. ഒരു മിനിട്ടില്‍ ഏകദേശം 70 തവണ ഹൃദയം രക്തം പമ്പ് ചെയ്യുന്നുണ്ട്. ഇങ്ങനെ പമ്പ് ചെയ്യുമ്പോള്‍ രക്തം ധമനികളുടെ ഭിത്തികളില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദമാണ് "രക്തസമ്മര്‍ദ്ദം” (Blood Pressure). ഹൃദയം സങ്കോചിക്കുമ്പോള്‍ അഥവാ രക്തം ശക്തമായി പമ്...

PCOS ഉം ആയുർവേദവും

കഴിഞ്ഞ ഡോക്ടേഴ്സ് ദിനത്തിൽ ഒരു ബോധവല്ക്കരണ ക്ലാസുമായി കടന്ന് ചെന്നത് ഒരു വിമൻസ് കോളേജിലേക്കാണ്. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനികൾ മുതൽ PG കുട്ടികൾ വരെ നിറഞ്ഞ സദസ്. ഇവരുടെ ആരോഗ്യത്തെക്കുറിച്ചാണ് ബോധവല്ക്കണം. പല മുഖങ്ങൾ, വേഷവിധാനങ്ങൾ. മുഖക്കുരു മുതൽ ക്യാൻസർ വരെ വിഷയങ്ങൾ ധാരാളം. ആർത്തവത്തിലേക്ക് കടന്നപ്പോൾ സംശയങ്ങൾ നിരവധി. എത്ര പേർക്ക് PCOS/PCOD ഉണ്ട്?? എന്ന ചോദ്യത്തിന് 30% ത്തോളം പേർ കൈയ്യുയർത്തി !! എന്താണീ PCOS എന്ന ചോദ്യത്തിന് മുൻ നിരയിലെ മിടുക്കി പറഞ്ഞ ഉത്തരം  " നല്ലതാ മാഡം, പിന്നെ മെൻസസ് വരില്ല. എന്റെ ചേച്ചിക്കുണ്ട്. അവൾക്ക് പാഡ് വാങ്ങണ്ട, മാറ്റി കഷ്ടപ്പെടുകയും വേണ്ട.!" ഞെട്ടിയെങ്കിലും ആ നിഷ്കളങ്ക മറുപടി എന്നിൽ ചിരിയുണർത്തി. "അപ്പോൾ നിങ്ങൾക്കാർക്കും പീരീഡ്‌സ് ആകണ്ടേ" ??? എന്ന ചോദ്യത്തിന് കുറച്ച് പേരൊഴികെ ബാക്കിയുള്ളവർ കോറസായി പറയുന്നു " വേണ്ടാ " എന്ന്. വേണം എന്നുള്ളവരോട് "എന്തുകൊണ്ട് വേണം"? എന്ന ചോദ്യത്തിന് വിവാഹമടുക്കുന്നു എന്നതിന് സമാനമായ ഉത്തരങ്ങൾ കിട്ടി..    ആർത്തവവും പ്രത്യുല്പാദനവും സ്ത്രീ ആരോഗ്യവും...