Skip to main content

Posts

Showing posts from August, 2018

ഉദരരോഗങ്ങൾക്ക് ഒരു പാരമ്പര്യ ഔഷധക്കൂട്ട്

ഉദരരോഗങ്ങൾ നമുക്കിടയിൽ സർവ്വസാധാരണമാണ് . വയറിന് വിമ്മിഷ്ടം വരാത്തവരായി ആരും ഉണ്ടാകില്ല എന്നു തന്നെ പറയാം. വയറ്റിലെ അൾസർ, ഉയർന്ന അമ്ലത്വം ,  വിരശല്യം, ദഹനക്കുറവ് ,അമിതമായ മരുന്നുകളുടെ ഉപയോഗം, കട്ടിയുള്ളതും ദഹിക്കാൻ പ്രയാസമുള്ളതുമായ ഭക്ഷണങ്ങൾ  എന്നിവയെല്ലാം തന്നെ ഉദരരോഗങ്ങൾക്ക് കാരണമായേക്കാം. കഠിനമോ അല്ലാത്തതോ ആയ വയറുവേദന വായുക്ഷോഭം, ഗ്യാസ്രം ട്രബിൾ, പുളിച്ചുതികട്ടൽ ,മലബന്ധം, വയറുവീർപ്പ് വയറിളക്കം തുടങ്ങിയ അസ്വസ്ഥതകൾ ഉദരരോഗവുമായി ബന്ധപ്പെട്ട് വന്നേക്കാം. അതുകൊണ്ടു തന്നെ നമ്മുടെ ആമാശയം മതിയാംവണ്ണം രോഗരഹിതമാക്കാൻ ശുദ്ധീകരിക്കുകയും  അഗ്നിബലം വർധിപ്പിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ് . പുരാതന സിദ്ധവൈദ്യ ഗ്രന്ഥമായ അഗസ്ത്യർ വൈദ്യ പൂരണത്തിൽ പ്രതിപാദിച്ചിട്ടുള്ള  'വേദാഗ്നി കുമരൻ' പൊടി ഇത്തരത്തിലുള്ള ഉദര പ്രശ്നങ്ങൾക്ക് വളരെ ഫലപ്രദമായി പറയപ്പെടുന്നു. കുപ്പമേനിയിലയും ജീരകവും വെവ്വേറെ  കഴുകി ഉണക്കിപൊടിക്കുക, ശേഷം ഈ പൊടികൾ സമ അളവിൽ യോജിപ്പിച്ച്‌ ഈർപ്പം ഇല്ലാത്ത ഒരു പാത്രത്തിൽ അടച്ചു സൂക്ഷിക്കുക. വിട്ടുമാറാതെ വരുന്ന ഉദരരോഗങ്ങൾ ഉള്ളവർ ഈ പൊടി  ഒരു നിശ്ചിത അളവിൽ ...

ആർത്തവകാലത്തെ വയറുവേദന കുറയ്ക്കാൻ ചില വഴികൾ

ആർത്തവകാലത്ത് അസഹനീയമായ വയറുവേദനയുണ്ടോ? എങ്കിൽ അത് പരിഹരിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ !!!              പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട് സ്ത്രീകളിൽ സ്വാഭാവികമായി കണ്ടുവരുന്ന പ്രക്രിയകളിൽ ഒന്നാണ് ആർത്തവം. ഗർഭപാത്രത്തിന്റെ ഉൾപാളി (Endometrium) പൊഴിഞ്ഞ് രക്തത്തോട്കൂടി യോനിയിലൂടെ പുറത്തു പോകുന്നതാണ് ആർത്തവം. ശരീരം അണ്ഡവിസർജനത്തിന് സജ്ജമായി എന്നതിന്റെ സൂചനയാണിത്. കൗമാരത്തിന്റെ ആരംഭത്തിലാണ് പെൺകുട്ടികളിൽ ആദ്യമായി ആർത്തവമുണ്ടാവുക. മസ്തിഷ്കം ഉൾപ്പെടെ വിവിധ ഭാഗങ്ങളിലുള്ള ഗ്രന്ഥികൾ ഉല്പാദിപ്പിക്കുന്ന ഹോർമോണുകളാണ് ആർത്തവത്തെ നിയന്ത്രിക്കുന്നത്. ഹോർമോണുകളുടെ പ്രവർത്തനഫലമായി എല്ലാ മാസവും അണ്ഡവിസർജനസമയത്ത് ഓരോ അണ്ഡം വളർച്ചയെത്തി പുറത്ത് വരുന്നു. ആർത്തവം വരുന്നതിന് തൊട്ട് മുൻപുള്ള ദിവസങ്ങളിൽ ചിലരിൽ ശാരീരികവും  മാനസികവുമായ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ഉറക്കക്കുറവ്, സ്തനങ്ങളിൽ വേദന, വയറുവേദന, പുറംവേദന,മാനസികാവസ്ഥയിലുള്ള വ്യതിയാനങ്ങൾ, മാനസിക പിരിമുറുക്കം, വിഷാദം, ക്ഷീണം, മടുപ്പ് തുടങ്ങിയ പ്രശ്നങ്ങളാണ് സാധാരണയായി കാണപ്പെടുക. അതിൽ ഏറ്റവും പ്...

🐀 എലിപ്പനി സൂക്ഷിക്കുക

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ പൊതുവെ ജന്തുജന്യരോഗങ്ങൾ എന്നു പറയുന്നു. ഇത്തരം രോഗങ്ങളിൽ പ്രഥമസ്ഥാനമാണ് എലിപ്പനിക്കുള്ളതെന്ന് ലോകാരോഗ്യസംഘടനയുടെ ആധികാരിക പ്രസിദ്ധീകരണങ്ങളിലൊന്നായ വേൾഡ് ഹെൽത്ത് മാസിക പറയുന്നു. വൈറൽപ്പനിയെപ്പോലെ തോന്നിപ്പിക്കുന്നതും എന്നാൽ രോഗിയെ ഗുരുതരാവസ്ഥയിൽ എത്തിക്കുന്നതുമായ പനികളിലൊന്നാണ് എലിപ്പനി.  മറ്റു പനികളില്‍ രോഗകാരികളായ വൈറസുകളെ കൊതുകുകളാണ് പരത്തുന്നതെങ്കില്‍ എലിപ്പനി ഒരു ബാക്റ്റീരിയൽ രോഗമാണ്. Leptospira എന്ന സ്പൈറോകീറ്റ്‌സ് വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകൾ ആണ് രോഗമുണ്ടാക്കുന്നത്. രോഗാണുക്കള്‍ പ്രധാനമായും വസിക്കുന്നത് എലികളിലും വളര്‍ത്തുമൃഗങ്ങളായ ആടുമാടുകളിലും പട്ടികളിലുമാണ്. ഇവ ദീര്‍ഘനാള്‍ രോഗാണുവാഹകരായി മൂത്രത്തിലൂടെ അണുവിസര്‍ജനം തുടര്‍ന്നേക്കാം. രോഗബാധിതരായ മൃഗങ്ങളുടെ മൂത്രവുമായോ മറ്റു ശരീരഭാഗങ്ങളുമായോ നേരിട്ട് ബന്ധമുണ്ടാകുമ്പോഴോ രോഗാണുക്കള്‍ കലര്‍ന്ന വെള്ളം കുടിക്കുമ്പോഴോ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു. ◆രോഗലക്ഷണങ്ങൾ◆   രോഗത്തിന്റെ പ്രാരംഭലക്ഷണം സാധാരണ ജലദോഷപ്പനി പോലെയാണ്. രോഗം...

കിണർ / ടാങ്ക് ക്ലോറിനേഷൻ ചെയ്യുന്ന വിധം

ആയിരം ലിറ്റര്‍ വെള്ളത്തിന് (ഏകദേശം കിണറിലെ ഒരു തൊടി/ഉറ/റിംഗ്) 5 ഗ്രാം എന്ന കണക്കില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിക്കാവുന്നതാണ്. ആദ്യമായി ഒരു ബക്കറ്റില്‍ ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ (വെള്ളമുള്ള തൊടികളുടെ എണ്ണം ഗുണം 5 ഗ്രാം) അളന്നെടുത്ത് കുറച്ചു വെള്ളം ചേര്‍ത്ത് അതിനെ ഒരു പേസ്റ്റ് പരുവത്തിലാക്കുക. ബക്കറ്റിന്റെ മുക്കാഭാഗം വെള്ളം നിറച്ച് നന്നായി കലക്കിയ ശേഷം 10 മുതല്‍ 15 മിനിറ്റ് വരെ ബക്കറ്റ് അനക്കാതെ വെക്കുക. മുകളിലെ തെളിഞ്ഞ വെള്ളം കിണറിലെ തൊട്ടിയിലേക്ക് ഒഴിച്ച് അത് താഴേക്കിറക്കി വെള്ളത്തില്‍ താഴ്ത്തി നന്നായി ഇളക്കിച്ചേര്‍ക്കുക. ഒരു മണിക്കൂറിനു ശേഷം മാത്രമേ ഈ കിണര്‍ വെളളം ഉപയോഗിക്കാന്‍ പാടുള്ളൂ.

🌿 കേശസംരക്ഷണത്തിന് പേരയില 🌿

വീട്ടുവളപ്പിലും തൊടികളിലുമെല്ലാം തന്നെ വളരെ സുലഭമായി കണ്ടുവരുന്ന ഒരു വൃക്ഷമാണ് പേരമരം. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ പേര ആരോഗ്യകാര്യത്തിൽ മാത്രമല്ല ചർമ്മസൗന്ദര്യം നിലനിർത്തുന്നതിനും കേശസംരക്ഷണത്തിനും മികച്ചതാണ്. എന്നാൽ പേരയിലയുടെ ഔഷധ ഗുണങ്ങളെക്കുറിച്ച്  പലരും അത്ര ബോധവാന്മാരല്ല എന്നതാണ് വാസ്തവം. പേരയിലയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ B  മുടികൊഴിച്ചിൽ പോലുള്ള പലവിധത്തിലുള്ള മുടിയുടെ പ്രശ്നങ്ങൾ   പരിഹരിച്ചു മുടിവേരുകൾക്ക് ബലം നൽകുകയും മുടി സമൃദ്ധമായി വളരാൻ സഹായിക്കുകയും ചെയ്യുന്നു. കേശസംരക്ഷണത്തിനായി പേരയില ഏതൊക്കെവിധത്തിൽ ഉപയോഗിക്കാമെന്ന് നോക്കാം... -◆ പേരയിലയിട്ട് തിളപ്പിച്ച വെള്ളമുപയോഗിച്ച് തല മസാജ് ചെയ്യുന്നതും തലമുടി കഴുകുന്നതും മുടി കൊഴിച്ചില്‍ തടയാന്‍ സഹായകം -◆ പേരയില അരച്ച് കുഴമ്പു രൂപത്തിലാക്കി അൽപ്പം ചെറുനാരങ്ങ നീരു ചേർത്ത് തലയില്‍ തേയ്ക്കുന്നത് താരനകറ്റാന്‍ ഉത്തമമാണ്. -◆ ആഴ്ചയിൽ ഒരിക്കലെങ്കിലും പേരയില അരച്ച് തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയാൻ മികച്ചതാണ്.പേരയില കൊണ്ടുള്ള ഈ ഹെയര്‍പായ്ക്ക്  മുടികൊഴിച്ചിൽ അ...

ഹെപ്പറ്റൈറ്റിസ് :- കാരണങ്ങളും വ്യാപനത്തിന്റെ വഴികളും

കരളിനുണ്ടാകുന്ന വീക്കത്തെയാണ് കരള്‍വീക്കം അഥവാ 'ഹെപ്പറ്റൈറ്റിസ് ' എന്നുപറയുന്നത്. ശരീരത്തിന്റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളിലൊന്നാണിത്. രക്തം രക്താംശം എന്നിവയുടെ കലര്‍പ്പിലൂടെയും മലിനമായ ജലം മാലിന്യം കലർന്ന ഭക്ഷ്യവസ്തുക്കൾ  എന്നിവ വഴിയും രണ്ടു തരത്തിലാണു സാധാരണയായി ഈ രോഗം പകരുന്നത്. പല കാരണങ്ങൾ കൊണ്ട് ഹെപ്പറ്റൈറ്റിസ് ബാധിക്കാമെങ്കിലും പൊതുവെ ഇതൊരു വൈറസ് രോഗമാണെന്നു പറയാം. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ്‌ ബി , ഹൈപ്പറ്റെറ്റിസ് സി, ഹെപ്പറ്റൈറ്റിസ് ഡി, ഹെപ്പറ്റൈറ്റിസ് ഇ എന്നിങ്ങനെയാണ് ഈ വൈറസുകളെ നാമകരണം ചെയ്തിരിക്കുന്നത് -◆ Hepatitis A -◆ രോഗാണു ബാധിതമായ ഭക്ഷണത്തിലൂടെയൂം വെള്ളത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാതിരിക്കുക, മാലിന്യ നിർമാർജ്ജന മാർഗ്ഗങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് രോഗബാധ ഉണ്ടാകുന്നത്.ശരിയായ ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിലൂടെയും ശുദ്ധമായ അണുമുക്തമായ വെള്ളം ഉപയോഗിക്കുന്നതിലൂടെയും ഇത് തടയാം -◆ Hepatitis B -◆ രോഗബാധയുള്ള ആളിന്റെ രക്തം, മറ്റ് ശരീര സ്രവങ്ങൾ എന്നിവയിലൂടെയാണ് രോഗാണു മറ്റൊരാ...

പ്രമേഹത്തിന് നെല്ലിക്കയും മഞ്ഞളും

☘️പ്രമേഹത്തിനു നെല്ലിക്കയും മഞ്ഞളും☘️ ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രമേഹം മഹാരോഗങ്ങളുടെ കൂട്ടത്തിൽ പ്രതിപാദിക്കപ്പെട്ട ഒന്നാണ്. പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ലെങ്കിലും ചിട്ടയായ ജീവിതക്രമം , ഭക്ഷണനിയന്ത്രണം , വ്യായാമം എന്നിവകൊണ്ട് പ്രമേഹത്തെ ഒരു പരിധിവരെ നിയന്ത്രിക്കാം. ആയുർവേദ ശാസ്ത്രപ്രകാരം നെല്ലിക്കയും മഞ്ഞളുമാണ് പ്രമേഹരോഗങ്ങളിൽ അഗ്രൗഷധങ്ങൾ (ഏറ്റവും യുക്തവും ശക്തവുമായ പ്രതിവിധി). പ്രമേഹശമനത്തിനായി ഇവ എപ്രകാരം ഉപയോഗിക്കാമെന്ന് നോക്കാം... ◆ പച്ചമഞ്ഞളിന്റെയും പച്ചനെല്ലിക്കയുടെയും നീര് തുല്യമായി എടുത്ത് ചെറുതേൻ ചേർത്ത് വെറുംവയറ്റിൽ കഴിക്കുക ◆ നെല്ലിക്ക ഇടിച്ചുപിഴിഞ്ഞ നീരിൽ ഒരു നുള്ള് പച്ചമഞ്ഞൾ ചേർത്ത് വെറുംവയറ്റിൽ കഴിക്കുക ◆ പച്ചനെല്ലിക്കയും പച്ചമഞ്ഞളും തുല്യമായി ചേർത്തരച്ച് വെറുംവയറ്റിൽ സേവിക്കുക ◆ നെല്ലിക്ക കഷായം വെച്ച് അതിൽ മഞ്ഞൾപൊടിയും തേനും ചേർത്ത് വെറുംവയറ്റിൽ സേവിക്കുക NB :- നിലവിൽ പ്രമേഹത്തിന് ചികിത്സ ചെയ്യുന്ന രോഗികൾ ഇത്തരം ചികിത്സാവിധികളിലേക്കു കടക്കുംമുൻപ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്..

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കുക

◆ഡെങ്കിപ്പനിക്കെതിര ജാഗ്രത പാലിക്കുക◆ ഈഡിസ് വിഭാഗത്തിൽപ്പെടുന്ന കൊതുകുകൾ വഴി പകരുന്ന മാരകമായ വൈറസ് രോഗമാണ്‌ ഡെങ്കിപ്പനി. ആദ്യഘട്ടത്തിൽ ഈ രോഗം തനിയെ ഭേദപ്പെടാം.എന്നാൽ ഗുരുതരമായേക്കാവുന്ന ഡെങ്കു ഹെമറാജിക് പനി, ഡെങ്കു ഷോക്ക് സിൻഡ്രോം എന്നിവ പിടിപ്പെട്ടാൽ മരണം വരെ സംഭവിക്കാം. ★ലക്ഷണങ്ങൾ★ വൈറസ് ബാധ ഉണ്ടായാൽ 6 മുതൽ 10 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും.ആകസ്മികമായുണ്ടാകുന്ന കടുത്ത പനി, കഠിനമായ തലവേദന, കണ്ണിന്‌ പിറകിൽ വേദന, നാഡികളിലും പേശികളിലും വേദന,ക്ഷീണം, ഓക്കാനവും ഛർദ്ദിയും തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന തുടിപ്പുകൾ എന്നിവയാണ് ലക്ഷണങ്ങൾ ഹെമറാജിക് ഫീവറായാൽ മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയൽ, ശ്വാസോച്ഛാസത്തിന്‌ വൈഷമ്യം കറുത്ത നിറത്തിൽ മലം പോകുക ബോധക്ഷയം എന്നിവയും കാണാം വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നില്ല. രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയേയുള്ളൂ. ആയിനാൽ രോഗലക്ഷണം കണ്ടുതുടങ്ങിയാൽ ഉടൻ അടുത്തുള്ള ആരോഗ്യസ്ഥാപനത്തിൽ ചികിത്സ തേടുക.സ്വയം ചികിത്സ അരുത്. ★രോഗം വരാതെ സൂക്ഷിക്കാം★ വീടും പരിസരവും വൃത്തിയായി സൂക്...

പിരിമുറുക്കം കുറയ്ക്കാൻ വായന

ഒരിക്കലെങ്കിലും ടെൻഷൻ അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല.നമുക്കെല്ലാം മാനസിക പിരിമുറുക്കം ഉണ്ടാവാം.പക്ഷെ അതെങ്ങനെ മറികടക്കും?? മനസിനെ തഴുകി തലോടുന്ന ഒരു മൃദു ഗാനം ഒരുപക്ഷേ മരുന്നായി പ്രവർത്തിച്ചേക്കാം.എന്നാൽ ഇതിനേക്കാൾ നല്ലൊരു 'ടെൻഷൻ കൊല്ലി' മരുന്നുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്... പിരിമുറുക്കം കുറയ്ക്കാനുള്ള ഏറ്റവും നല്ല മരുന്ന് വായനയാണെന്നാണ് കണ്ടെത്തൽ.ആറു മിനിറ്റ് നേരത്തെ വായന നിങ്ങളുടെ മാനസിക പിരിമുറുക്കം മൂന്നിലൊന്നായി കുറയ്ക്കുമത്രെ!! മനസ് പൂർണ്ണമായും വായനയിൽ കേന്ദ്രീകരിക്കുന്നതാണ് പിരിമുറുക്കത്തെ  ദൂരെ നിർത്താൻ സഹായിക്കുന്നത്. വായനയുടെ ലോകത്തിലൂടെ വിഹരിക്കുമ്പോൾ മസിലുകളിലെയും ഹൃദയത്തിലെയും പിരിമുറുക്കം കുറയാൻ കാരണമാവുമെന്നു ഗവേഷക സംഘം പറയുന്നു.. ഗ്രന്ഥകർത്താവിന്റെ ഭാവനയിൽ വായനക്കാർ മുഴുകുന്ന അവസ്ഥയ്ക്ക് മറ്റൊരു പ്രയോജനം കൂടി ഉണ്ടെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വായനയിൽ മുഴുകുമ്പോൾ ഗ്രന്ഥകർത്താവിന്റെ ഭാവനാ ലോകത്തിനു സമാനമായ ലോകം വായനക്കാർ സ്വയം സൃഷ്ടിക്കുന്നു.ഇത് സൃഷ്ടിപരമായ കഴിവുകളെ കൂടുതൽ ഉദ്ധീപിപ്പിക്കാൻ സഹായിക്കുന്നു. പഠനം നടത്തിയവരിൽ  സാമ്പ്രദായികവും അല്ലാത്തതുമ...

അഗ്രൗഷധങ്ങൾ

☘️☘️☘️  അഗ്രൗഷധങ്ങൾ 🌿🌿🌿 രോഗത്തിനും മറ്റു ശാരീരിക ദൗർബല്യങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കുവാൻ കഴിയുന്ന ഔഷധങ്ങളും പരിഹാരങ്ങളുമാണ് അഗ്രൗഷധങ്ങൾ  എന്ന നിലയ്ക്ക് ആയുർവേദം പറഞ്ഞിട്ടുള്ളത്. "ഏറ്റവും യുക്തവും ശക്തവുമായ പ്രതിവിധി" എന്ന അർത്ഥത്തിലാണ് അഗ്രൗഷധങ്ങൾ എന്ന് വിവക്ഷിച്ചിട്ടുള്ളത്... 1) ജ്വരത്തിൽ- മുത്തങ്ങയും പർപ്പടകപ്പുല്ലും ചേർത്തുള്ള കഷായം 2) വെള്ള ദാഹത്തിൽ -ചട്ടിയിൽ മണ്ണ് ഇട്ടു വറുത്തു അതിൽ ഒഴിച്ച് തിളപ്പിച്ചെടുത്ത വെള്ളം 3) ഛർദിയിൽ -മലരിട്ടു വെന്ത വെള്ളം 4) വസ്തി രോഗങ്ങളിൽ -കന്മദം 5) പ്രമേഹ രോഗങ്ങളിൽ -നെല്ലിക്കാ നീരിൽ മഞ്ഞൾപ്പൊടി ചേർത്തത് 6) വിളർച്ചയിൽ - ഉരുക്കിൻ ഭസ്മം 7) വാത കഫ രോഗങ്ങളിൽ - കടുക്ക 8)പ്ലീഹാ രോഗങ്ങളിൽ - തിപ്പലി 9) മുറിവ് യോജിപ്പിക്കുന്നതിനു -കോലരക്ക് 10) വിഷ ബാധയിൽ -നെന്മേനി വാക 11) മേദസ്സിനെ ആശ്രയിച്ചുള്ള  വാത കോപത്തിൽ -ഗുല്ഗുലു 12) രക്ത പിത്തത്തിൽ - ആടലോടകം 13) വയറിളക്കത്തിൽ -കുടകപ്പാല 14) അർശസിൽ -ചേർക്കുരു 15) കൂട്ടുവിഷത്തിൽ -സ്വർണം 16) തടിച്ച ശരീരമുള്ളവർക്കു ഉണ്ടാകുന്ന രോഗങ്ങളിൽ -മാക്കീര കല്ല് 17) കൃമി രോഗ...

മറവിരോഗത്തെ പ്രതിരോധിക്കാം

പ്രായം കൂടുംതോറും പലതരത്തിലുള്ള ശാരീരിക അവശതകൾ നമുക്ക്‌ അനുഭവിക്കേണ്ടി വരാറുണ്ട്. പ്രമേഹം,രക്തസമ്മർദ്ദം,ഹൃദയാഘാതം എന്നിവ അവയിൽ ചിലതാണ്.ഏകദേശം 30-50% ആളുകൾക്ക്‌ ശരീരികപ്രശ്നങ്ങളോടൊപ്പം മാനസികപ്രശ്നങ്ങളും നേരിടേണ്ടിവരുന്നു.പ്രത്യേകിച്ചു ശാരീരിക പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവരിലും വിഷാദ രോഗലക്ഷണങ്ങളും ഉത്കണ്ഠയും മറവിരോഗവും കാണപ്പെടുന്നുണ്ട്. മറവിരോഗത്തെ പ്രതിരോധിക്കാൻ ചില കാര്യങ്ങൾ നമുക്കു ശ്രദ്ധിക്കാം... ◆ തലച്ചോറിന്റെ സംരക്ഷണത്തിനായി     ആരോഗ്യപരമായ ഭക്ഷണരീതികൾ ശീലിക്കുക ◆ കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക ◆ അമിതവണ്ണം നിയന്ത്രിക്കുക ◆ ആഴ്ചയിൽ 5 ദിവസമെങ്കിലും അര മണിക്കൂറിനു മുകളിൽ ശാരീരിക വ്യായാമങ്ങളിലോ കായികാധ്വാനങ്ങളിലോ ഏർപ്പെടുക.തലച്ചോറിനുകൂടി ഉതകുന്ന ശാരീരിക വ്യായാമങ്ങൾ ചെയ്യുക ◆ മസ്തിഷ്കത്തിന്റെ കഴിവുകൾ ഉപയോഗിച്ചില്ലെങ്കിൽ കാലക്രമേണ അവ ഉപയോഗശൂന്യമാകും.പുതിയ കാര്യങ്ങൾ പഠിക്കുക, നൂതനമായ അറിവുകൾ ശേഖരിക്കുക, വായന, പദപ്രശ്നങ്ങൾ തുടങ്ങിയ മാനസിക വ്യായാമങ്ങളിൽ  ഏർപ്പെടുക ◆ തലച്ചോറിന് ക്ഷതമേൽക്കാത്തവിധം അപകടങ്ങളിൽ നിന്നും മുൻകര...

നീലച്ചായ പതിവാക്കാം..അഴകും ആരോഗ്യവും സ്വന്തമാക്കാം...

നീലച്ചായ പതിവാക്കാം, അഴകും ആരോഗ്യവും സ്വന്തമാക്കാം ബ്ലാക്ക് ടീ, ഗ്രീന്‍ ടീ, വൈറ്റ് ടീ, അങ്ങനെ ചായയുടെ പട്ടിക നീളുകയാണ്..പലതരം ചായയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നീല ചായയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അങ്ങനെ ഒന്നുണ്ടെന്ന് അറിഞ്ഞോളൂ. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും മുന്‍പന്തിയിലാണ് ബ്ലൂ ടീ. അഴകും ആരോഗ്യവും തരുന്ന നീലച്ചായ ഉണ്ടാക്കുന്നതാവട്ടെ നമ്മുടെ നാട്ടില്‍ സുലഭമായ നീല ശംഖുപുഷ്പം ഉപയോഗിച്ചാണ്.കഫിൻ അടങ്ങിയിട്ടില്ല എന്നത് നീല ചായയുടെ ഒരു പ്രത്യേകത ആണ്. ബ്ലൂ ടീ യുടെ ഔഷധഗുണങ്ങൾ നമുക്കു മനസിലാക്കാം ★ആന്റി ഓക്‌സിഡന്റ് പ്രോപ്പര്‍ട്ടീസ് ★  ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാന ഗുണം. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കുന്നതിനും ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായകം ★ആന്റി ഡയബറ്റിക്★ ഒരു കപ്പ് നീലച്ചായ ഭക്ഷണത്തിന് ശേഷം നിത്യവും കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.ഭക്ഷണത്തിൽ നിന്നും ഗ്ലുക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ചു type 2 പ്രമേഹം തടയ...

ചങ്ങലംപരണ്ടയുടെ ഔഷധഗുണങ്ങൾ

☘️ ചങ്ങലം പരണ്ട 【Bone setter】☘️       ശാസ്ത്രനാമം :- Cissus quadrangularis                പേര് സൂചിപ്പിക്കുന്ന  പോലെ തന്നെ ചങ്ങലക്കണ്ണികൾ പോലെ തണ്ടുള്ള മരങ്ങളിൽ പടർന്നു കയറുന്ന ഒരു ചെടിയാണ് ചങ്ങലംപരണ്ട. ഒടിഞ്ഞ അസ്ഥികളെ യോജിപ്പിക്കാനുള്ള ഔഷധശക്തിയുള്ളതിനാൽ ഇതിനെ സംസ്കൃതത്തിൽ അസ്ഥിസംഹാരി എന്ന് നാമകരണം ചെയ്തിരിക്കുന്നു. കരിം പച്ച നിറത്തിൽ ഹൃദയാകൃതിയിൽ  വളരെ ഇടവിട്ട് ഓരോ ഇലകൾ കാണപ്പെടുന്നു. പൂക്കൾ വളരെ ചെറുതാണ്. കാൽസ്യത്താൽ സമ്പന്നമാണ് തണ്ടുകൾ .കൂടാതെ carotene, ascorbic acid, protein, carbohydrate, pectin, vitamin C എന്നിവയും അടങ്ങിയിരിക്കുന്നു . കേരളത്തിന്റെ ചിലയിടങ്ങളിൽ കർക്കടകക്കഞ്ഞിയിലെ ഒരു  ചേരുവയാണിത്.കഫവാത ശമനമായ ചങ്ങലംപരണ്ട രക്തസ്തംഭനവും ദീപനവും പാചനവുമാണ്(improves digestion)ആർത്തവം ക്രമീകരിക്കുന്നതിനും ഉത്തമം 🌸രസാദി ഗുണങ്ങൾ ആയുർവേദത്തിൽ 🌸     രസം.      : മധുരം     ഗുണം     : രൂക്ഷം, ലഘു     വീര്യം      :  ഉഷ്ണം   ...

പനിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

പനിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ 1) പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട, രോഗിയെ ജാഗ്രതയോടെ പരിചരിക്കൂ. 2)  പനികൾ പൊതുവേ വൈറൽ പനികളാണ്, അവയ്ക്ക് മിക്കപ്പോഴും പലതരം പരിശോധനകളും നിരവധി ഔഷധങ്ങളും വേണ്ട. 3) സാധാരണ വൈറൽ പനികൾ സുഖമാകാൻ മൂന്നു മുതൽ അഞ്ചു ദിവസം വരെ വേണ്ടി വന്നേക്കും. 4) പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും  - ഏറ്റവും ലളിതമായ പാരസെറ്റോമോൾ പോലും - ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുന്നതാണ് നല്ലത്. 5) ആശുപത്രിയിലായാലും വീട്ടിലായാലും ശരീരത്തിനു വേണ്ടത്ര ശ്രദ്ധയും പരിചരണവും നൽകേണ്ടതാണ്. രോഗം വിട്ടു മാറാനും, പനി മാറിയതിനു ശേഷമുള്ള ക്ഷീണം കുറയ്ക്കാനും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക: -◆ചൂടുള്ള പാനീയങ്ങൾ ക്രമമായി നിരന്തരം കുടിയ്ക്കുക. ഉപ്പു ചേർത്ത കട്ടിയുള്ള കഞ്ഞി വെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവ കട്ടൻ ചായ, കട്ടൻ കാപ്പി, ജീരക വെള്ളം, ചൂടു വെള്ളം എന്നിവയേക്കാൾ നല്ലതാണ്. -◆ നന്നായി വേവിച്ച മൃദുവായ. പോഷകാഹാരവും ചുറ്റുവട്ടത്ത് ലഭ്യമായ പഴങ്ങളും ചെറിയ അളവിൽ ഇടവിട്ടു തുടർച്ചയായി കഴിക്കുക. -◆ പനി പൂർണ്ണമായി മാറും വരെ വിശ്രമിക്കുക. രോഗം വേ...

പകർച്ചപ്പനികൾക്കും രോഗപ്രതിരോധശേഷിക്കും നിലവേമ്പ് കുടിനീർ

Article by DrShabel P V, BSMS നിലവേമ്പ് കുടിനീർ ☘️ ... കേരളത്തിൽ വർഷകാലത്തേക്കാളും കൃത്യമായി എത്തുന്നത് പകർച്ചപ്പനികളുടെ ഒരു നീണ്ട നിരതന്നെയാണ്. ഹ്രസ്വകാല ജലദോഷപ്പനികൾ മുതൽ മാരക വൈറൽ പനികൾ വരെ കേരളത്തിന്റെ കാലാവസ്ഥയിൽ സർവ  സാധരണമായിരിക്കുന്നു. ഇവയിൽ കേരള ജനതയ്ക്ക് ഏറ്റവും അസ്വസ്ഥത സൃഷ്ടിക്കുന്നത് ജീവഹാനിവരെ പ്രധാനം ചെയ്യുന്ന ഡെങ്കിപ്പനിയും ചിക്കൻ ഗുനിയയുമൊക്കെമാണ്. യഥാവണ്ണം ശ്രദ്ധ ലഭിച്ചില്ലായെങ്കിൽ മരണവും യഥാവിധിയായുള്ള ചികിത്സകൾ ലഭിച്ചില്ലെങ്കിൽ  വർഷങ്ങളോളം നീണ്ടുനിൽക്കുന്ന അസ്ഥികളിലെ നീർക്കെട്ടുകളും രക്‌തദൂഷ്യവും ശരീരവേദനകളുമാണ് ഇത്തരം വൈറൽ പനികളുടെ പ്രത്യേകത. ഭാരതീയ ചികിത്സാ ശാസ്ത്രമായ സിദ്ധവൈദ്യ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള നിലവേമ്പ് കുടിനീർ എന്ന വിശിഷ്‌ട കഷായ യോഗം എത്ര കടുത്ത പകർച്ച പനികൾക്കും പ്രതിരോധ ഔഷധമായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്  . ഡെങ്കിപ്പനിയുടെ വൈറസ്സുകളെ ഫലപ്രദമായി നേരിടുന്നതിൽ ലോകശ്രദ്ധ ആകർഷിച്ചതാണ് നിലവേമ്പ് കുടിനീർ. ഡെങ്കിയിൽ പനിക്ക് കാരണമായിട്ടുള്ള ഡെങ്കു വൈറസുകൾ മജ്ജയുടെ കോശനിർമ്മാണ പ്രവർത്തനങ്ങളെ  മന്ദീഭവിപ്പിക്കുന്നു...

ഗർഭസംരക്ഷണത്തിനും സുഖപ്രസവത്തിനും പാൽകഷായം

🌸 ഗർഭിണികൾ ഗർഭസംരക്ഷണത്തിനും സുഖപ്രസവത്തിനും വേണ്ടി ഓരോ മാസവും കഴിക്കേണ്ട പാൽകഷായം 🌸 ഒന്നാം മാസം     -  കുറുന്തോട്ടി വേര് രണ്ടാം മാസം     -  തിരുതാളി വേര് മൂന്നാം മാസം     -  ചെറുവഴുതിന വേര് നാലാം മാസം      -  ഓരില വേര് അഞ്ചാം മാസം   -  ചിറ്റമൃതിൻ തണ്ട് ആറാം മാസം      -  പുത്തരിച്ചുണ്ട വേര് ഏഴാം മാസം       -  യവം എട്ടാം മാസം        -  പേരുംകുരുമ്പ വേര് ഒൻപതാം മാസം  -  ശതാവരിക്കിഴങ്ങ്   30 ഗ്രാം മരുന്നെടുത്തു 240 ml പാലും 960ml  വെള്ളവും ചേർത്ത് തിളപ്പിച്ചു പാലളവാക്കി വറ്റിച്ചാണ് പാൽകഷായം ഉണ്ടാക്കേണ്ടത് NB :-  ഒരു ആയുർവേദ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ സേവിക്കുക

കപ്പ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

കപ്പ കഴിക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് കേരളീയർ. അരിയുടെ കുറവ് കപ്പ കൊണ്ട് പരിഹരിച്ചു വന്നിരുന്ന ഒരു കാലം തന്നെ കേരളീയർക്കുണ്ടായിരുന്നു. പോഷകഗുണങ്ങൾ ഏറെയടങ്ങിയിട്ടുള്ള കപ്പ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നിരുന്നാലും കപ്പ സ്ഥിരമായി  കഴിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. നമുക്ക് നോക്കാം.. കപ്പയുടെ കിഴങ്ങ്, കിഴങ്ങിന്റെ തൊലി, ഇലകൾ തുടങ്ങിയവ പച്ചയ്ക്ക് തിന്നുന്നത് വിഷകരമാണ്. Linamarin, Lotaustralin എന്നീ Cyanogenic glucosides കപ്പയിലുള്ളതാണ് ഇതിനു കാരണം. കപ്പയിലടങ്ങിയിരിക്കുന്ന Linamarin എന്ന enzyme ഇവയെ വിഘടിപ്പിച്ചു  ഹൈഡ്രജൻ സയനൈഡ് (HCN) ഉത്പാദിപ്പിക്കുന്നു. കയ്പ്പില്ലാത്ത 1kg കപ്പകിഴങ്ങിൽ ഏകദേശം 20mg സയനൈഡ് ഉള്ളപ്പോൾ കയ്പുള്ള കപ്പയിൽ 1g സയനൈഡ് അടങ്ങിയിരിക്കുന്നു.  പണ്ടുള്ളവർ കപ്പയും മീനും അല്ലെങ്കിൽ കപ്പയും ഇറച്ചിയും ചേർത്തു മാത്രമേ വീടുകളിൽ കഴിച്ചിരുന്നുള്ളൂ.എന്നാൽ കാലം മാറിയപ്പോൾ കപ്പയോടൊപ്പം ചമ്മന്തിയും മുളകുകറിയും മാത്രമായി. മറ്റു പല ആഹാരങ്ങളിലും കപ്പ ഒരു ഭാഗമായി.  മീനിലും ഇറച്ചിയിലും പയറിലും കടലയിലും അടങ്ങിയിട്ടുള...

കൈകഴുകുന്നത് ശീലമാക്കൂ..രോഗങ്ങളെ അകറ്റി നിർത്തൂ...

കൈ കഴുകാതെ ആഹാരം കഴിക്കുക നിങ്ങളുടെ ശീലമാണോ ??? എങ്കിൽ സൂക്ഷിക്കുക ... നിങ്ങളുടെ കൈകളിൽ നിങ്ങളറിയാതെ ഒരുപാട് രോഗാണുക്കൾ വന്ന് ചേരുന്നുണ്ട്. അവ നിങ്ങൾ കഴിക്കുന്ന ആഹാരത്തിനൊപ്പം ശരീരത്തിനുള്ളിലെത്തുകയും ശരീരത്തെ കീഴ്പ്പെടുത്തി രോഗങ്ങളുണ്ടാക്കുകയും ചെയ്യും. നല്ല ശീലങ്ങൾ രോഗങ്ങളെ അകറ്റും. ആഹാരത്തിന്‌ മുൻപും പിൻപും മലവിസർജ്ജനത്തിനുശേഷവും കൈ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കഴുകുന്നത് ശീലിക്കൂ. ആരോഗ്യം നിലനിർത്തൂ.. ★എപ്പോളൊക്കെയാണ് കൈകൾ കഴുകേണ്ടത് ?? -◆ ടോയ്‌ലെറ്റ് ഉപയോഗിച്ച ശേഷമോ നാപ്കിൻ മാറ്റിയ ശേഷമോ -◆ ഭക്ഷണം പാകം ചെയ്യും മുന്നേയും ശേഷവും -◆ ഭക്ഷണം കഴിക്കുന്നതിന് മുന്നേയും ശേഷവും -◆ രോഗികളുമായി ഇടപഴകിയ ശേഷം. -◆ പൊതു ഇടങ്ങൾ സന്ദർശിച്ച ശേഷം. -◆ മാലിന്യം നിർമ്മാർജ്ജനം ചെയ്ത ശേഷം. -◆ പുറം പണികളിൽ ഇടപെട്ട ശേഷം. -◆ വളർത്തു മൃഗങ്ങളുമായി ഇടപെടുമ്പോളും ശേഷവും. ★കൈ കഴുകാം, ഇങ്ങനെ... -◆ രണ്ടു കൈകളും നനയ്ക്കുക ഹാൻഡ് വാഷ് / സോപ്പ് ഉപയോഗിക്കുക -◆ രണ്ടു കൈകളുടേയും അകം ഭാഗം കഴുകുക -◆ രണ്ടു കൈകളുടേയും പുറം ഭാഗം കഴുകുക -◆ വിരലുകളുടെ ഇടഭാഗം ഭാഗം കഴുകുക തള്ളവിരൽ കഴുകുക -◆ ഉള്ളം കൈയിൽ...

തൊലിയിൽ കറുപ്പ് പടർന്ന വാഴപ്പഴം കഴിക്കുന്നവരാണോ നിങ്ങൾ ??? ഇതൊന്ന് വായിക്കൂ...

🍌🍌തൊലിയിൽ കറുപ്പ് പടർന്ന വാഴപ്പഴം കഴിക്കുന്നവരാണോ നിങ്ങൾ ??? ഇതൊന്നു വായിക്കൂ....🍌🍌 വാഴപ്പഴത്തിന് നമ്മുടെ ആരോഗ്യകാര്യത്തിൽ ഉള്ള പങ്ക് വളരെ വലുതാണ്.  ശരീരത്തിന് നൽകുന്ന പോഷണത്തിന് പുറമെ വയർ നിറഞ്ഞതായുള്ള തോന്നലും പഴം കഴിച്ചാൽ ഉണ്ടാവും. അമിതാഹാരത്തിന് തടയിടാൻ വാഴപ്പഴം ശീലമാക്കുന്നത് സഹായിക്കും. വിറ്റാമിൻസ്, ന്യൂട്രിയൻസ്, ഫൈബേർസ് എന്നിവയെല്ലാം വാഴപ്പഴത്തിൽ ധാരാളം. നല്ല മഞ്ഞ തൊലിയുമായി പാകത്തിന് പഴുത്ത പഴമാണ് എല്ലാവർക്കും ഇഷ്ടം. തൊലിപ്പുറത്ത് കറുത്ത പാടുകൾ കണ്ട് തുടങ്ങുന്നത് തന്നെ പലർക്കും ഇഷ്ടമല്ല. നന്നായി കറുത്താൽ ചീഞ്ഞതായാണ് നമ്മൾ കണക്കാക്കുക. എല്ലാ പഴങ്ങളും ‘ബ്രൗൺ’ നിറത്തിലേക്ക് എത്തുമ്പോൾ നശിച്ചുവെന്നാണ് അർത്ഥം, എന്നാൽ വാഴപ്പഴം അങ്ങനെയല്ല. ഇവയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ഏറെണെന്നറിയുക .നന്നായി തൊലിയിൽ കറുപ്പ് പടരുന്നതിന് അനുസരിച്ച് അതിലെ ടിഎൻഎഫ് ( TNF ) വർധിക്കുകയാണ് ചെയ്യുക. ടിഎൻഎഫ് എന്നാൽ ട്യൂമർ നെക്രോസിസ് ഫാക്ടർ. ക്യാൻസറിനെ ചെറുക്കുന്ന സംയുക്തമാണിത്. കോശങ്ങളുടെ അപകടകരമായ വളർച്ചയെ തടയാൻ ഇവയ്ക്കാകും. രോഗപ്രതിരോധശേഷിയെ ഇരട്ടിയാക്കാൻ ടിഎൻഎഫിന് കഴിയുമെന്ന് ചുരുക്കം. ട്യൂമർ...

കർക്കിടകത്തിൽ മുരിങ്ങയില

കർക്കിടകത്തിലെ അടുക്കള ... അകത്താര്? ... അകത്ത് പത്തില ☘️ പുറത്താര് ? .... പുറത്ത് മുരിങ്ങയില ..🌿 ........................................ മുരിങ്ങയില ഔഷധ ഗുണസമ്പന്നൻ. പക്ഷെ കർക്കിടകത്തിൽ അടുക്കളക്ക് പുറത്ത്. എന്താണ് മുരിങ്ങയില കർക്കിടകത്തിൽ കഴിക്കരുത് എന്ന് പറയുന്നതിന് കാരണം.... നമുക്കു നോക്കാം..... മുരിങ്ങയിലയുടേയും മരത്തിന്റേയും വിവിധ നാട്ടു ചൊല്ലുകളും പഴംപുരാണങ്ങളും  ഉണ്ട്. യക്ഷി ഭൂതബാധയൊക്കെ വിശ്വസിച്ചിരുന്ന കാലത്ത് ഒരു മുരുക്കും മുരിങ്ങയും അടുത്തടുത്ത് നട്ടാൽ യക്ഷിയെയും ചാത്തനെയും പേടിക്കണ്ട എന്ന് പറഞ്ഞ് അത് നടുന്നവർ ഉണ്ടായിരുന്നു. ചിലന്തി, പഴുതാര മുതലായവ കടിച്ചാൽ കടി കൊണ്ടയാൾ മുരിങ്ങ മരത്തിൽ കടിച്ചാൽ വിഷം ഏല്ക്കില്ല എന്നും കേട്ടിട്ടുണ്ട്. കഥകളിലെ ഒരു കഥ അറിഞ്ഞത് ഈയിടെയാണ്. അത് കർക്കിടക കാലത്തെ മുരിങ്ങയിലയോടുള്ള അയിത്തമായിരുന്നു. മതിലിൽ കയറി നിന്ന് ഏന്തി വലിഞ്ഞ് ദേവകിയമ്മ മുരിങ്ങയില കൊമ്പു താഴ്ത്തുമ്പോഴാണ് വഴിയിലൂടെ പോകുകയായിരുന്ന രാജേഷിന്റെ കമന്റ് "മിഥുനമല്ലെ ആയുള്ളൂ ഇപ്പൊ കറി വച്ചോ കർക്കടകമായാൽ തീരെ പാടില്ലെന്നും പറഞ്ഞ് കുറേ പോസ്റ്റുകള് ഫേസ് ബുക്കിലും വാ...

കർക്കിടകത്തിൽ ആരോഗ്യം വീണ്ടെടുക്കാൻ രുചിയേറും പത്തിലത്തോരൻ

☘️ രുചിയേറും പത്തില തോരൻ  ☘️ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ചു ബലവും ഉന്മേഷവും ആർജ്ജിക്കാൻ ഏറ്റവും നല്ല കാലമാണ് കർക്കിടകം. ഔഷധങ്ങൾ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്ന സമയം കൂടിയാണിത്. കർക്കിടകത്തിലെ ഒരു പ്രധാന വിഭവമാണ് പത്തില തോരൻ. പത്തുതരം ചെടികളുടെ മൂപ്പെത്താത്ത ഇലകൾ കൊണ്ടുള്ള തോരനാണിത്. ദേശഭേദത്തിനനുസരിച്ചു തെരഞ്ഞെടുക്കുന്ന ചെടികൾക്ക് വ്യത്യാസം വരാം..പൊതുവെ പ്രചാരത്തിലുള്ള പത്തിലകൾ നമുക്ക് പരിചയപ്പെടാം.. ◆ താള് ◆ കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസിയം എന്നിവയാൽ സമ്പന്നമായ താള് ദഹനം വർധിപ്പിക്കാൻ ഉത്തമമാണ്. തൊലി നീക്കിയ ഇളം ഇലത്തണ്ടുകളും വിടരാത്ത ഇലകളും തോരൻ വെക്കാൻ ഉപയോഗിക്കാം. കഴുകി നുറുക്കി  പുളിവെള്ളത്തിൽ തിളപ്പിച്ചോ രാത്രി മുഴുവൻ വെള്ളത്തിലിട്ടോ മഞ്ഞൾപ്പൊടി തൂകിവെച്ചോ ചൊറിച്ചിൽ മാറ്റി വേണം ഉപയോഗിക്കാൻ ◆ തകര ◆  ദഹനശേഷി വർദ്ധിപ്പിക്കുന്നതിനും ത്വക് രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ,           അലർജി, നേത്രരോഗങ്ങൾ എന്നിവ അകറ്റുന്നതിനും  ഉത്തമമാണിത് ◆ തഴുതാമ ◆  പൊട്ടാസിയം നൈട്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്ന തഴുതാമ മൂത്ര...