ശരീരകലകളിലും രക്തത്തിലും കാണപ്പെടുന്ന ഒരു തരം കൊഴുപ്പ് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളം വരുന്ന കൊളസ്ട്രോൾ ശാരീരിക പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നു. ശരീരത്തിലെ കോശ ഭിത്തിയുടെ നിർമ്മാണത്തിനും കോശങ്ങളുടെ വളർച്ചയ്ക്കും ഒരു മുഖ്യഘടകമാണിത്. അതുപോലെ തന്നെ ആൻഡ്രജൻ, ഈസ്ട്രജൻ , കോർട്ടിസോൾ മുതലായ ഹോർമോണുകളുടെ ഉത്പാദനത്തിനും, വിറ്റാമിൻ A, D, E, K കളെ പ്രയോജനപ്പെടുത്തുവാനും, സൂര്യപ്രകാശത്തെ വിറ്റാമിൻ ഡി യാക്കി മാറ്റുവാനും കൊളസ്ട്രോൾ സഹായകമാണ് നമ്മുടെ ശരീരത്തിനാവശ്യമായ ആകെ കൊളസ്ട്രോളിന്റെ 80 ശതമാനവും ഉത്പാപാദിപ്പിക്കുന്നത് കരൾ തന്നെയാണ്. ബാക്കി 20 ശതമാനം കൊളസ്ട്രോൾ മാത്രമേ കഴിക്കുന്ന ആഹാരത്തിൽ നിന്നും ശരീരത്തിനു ലഭിക്കുന്നുള്ളൂ. രക്‌തത്തിൽ ലയിച്ച് ചേരാത്ത കൊളസ്ട്രോൾ പ്രോട്ടീനുമായി കൂടിച്ചേർന്ന് ലിപോപ്രോട്ടീൻ കണികയായി രക്‌തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. ശരീരത്തിനു വേണ്ട അളവിൽ മാത്രമുള്ള കൊളസ്ട്രോൾ ആരോഗ്യകരമായ ജീവിതത്തിന് വളരെ അനിവാര്യമാണ്. എന്നാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിശ്ചിതപരിധിയിൽ കൂട...
Mind Your Health
A blog about Health and Beauty related problems and its solutions